ടാറ്റ HBX മിനി എസ്‌യുവി വിപണിയിലെത്താൻ വൈകും

ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്സ്പോയിൽ വളരെ ശ്രദ്ധനേടിയ മോഡലുകളിൽ ഒന്നായിരുന്നു ടാറ്റയുടെ HBX മിനി എസ്‌യുവിയുടെ കൺസെപ്റ്റ് മോഡൽ. വാഹനത്തെ ഈ സാമ്പത്തിക വർഷം തന്നെ വിപണിയിൽ എത്തിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

ടാറ്റ HBX മിനി എസ്‌യുവി വിപണിയിലെത്താൻ വൈകും

ടാറ്റ HBX-ന്റെ നിർമ്മാണം ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എന്നാൽ കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ ഷട്ട്ഡൗൺ ടാറ്റയുടെ ഏറ്റവും ചെറിയ എസ്‌യുവിയുടെ നിർമാണം വൈകാൻ കാരണമാകും.

ടാറ്റ HBX മിനി എസ്‌യുവി വിപണിയിലെത്താൻ വൈകും

ടാറ്റയുടെ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന്റെ ഡയറക്‌ട്-ഇഞ്ചക്ഷൻ പതിപ്പും HBX-ൽ അവതരിപ്പിക്കുമെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു വസ‌്‌തുത.

ടാറ്റ HBX മിനി എസ്‌യുവി വിപണിയിലെത്താൻ വൈകും

ടിയാഗൊ, ടിഗോർ, ആൾട്രോസ് എന്നീ മോഡലുകളിൽ കാണപ്പെടുന്ന അടിസ്ഥാന എഞ്ചിൻ ഓപ്ഷനായ 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റ് തന്നെയായിരിക്കും മിനി എസ്‌യുവിയിലും ഇടംപിടിക്കുകയെന്ന് പ്രതീക്ഷിക്കുമ്പോൾ, ഡയറക്‌ട്-ഇഞ്ചക്ഷൻ 1.2 ലിറ്റർ ടർബോ-പെട്രോൾ കൂടുതൽ ശക്തമായ ഒരു ബദലായിരിക്കും.

ടാറ്റ HBX മിനി എസ്‌യുവി വിപണിയിലെത്താൻ വൈകും

ആൾട്രോസിന് ശേഷം ടാറ്റയുടെ പുതിയ ആൽ‌ഫാ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ മോഡലായി HBX മാറും. അർബൻ കോംപാക്‌ട് എസ്‌യുവി എന്ന വിശേഷണത്തോടെ അടുത്തിടെ ഇന്ത്യൻ വിപണിയിൽ എത്തിയ മാരുതി ഇഗ്നിസിനെ പൂട്ടാൻ ഈ മോഡലിലൂടെ സാധിക്കുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്.

ടാറ്റ HBX മിനി എസ്‌യുവി വിപണിയിലെത്താൻ വൈകും

മാരുതി സുസുക്കി ഇഗ്നിസിനേക്കാൾ നീളവും ഉയരവുമുള്ള ടാറ്റ മിനി എസ്‌യുവിക്ക് നേരായ നിലപാടും, ബീഫ് ഫ്രണ്ട് എൻഡ്, മസ്കുലർ വീൽ ആർച്ചുകൾ, എസ്‌യുവി പ്രേമികളെ ആകർഷിക്കുന്ന ടച്ചുകൾ എന്നിവയെല്ലാം HBX-ൽ ഇടംപിടിക്കുന്നു. ടാറ്റ മോട്ടോർസിൽ നിന്നുള്ള എൻട്രി ലെവൽ എസ്‌യുവിയായിരിക്കും ഇത്. കമ്പനിയുടെ ശ്രേണിയിലെ നെക്‌സോണിന് താഴെയായി സ്ഥാപിക്കുകയും ചെയ്യും.

ടാറ്റ HBX മിനി എസ്‌യുവി വിപണിയിലെത്താൻ വൈകും

പുറംമോടി പോലെ തന്നെ, പ്രൊഡക്ഷൻ പതിപ്പ് HBX മിനി എസ്‌യുവിയുടെ ഇന്റീരിയറും കൺസെപ്റ്റ് മോഡലിന്റെ അതേ രീതിയിൽ തന്നെ തുടരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും താരതമ്യപ്പെടുത്തുമ്പോൾ മേൽക്കൂരയിൽ ഘടിപ്പിച്ച റാക്ക്, ഓക്സിലറി ലാമ്പുകൾ, കൂടുതൽ പ്രായോഗികമായ മിററുകൾ എന്നിവ പ്രെഡക്ഷൻ പതിപ്പിൽ നഷ്‌ടമാകും.

ടാറ്റ HBX മിനി എസ്‌യുവി വിപണിയിലെത്താൻ വൈകും

സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ, വാഹനത്തിന് ഒരു പാർട്ട്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനായി ടച്ച്സ്ക്രീൻ എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടാറ്റ HBX മിനി എസ്‌യുവി വിപണിയിലെത്താൻ വൈകും

ടാറ്റ HBX-ന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, എഎംടി എന്നിവ ഉൾപ്പെടും. ഓഫറിൽ ഡീസൽ എഞ്ചിൻ ഉണ്ടാകില്ല. പക്ഷേ ഒരു പൂർണ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനും ടാറ്റ പ്രവർത്തിക്കുന്നുണ്ട്. അത് വരും വർഷത്തിൽ വിപണിയിൽ ഇടംപിടിക്കും.

ടാറ്റ HBX മിനി എസ്‌യുവി വിപണിയിലെത്താൻ വൈകും

മാരുതി ഇഗ്നിസ്, മഹീന്ദ്ര KUV100 എന്നിവയാകും ടാറ്റയുടെ പുത്തൻ മോഡലിന്റെ പ്രധാന എതിരാളികൾ. 4.5 മുതൽ 7.5 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില. HBX അവതരിപ്പിക്കുന്നതോടെ ടാറ്റ മോട്ടോർസിന് എസ്‌യുവികളുടെ വിപുലമായ ലൈനപ്പ് ഉണ്ടാകും.

Most Read Articles

Malayalam
English summary
Tata HBX launch confirmed for FY2021. Read in Malayalam
Story first published: Wednesday, March 25, 2020, 18:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X