നെക്‌സോണിലെ കണക്ട് സാങ്കേതികവിദ്യയെ അറിയാം; പുതിയ വീഡിയോയുമായി ടാറ്റ

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് നവീകരിച്ച നെക്‌സോണിനെ ടാറ്റ അവതരിപ്പിക്കുന്നത്. ബിഎസ് VI എഞ്ചിന് പുറമേ നിരവധി മാറ്റങ്ങളും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നെക്‌സോണിലെ കണക്ട് സാങ്കേതികവിദ്യയെ അറിയാം; പുതിയ വീഡിയോയുമായി ടാറ്റ

ഈ മാറ്റങ്ങള്‍ക്ക് ഒപ്പം തന്നെ കണക്ട് കാര്‍ ടെക്‌നോളജിയാണ് മോഡലിലെ ഏറ്റവും വലിയ സവിശേഷത. നിലവില്‍ മിക്ക കാറുകളിലും ഈ ഫീച്ചര്‍ ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്.

നെക്‌സോണിലെ കണക്ട് സാങ്കേതികവിദ്യയെ അറിയാം; പുതിയ വീഡിയോയുമായി ടാറ്റ

ടാറ്റ നെക്‌സോണിലെ കണക്ട് സാങ്കേതികവിദ്യയെ iRA അല്ലെങ്കില്‍ ഇന്റലിജന്റ് റിയല്‍-ടൈം അസിസ്റ്റ് എന്ന് വിളിക്കുന്നു. ടാറ്റയില്‍ നിന്നും ഈ ഫീച്ചര്‍ സ്വീകരിക്കുന്ന ആദ്യ മോഡല്‍ കൂടിയാണ് നെക്‌സോണ്‍.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20-യെ പിന്തള്ളി ആള്‍ട്രോസ്

നെക്‌സോണിലെ കണക്ട് സാങ്കേതികവിദ്യയെ അറിയാം; പുതിയ വീഡിയോയുമായി ടാറ്റ

വാഹനത്തില്‍ ലഭ്യമായ ഈ ഫീച്ചറിനെ കൂടുതല്‍ അടുത്ത് അറിയുന്നതിന് പുതിയൊരു പരസ്യ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ. ജിയോഫെന്‍സിംഗ്, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍, തത്സമയ വാഹന ഡയഗ്‌നോസ്റ്റിക്‌സ്, ക്രാഷ് മുന്നറിയിപ്പ് എന്നിവ ഇതില്‍ ലഭ്യമാകും.

നെക്‌സോണിലെ കണക്ട് സാങ്കേതികവിദ്യയെ അറിയാം; പുതിയ വീഡിയോയുമായി ടാറ്റ

ഹിന്ദി, ഇംഗ്ലീഷ്, ഹിംഗ്ലിഷ് (ഹിന്ദി + ഇംഗ്ലീഷ്) ഭാഷകള്‍ മനസ്സിലാക്കുന്നതിനായി വികസിപ്പിച്ച വോയ്സ് കമാന്‍ഡുകളും കണക്റ്റുചെയ്ത സാങ്കേതികവിദ്യയില്‍ ലഭ്യമാണ്. ടാറ്റയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് നെക്‌സോണ്‍.

MOST READ: വാഗൺആർ ഇലക്‌ട്രിക്; ആദ്യം ടാക്‌സി വിഭാഗത്തിന് മാത്രമായി വിൽപ്പനക്ക് എത്തിയേക്കും

നെക്‌സോണിലെ കണക്ട് സാങ്കേതികവിദ്യയെ അറിയാം; പുതിയ വീഡിയോയുമായി ടാറ്റ

പുതിയെ പെട്രോള്‍ വകഭേദത്തിന് 6.95 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 8.45 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. 110 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ യൂണിറ്റാണ് പെട്രോള്‍ എഞ്ചിന്‍.

നെക്‌സോണിലെ കണക്ട് സാങ്കേതികവിദ്യയെ അറിയാം; പുതിയ വീഡിയോയുമായി ടാറ്റ

1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 110 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ ലഭ്യമാണ്.

MOST READ: വാഹന വ്യവസായ രംഗത്ത് രണ്ട് വർഷം പൂർത്തിയാക്കി ഏഥർ എനർജി

ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇകോസ്‌പോര്‍ട് തുടങ്ങിയവരാണ് നെക്‌സോണിന്റെ എതിരാളികള്‍. നിരവധി മാറ്റങ്ങളോടെയാണ് നവീകരിച്ച പതിപ്പ് വിപണിയില്‍ എത്തുന്നത്.

നെക്‌സോണിലെ കണക്ട് സാങ്കേതികവിദ്യയെ അറിയാം; പുതിയ വീഡിയോയുമായി ടാറ്റ

പുതുക്കിയ ബമ്പറാണ് മുന്‍വശത്തെ പ്രധാന മാറ്റം. പരിഷ്‌കരിച്ച ബോണറ്റ് ഡിസൈനും പുതുക്കിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുമാണ് മറ്റൊരു സവിശേഷത. L ഡിസൈനോടുകൂടിയ ഡേ ടൈം റണ്ണിങ് ലാമ്പുകളും, പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ ഗ്രില്ലും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.

MOST READ: പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

നെക്‌സോണിലെ കണക്ട് സാങ്കേതികവിദ്യയെ അറിയാം; പുതിയ വീഡിയോയുമായി ടാറ്റ

പൂര്‍ണമായും ഡിജിറ്റല്‍ ആയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് അകത്തളത്തിലെ പ്രധാന മാറ്റം. പുതിയ ഫ്ലാറ്റ്ബോട്ടം സ്റ്റിയറിങ് വീല്‍, കൂടുതല്‍ കണക്ടിവിറ്റി ഫീച്ചറുകള്‍ ഉള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍. സണ്‍റൂഫ്, ഫാസ്റ്റ് മൊബൈല്‍ ചാര്‍ജര്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും ടാറ്റ നെക്‌സോണില്‍ ഇടംപിടിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Sunday, June 7, 2020, 11:00 [IST]
English summary
Tata Nexon Connected Technology Features Explained In New TVC. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X