ടാറ്റയ്ക്ക് ഒപ്പം കൈകോര്‍ക്കാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍

ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ്, പാസഞ്ചര്‍ വാഹനവിഭാഗം (PV) വേര്‍പ്പെടുത്തി പുതിയ കമ്പനി രൂപവത്കരിക്കുന്നത് പരിഗണനയിലെന്ന് സൂചന. പുതിയ കമ്പനിയുടെ നിയന്ത്രണം നിലനിര്‍ത്തി 49 ശതമാനം വരെ ഓഹരികള്‍ കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

ടാറ്റയ്ക്ക് ഒപ്പം കൈകോര്‍ക്കാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍

ടാറ്റ മോട്ടോര്‍സില്‍ നിന്ന് യാത്രാ പാസഞ്ചര്‍ വിഭാഗത്തെ വേര്‍പെടുത്തി ഉപകമ്പനിയായ ടിഎംഎല്‍. ബിസിനസ് അനലിറ്റിക്സ് സര്‍വീസസില്‍ ലയിപ്പിക്കുന്നതിന് കമ്പനി അനുമതി നല്‍കിയിട്ടുണ്ട്.

ടാറ്റയ്ക്ക് ഒപ്പം കൈകോര്‍ക്കാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍

2021 മാര്‍ച്ച് 31-ഓടെ ഇടപാട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് എന്നായിരിക്കും പുതിയ കമ്പനിയുടെ പേരെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനികളുമായടക്കം ചര്‍ച്ചകള്‍ നടന്നെങ്കിലും നടപടികള്‍ പ്രാരംഭഘട്ടത്തില്‍ തന്നെയാണെന്നാണ് വിവരം.

MOST READ: വില്‍പ്പന കുറഞ്ഞു; ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ടാറ്റയ്ക്ക് ഒപ്പം കൈകോര്‍ക്കാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍

യൂറോപ്പിലെ ചില കമ്പനികളുമായും ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ചെറി ഓട്ടോമൊബൈല്‍സ്, ഗീലി, ചങ്കന്‍ തുടങ്ങിയ കമ്പനികളുമായി ചര്‍ച്ച നടന്നിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ ബന്ധം വഷളായതോടെ നടപടികള്‍ അനിശ്ചിതത്വത്തിലായി.

ടാറ്റയ്ക്ക് ഒപ്പം കൈകോര്‍ക്കാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍

വിദേശ നിക്ഷേപ നയത്തില്‍ പരിഷ്‌ക്കരണം കൊണ്ടുവന്നതോടെയാണ് ഇത്തരത്തിലൊരു നടപടി. അടുത്തിടെയാണ്, കേന്ദ്രസര്‍ക്കാര്‍ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തില്‍ പരിഷ്‌ക്കരണം കൊണ്ടുവന്നത്.

MOST READ: ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ മുടിചൂടാമന്നനായി ഹീറോ

ടാറ്റയ്ക്ക് ഒപ്പം കൈകോര്‍ക്കാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ നേരിടുന്ന സാമ്പത്തിക ഞെരുക്കം മുതലെടുത്ത് ഓഹരികള്‍ ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടാനുള്ള ചൈനീസ് തന്ത്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൂട്ടിട്ടിരുന്നു.

ടാറ്റയ്ക്ക് ഒപ്പം കൈകോര്‍ക്കാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍

ചൈന ഉള്‍പ്പെടെ എല്ലാ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരും ഇന്ത്യയില്‍ നേരിട്ടോ (എഫ്ഡിഐ) അല്ലാതെയോ നിക്ഷേപിക്കാന്‍ ഇനി കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടണം. നേരത്തേ ബംഗ്ലാദേശിനും പാകിസ്ഥാനും മാത്രമായിരുന്നു വിലക്ക്.

MOST READ: ഇലക്ട്രിക് ബൈക്കുമായി ജാവ; വൈറലായി ചിത്രങ്ങള്‍

ടാറ്റയ്ക്ക് ഒപ്പം കൈകോര്‍ക്കാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍

2021 -ഓടെ ഇരുവരും തമ്മിലുള്ള പങ്കാളിത്തം വിപണിയില്‍ സജീവമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടാറ്റ മോട്ടോര്‍സിന്റെ നിയന്ത്രണത്തിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ചൈനയിലെ പങ്കാളികൂടിയാണ് ചെറി.

ടാറ്റയ്ക്ക് ഒപ്പം കൈകോര്‍ക്കാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍

ഫ്രഞ്ച് കമ്പനിയായ പിഎസ്എ ഗ്രൂപ്പുമായും ടാറ്റ ചര്‍ച്ചകള്‍ നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഫിയറ്റും പിഎസ്എയും ലയിച്ചതോടെ ഈ ചര്‍ച്ച വെറുതെയായി. അടുത്ത വര്‍ഷം സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവിയുമായി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പിഎസ്എ.

MOST READ: ആഢംബര ഫീച്ചറുകൾ നിറച്ച് പുത്തൻ ഥാർ, കാണാം ഇന്റീരിയർ ചിത്രങ്ങൾ

ടാറ്റയ്ക്ക് ഒപ്പം കൈകോര്‍ക്കാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍

കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യന്‍ വിപണിയില്‍ മികച്ച മുന്നേറ്റമാണ് ടാറ്റ കാഴ്ചവെയ്ക്കുന്നത്. വിപണിയില്‍ എത്തിക്കുന്ന മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. നിരവധി പുതിയ മോഡലുകള്‍ ടാറ്റയില്‍ നിന്നും നിരത്തില്‍ എത്താനിരിക്കുന്നതും മറ്റൊരു സവിശേഷതയാണ്.

More from DriveSpark

Article Published On: Saturday, August 8, 2020, 11:16 [IST]
English summary
Tata Motors Planning To Associate With Foreign Partner In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X