ടാറ്റയുടെ ആൽഫ പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന കുഞ്ഞൻ കാറാവാൻ HBX

ടാറ്റ മോട്ടോർസ് ഈ വർഷാവസാനം വിപണിയിലെത്തുന്ന നിരവധി പുതിയ കാറുകളുടെ നിർമാണത്തിലാണ്. ഈ വർഷം ആദ്യം കമ്പനി പഴയ മോഡലുകളുടെ പുതുക്കിയ പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും വരാനിരിക്കുന്ന പുത്തൻ മോഡലുകളെല്ലാം ഇതിനോടകം തന്നെ ഏറെ ശ്രദ്ധനേടിയവയാണ്.

ടാറ്റയുടെ ആൽഫ പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ഏറ്റവും കുഞ്ഞൻ കാറാവാൻ HBX

അടുത്തതായി ഗ്രാവിറ്റാസ് എസ്‌യുവിയെയാണ് ടാറ്റ പുറത്തിറക്കുക. അടിസ്ഥാനപരമായി, ഹാരിയറിന്റെ മൂന്ന്-വരി പതിപ്പാണ് ഈ പുത്തൻ മോഡൽ. എങ്കിലും വിപണി ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് ടാറ്റയുടെ മിനി എസ്‌യുവിയായ HBX.

ടാറ്റയുടെ ആൽഫ പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ഏറ്റവും കുഞ്ഞൻ കാറാവാൻ HBX

പ്രൊഡക്ഷൻ പതിപ്പ് ടാറ്റ HBX ഈ വർഷം നവംബറോടെ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. ഇത് ആൽ‌ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ അതേ ആൽ‌ഫ ആർക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. എന്നിരുന്നാലും, ഇത് കമ്പനിയുടെ ഉൽ‌പ്പന്ന നിരയിലെ ആൽ‌ട്രോസിന് താഴെയായി സ്ഥാപിക്കുകയും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഏറ്റവും ചെറിയ കാറായിരിക്കുമിത്.

ടാറ്റയുടെ ആൽഫ പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ഏറ്റവും കുഞ്ഞൻ കാറാവാൻ HBX

2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച H2X കൺസെപ്റ്റിന്റെ പരിണാമ പതിപ്പായ HBX പ്രൊഡക്ഷൻ മോഡലിന് 97 ശതമാനത്തോളം അടുത്തതായി പറയപ്പെടുന്നു. കൺസെപ്റ്റ് മോഡലിന് ഉണ്ടായിരുന്ന വളരെ ആകർഷകമായ രൂപം ഉത്‌പാദന മോഡലിലും നിലനിൽക്കുമെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്.

ടാറ്റയുടെ ആൽഫ പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ഏറ്റവും കുഞ്ഞൻ കാറാവാൻ HBX

എന്നാൽ കൺസെപ്റ്റ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, മേൽക്കൂരയിൽ ഘടിപ്പിച്ച ലഗേജ് റാക്ക്, ഓക്‌സിലറി ലാമ്പുകൾ, അപ്രായോഗിക മിററുകൾ എന്നിവ നിർമ്മാണ മോഡലിൽ നഷ്ടമാകും എന്നത് യാഥാർത്ഥ്യമാണ്.

ടാറ്റയുടെ ആൽഫ പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ഏറ്റവും കുഞ്ഞൻ കാറാവാൻ HBX

പ്രൊഡക്ഷൻ പതിപ്പ് ടാറ്റ HBX-ന്റെ ഇന്റീരിയർ ആൾട്രോസിന്റെ ക്യാബിനുമായി ധാരാളം ഘടകങ്ങൾ പങ്കിടും. പ്രീമിയം ഹാച്ച്ബാക്കിൽ നിന്ന് സ്റ്റിയറിംഗ് വീൽ, ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻഡിക്കേറ്റർ സ്റ്റാളുകൾ, എയർകൺ പാനൽ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റ് എന്നിവപോലും കടമെടുക്കും. എന്നിരുന്നാലും, പ്രീമിയം ഹാച്ച്ബാക്ക് സഹോദരങ്ങളിൽ ലഭ്യമായ എല്ലാ സവിശേഷതകളും മിനി എസ്‌യുവിക്ക് ലഭിക്കില്ല.

ടാറ്റയുടെ ആൽഫ പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ഏറ്റവും കുഞ്ഞൻ കാറാവാൻ HBX

കോംപാക്‌ട് എസ്‌യുവിയായ നെക്സോണിലും ഹാരിയറിലും കണ്ടിരിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, നേര്‍ത്ത എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് വാഹനത്തിന്റെ പ്രധാന ആകർഷണങ്ങൾ.

ടാറ്റയുടെ ആൽഫ പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ഏറ്റവും കുഞ്ഞൻ കാറാവാൻ HBX

മാത്രമല്ല ടാറ്റ HBX-ന് പെട്രോൾ, ഡീസൽ എഞ്ചിൻ വകഭേദങ്ങളും ലഭിക്കില്ല. 1.2 ലിറ്റർ പെട്രോൾ യൂണിറ്റ് മാത്രമായിരിക്കും വാഹനത്തിലെ ഓഫർ. എഞ്ചിൻ പരമാവധി 86 bhp കരുത്തും 113 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. പുതിയ മോഡലിന് വില 4.5 ലക്ഷം മുതൽ 8.5 ലക്ഷം രൂപ വരെയായിരിക്കാം എക്സ്ഷോറൂം വില.

ടാറ്റയുടെ ആൽഫ പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ഏറ്റവും കുഞ്ഞൻ കാറാവാൻ HBX

ഇംപാക്‌ട് ഡിസൈൻ 2.0 ഭാഷ്യം അടിസ്ഥാനമാക്കിയുള്ള സ്റ്റൈലിംഗായിരിക്കും HBX മിനി എസ്‌യുവിയിൽ ടാറ്റ അവതരിപ്പിക്കുക. മാരുതി സുസുക്കി എസ്-പ്രെസോ, മഹീന്ദ്ര KUV NXT, റെനോ ക്വിഡ് എന്നീ മോഡലുകളായിരിക്കും ടാറ്റയുടെ ഈ ശ്രേണിയിലെ എതിരാളികൾ.

Most Read Articles

Malayalam
English summary
Tata HBX mini SUV The Smallest Car To Be Built On ALFA platform. Read in Malayalam
Story first published: Saturday, March 21, 2020, 19:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X