നിരത്തിലേക്ക്, നെക്സോൺ ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിച്ച് ടാറ്റ

തങ്ങളുടെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് എസ്‌യുവിയായ നെക്‌സോൺ ഇവിയുടെ ഡെലിവറി ആരംഭിച്ച് ടാറ്റ മോട്ടോർസ്. ഈ വർഷം ആദ്യമാണ് വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.

ഇനി നിരത്തിലേക്ക്, നെക്സോൺ ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിച്ച് ടാറ്റ

13.99 ലക്ഷം മുതൽ 15.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ ബാറ്ററി 129 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. ബാറ്ററി പായ്ക്കിനൊപ്പം സിംഗിൾ സ്പീഡ് ഗിയർബോക്‌സ് ജോടിയാക്കിയിരിക്കുന്നു.

ഇനി നിരത്തിലേക്ക്, നെക്സോൺ ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിച്ച് ടാറ്റ

എട്ട് വർഷത്തെ അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറണ്ടിയാണ് ടാറ്റ വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നത്. ഒരു ഡിസി ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ വെറും 60 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. 3.3 കിലോവാട്ട് എസി ഫാസ്റ്റ് ചാർജർ വഴി ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം എട്ട് മണിക്കൂർ എടുക്കും.

ഇനി നിരത്തിലേക്ക്, നെക്സോൺ ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിച്ച് ടാറ്റ

പത്ത് സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകുമെന്ന് ടാറ്റ അവകാശപ്പെടുന്നു കൂടാതെ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയാണ് നെക്സോൺ ഇവിയുടെ ഉയർന്ന വേഗത.

ഇനി നിരത്തിലേക്ക്, നെക്സോൺ ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിച്ച് ടാറ്റ

സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനം കൂടിയാണ് നെക്സോണ്‍. ഒറ്റചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ARAI) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

ഇനി നിരത്തിലേക്ക്, നെക്സോൺ ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിച്ച് ടാറ്റ

സവിശേഷതകളുടെ കാര്യത്തിൽ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, 7 ഇഞ്ച് ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ്, ആപ്പിൾ കാർപ്ലേയ്‌ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്, ഹാർമാൻ സൗണ്ട് സിസ്റ്റം, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവ നെക്‌സോൺ ഇവിയിൽ ലഭ്യമാണ്. ടാറ്റയുടെ ZConnect കാർ സാങ്കേതികവിദ്യയും കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒപ്പം OTA പരിഷ്ക്കരണങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു.

ഇനി നിരത്തിലേക്ക്, നെക്സോൺ ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിച്ച് ടാറ്റ

സുരക്ഷാ ഫീച്ചറുകളിലേക്ക് നോക്കുമ്പോൾ, ഇബിഡിയോടു കൂടിയ എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ ഫ്രന്റൽ എയർബാഗുകൾ, ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് അസിസ്റ്റ്, കോർണറിംഗ് ഫോഗ് ലാമ്പുകൾ, റിയർ പാർക്കിംഗ് ക്യാമറ തുടങ്ങിയ സവിശേഷതകൾ നെക്‌സോൺ ഇവിയിൽ ടാറ്റ സജ്ജീകരിച്ചിരിക്കുന്നു.

ഇനി നിരത്തിലേക്ക്, നെക്സോൺ ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിച്ച് ടാറ്റ

XM, XZ+, XZ+ Lux എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് ഇലക്ട്രിക് എസ്‌യുവി വിപണിയിൽ ഇടംപിടിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 13.99 ലക്ഷം, 14.99 ലക്ഷം, 15.99 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

ഇനി നിരത്തിലേക്ക്, നെക്സോൺ ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിച്ച് ടാറ്റ

നിലവിൽ, ടാറ്റ നെക്സോൺ ഇലക്‌ട്രിക്കിൽ ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ല. ഹ്യുണ്ടായി കോന ഇലക്ട്രിക്, എം‌ജി ZS ഇവി എന്നിവയാണ് അതിന്റെ ഏറ്റവും അടുത്ത എതിരാളികൾ. എന്നാൽ ഇവയുടെ വില യഥാക്രമം 23.71 ലക്ഷം മുതൽ 20.88 ലക്ഷം രൂപ വരെയാണ്.

ഇനി നിരത്തിലേക്ക്, നെക്സോൺ ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിച്ച് ടാറ്റ

എന്നിരുന്നാലും, വരാനിരിക്കുന്ന മഹീന്ദ്ര XUV300-യുടെ ഇലക്‌ട്രിക് പതിപ്പ് ടാറ്റ നെക്സോൺ ഇവിയ്ക്ക് നേരിട്ടുള്ള എതിരാളിയാകും.

Most Read Articles

Malayalam
English summary
Tata Nexon EV Delivery starts. Read in Malayalam
Story first published: Thursday, March 19, 2020, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X