ടാറ്റയ്ക്ക് പണികൊടുത്ത് ഇൻഡിഗോ, ഉപഭോക്താവിന് 3.5 ലക്ഷം നഷ്‌ടപരിഹാരം

ഇൻഡിഗോ ഉപഭോക്താവിന് 3.5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ട് ടാറ്റ മോട്ടോർസ്. തെറ്റായ മൈലേജ് വാഗ്‌ദാനത്തിന്റെ പേരിലാണ് ഇത്തരത്തിലൊരു പണി ഇന്ത്യൻ വാഹന നിർമാതാക്കൾക്ക് നേരിടേണ്ടി വന്നത്.

ടാറ്റയ്ക്ക് പണികൊടുത്ത് ഇൻഡിഗോ, ഉപഭോക്താവിന് 3.5 ലക്ഷം നഷ്‌ടപരിഹാരം

25 കിലോമീറ്റർ മൈലേജ് കാർ നൽകുമെന്ന പരസ്യം കണ്ടാണ് 2011 ൽ കൊൽക്കത്തയിൽ നിന്നുള്ള പ്രദിപ്‌ത കുന്തു ഇൻഡിഗോ സ്വന്തമാക്കുന്നത്. ഇത് രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാണെന്നും ഓഫർ പരിമിതമായ കാലയളവിൽ മാത്രമാണെന്നുമായിരുന്നു ടാറ്റയുടെ പരസ്യം.

ടാറ്റയ്ക്ക് പണികൊടുത്ത് ഇൻഡിഗോ, ഉപഭോക്താവിന് 3.5 ലക്ഷം നഷ്‌ടപരിഹാരം

എന്നാൽ വാഹനം സ്വന്തമാക്കിയതിനുശേഷം കമ്പനി അവകാശപ്പെട്ട മൈലേജ് വാഹനത്തിൽ നിന്നും ലഭിച്ചില്ല. തുടർന്ന് ഇൻഡിഗോ മോഡലിനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പ്രദിപ്‌ത കുന്തു ടാറ്റയെ സമീപിച്ചെങ്കിലും കമ്പനി അത് നിരസിച്ചു. പിന്നീട് ഈ തെറ്റായ അവകാശവാദങ്ങൾക്കെതിരെ അദ്ദേഹം ജില്ലാ ഫോറത്തിനെ സമീപിച്ചു.

ടാറ്റയ്ക്ക് പണികൊടുത്ത് ഇൻഡിഗോ, ഉപഭോക്താവിന് 3.5 ലക്ഷം നഷ്‌ടപരിഹാരം

പരസ്യത്തിൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് വഞ്ചനാപരമായ വ്യാപാര രീതികൾ അവലംബിച്ചതായി ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (NCDRC) കണ്ടെത്തി. വാഹനത്തിന്റെ വില 4.8 ലക്ഷം രൂപ തിരികെ നൽകണമെന്നും പ്രദിപ്‌ത കുണ്ടുവിന് രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും സംസ്ഥാന ഉപഭോക്തൃ ക്ഷേമനിധിയിൽ ശിക്ഷാനടപടികൾക്കായി 1.5 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും കമ്പനിക്ക് നിർദേശവും ലഭിച്ചു.

ടാറ്റയ്ക്ക് പണികൊടുത്ത് ഇൻഡിഗോ, ഉപഭോക്താവിന് 3.5 ലക്ഷം നഷ്‌ടപരിഹാരം

എന്നാൽ ടാറ്റ മോട്ടോർസ് പിന്നീട് ജില്ലാ ഫോറത്തിന്റെ ഉത്തരവിനെതിരെ സംസ്ഥാന കമ്മീഷനെ സമീപിച്ചു. ഇന്ത്യയിലെ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ വാഹന നിർമാതാക്കൾ അവകാശപ്പെടുന്ന ഇന്ധനക്ഷമത കണക്കുകൾ വളരെ അപൂർവമായി മാത്രമേ ലഭിക്കുകയുള്ളൂ. വിവിധ കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. ചില വ്യവസ്ഥകളിലും നിർദ്ദിഷ്‌ട സ്വഭാവത്തിലും വാഹനം പരീക്ഷിക്കുമ്പോഴാണ് കമ്പനി ഉന്നയിക്കുന്ന ഉയർന്ന മൈലേജ് ലഭിക്കുക.

ടാറ്റയ്ക്ക് പണികൊടുത്ത് ഇൻഡിഗോ, ഉപഭോക്താവിന് 3.5 ലക്ഷം നഷ്‌ടപരിഹാരം

അതേസമയം വാഹനത്തിന്റെ യഥാർത്ഥ ഇന്ധനക്ഷമതയിൽ നിന്ന് വ്യത്യസ്‌തമാണ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്ന ഇന്ധനക്ഷമത കണക്കുകൾ എന്ന് വ്യക്തമായി സൂചിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പുതിയ സർക്കാർ ചട്ടങ്ങൾ നിർബന്ധമാക്കുന്നു. ഇത് സുതാര്യതയിലേക്ക് നയിക്കുകയും വാങ്ങുന്നയാളെ തെറ്റിദ്ധരിപ്പിക്കില്ലെന്നും പുതിയ നിയമങ്ങൾ ചൂണ്ടികാണിക്കുന്നു.

ടാറ്റയ്ക്ക് പണികൊടുത്ത് ഇൻഡിഗോ, ഉപഭോക്താവിന് 3.5 ലക്ഷം നഷ്‌ടപരിഹാരം

ഒന്നാം തലമുറ ടാറ്റ ഇൻഡിഗോ 2002-ലാണ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇത് കമ്പനിയുടെ എൻട്രി ലെവൽ മോഡലായിരുന്ന ഇൻഡിക്ക ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എങ്കിലും ഇൻഡിഗോയ്ക്ക് കൂടുതൽ പരിഷ്‌ക്കരിച്ച ഇന്റീരിയറുകളും ഉയർന്ന വീൽബേസും ഉണ്ടായിരുന്നു. 2006 ൽ വാഹനത്തിന് ആദ്യത്തെ പ്രധാന ഫെയ്‌സ്‌ലിഫ്റ്റ് നവീകരണം ലഭിച്ചു. 2008 ൽ ഇൻഡിഗോ ECS പതിപ്പും എത്തി.

ടാറ്റയ്ക്ക് പണികൊടുത്ത് ഇൻഡിഗോ, ഉപഭോക്താവിന് 3.5 ലക്ഷം നഷ്‌ടപരിഹാരം

തുടർന്ന് 2010 ൽ ടാറ്റ ഇൻഡിഗോയിലേക്ക് പുതിയ 1.4 ലിറ്റർ CR4 ടർബോചാർജ്‌ഡ് ഡീസൽ എഞ്ചിനും അവതരിപ്പിച്ചു. ഇത് 70 bhp പവറും 140 Nm torque ഉം സൃഷ്ടിച്ചു. അഞ്ച് സ്‌പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ വാഹനം അതിനുശേഷം ഇൻഡിഗോ ECS എന്ന് വിളിക്കപ്പെട്ടു.

ടാറ്റയ്ക്ക് പണികൊടുത്ത് ഇൻഡിഗോ, ഉപഭോക്താവിന് 3.5 ലക്ഷം നഷ്‌ടപരിഹാരം

എഞ്ചിൻ ബിഎസ്-IV മലിനീകരണ മാനദണ്ഡങ്ങൾ പാലിച്ചു. കുറഞ്ഞ വിൽപ്പനയും ടിയാഗൊ, ടിഗോർ തുടങ്ങിയ പുതിയ ഉൽ‌പ്പന്നങ്ങളുടെ ഡിമാൻഡ് വർധിച്ചതും ചൂണ്ടിക്കാട്ടി 2018 ൽ ഇന്ത്യയിലെ ഇൻ‌ഡിക്ക, ഇൻ‌ഡിഗോ ഇസി‌എസ് മോഡലുകളുടെ ഉത്‌പാദനം അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചു.

Most Read Articles

Malayalam
English summary
Tata Motors ordered to pay Rs 3.5 Lack to the customer over false mileage claim. Read in Malayalam
Story first published: Friday, March 6, 2020, 11:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X