ടാറ്റയുടെ വിപണന തന്ത്രം 'ന്യൂ ഫോർ എവർ'; കൂടുതൽ അറിയാം
ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് കഴിഞ്ഞ നാല് വർഷമായി പുതിയ ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ തങ്ങളുടെ നിലവിലുള്ള മോഡലുകളുടെ പരിഷ്ക്കരിച്ച പതിപ്പുകൾ വിപണിയിൽ എത്തിക്കുന്നതിൽ വളരെ സജീവമാണ്.

നവീകരിച്ച് വിപണിയിൽ എത്തിയ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവക്കൊപ്പം ഒരു ആൾട്രോസ് എന്ന പ്രീമിയം ഹാച്ചബാക്കിനെയും, നെക്സോൺ എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിനെയും കമ്പനി വിപണിയിൽ അവതരിപ്പിച്ചു. ടിയാഗോ, നെക്സോൺ തുടങ്ങിയ ജനപ്രിയ മോഡലുകൾ പുറത്തിറക്കിയതോടെ ബ്രാൻഡിന്റെ തലവര മാറിയെന്നു വേണമെങ്കിലും പറയാം.

ഇന്ന് ടാറ്റയുടെ നിരയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റുപോകുന്ന മോഡലുകളാണ് ഇവ. പുതിയ മോഡലുകളിലൂടെ ടാറ്റ തീർച്ചയായും വിപണിയിൽ നേട്ടം കൊയ്യുന്നുണ്ട്. ഈ തന്ത്രത്തിന് കീഴിൽ മോഡുലാർ പ്ലാറ്റ്‌ഫോമിൽ നിന്ന് ഭാവിയിലേക്ക് പുതിയ വാഹനങ്ങൾ പുറത്തിറക്കാൻ ടാറ്റ വലിയ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

2016 ൽ ടിയാഗൊ വിൽപ്പനയ്‌ക്കെത്തിയതു മുതൽ ബ്രാൻഡിന് വിപണിയിൽ മേൽകൈ നേടാനായി. സെഗ്‌മെന്റുകളെ ആശ്രയിച്ച് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ ഡിസൈൻ ഭാഷ്യത്തെ പരിചയപ്പെടുത്തുകയും ചെയ്‌തു. മൂന്ന് വർഷത്തിന് ശേഷം, ഹാരിയർ ഇംപാക്റ്റ് ഡിസൈൻ 2.0 തത്ത്വചിന്ത ഉപയോഗിച്ച് രംഗപ്രവേശം ചെയ്‌തതും ശ്രദ്ധേയമായി.

ടിയാഗൊ ഹാച്ചിന് പിന്നാലെ ഒരു വർഷത്തിനപ്പുറം നെക്സോണും വിപണിയിൽ ഇടംപിടിച്ചതോടെ ടാറ്റ വീണ്ടും ശക്തിയാർജിച്ചു. കോംപാക്‌ട് എസ്‌യുവിയുടെ വേഗത്തിലുള്ള വിജയം ബ്രാൻഡിന് ഒരു പുതിയ വ്യക്തിത്വം നേടികൊടുത്തു. 2020 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുതുക്കിയ എക്സ്റ്റീരിയർ, പുതിയ വകഭേദങ്ങൾ, പ്രത്യേക ക്രാസ് പതിപ്പ്, ഡിസൈൻ നവീകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.

അതേസമയം ടിയാഗൊയുടെ ശ്രേണിയുടെ വിപുലീകരണം പുതിയ മോഡലുകൾ, വിസ് ലിമിറ്റഡ് എഡിഷൻ, ജെടിപി പെർഫോമൻസ്-സ്പെക്ക് പതിപ്പ്, മിഡ്-സൈക്കിൾ പരിഷ്ക്കരണം എന്നിവ 2020 ജനുവരിയിൽ ഹാച്ച് പതിപ്പിനെ പുതിയ സമവാക്യത്തിലേക്ക് കൊണ്ടുപോയേക്കാം.

ടാറ്റ ഇപ്പോൾ പുലർത്തുന്ന വേഗത മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. തങ്ങളുടെ വാഹനങ്ങൾ എന്നന്നേക്കുമായി പുതിയതായി നിലനിർത്താൻ ഉദ്ദേശിക്കുന്നതിനാൽ എല്ലാ ഒന്നോ രണ്ടോ മാസങ്ങളിൽ ഉൽപ്പന്ന ഉന്മേഷത്തെക്കുറിച്ചുള്ള വാർത്തകൾ പങ്കുവെക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് ഹെഡ് മാർക്കറ്റിംഗ് വിവേക് ശ്രീവത്സ പറഞ്ഞു.

കൂടാതെ ബ്രാൻഡിന്റെ എഞ്ചിനീയറിംഗ് ടീം പരിവർത്തനങ്ങൾ വളരെ വേഗത്തിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂനെ ആസ്ഥാനമായുള്ള കമ്പനി ഈ വർഷാവസാനം ഗ്രാവിറ്റാസ് എന്ന ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി പുറത്തിറക്കും.

തുടർന്ന് ആൾട്രോസ് ഇവിയും 2021-ൽ വിപണിയിൽ എത്താൻ സാധ്യതയുണ്ട്. ഇതിനിടയിൽ HBX ആശയം അടിസ്ഥാനമാക്കിയുള്ള മൈക്രോ എസ്‌യുവിയും നവംബർ മാസത്തോടെ ഉത്സവ സീസണിനോട് അനുബന്ധിച്ച് വിപണിയിൽ ഇടംപിടിക്കും.


Click it and Unblock the Notifications








