ഹാരിയർ ബി‌എസ് VI ന് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടാറ്റ

മറ്റ് നിർമ്മാതാക്കളെ പോലെ ടാറ്റ മോട്ടോർസ് ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി തങ്ങളുടെ വാഹന നിര പരിഷ്കരിക്കാൻ തുടങ്ങി. ഈ വർഷത്തിന്റെ തുടക്കത്തിൽ അവർ തങ്ങളുടെ ബി‌എസ് VI ശ്രേണിയിലുള്ള വാഹനങ്ങൾ പുറത്തിറക്കിയിരുന്നു.

ഹാരിയർ ബി‌എസ് VI ന് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടാറ്റ

കൂടാതെ ഹാരിയർ എസ്‌യുവിയുടെ ഓട്ടോമാറ്റിക് ഗിയർബോക്സ് പതിപ്പും അടുത്തിടെ പുറത്തിറക്കി. മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ കൂടുതൽ പ്രസക്തമാക്കുന്നതിന് ഹാരിയറിൽ ബി‌എസ് VI എഞ്ചിനൊപ്പം ചില മാറ്റങ്ങളും ടാറ്റ മോട്ടോർസ് വരുത്തിയിരുന്നു.

ഹാരിയർ ബി‌എസ് VI ന് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടാറ്റ

ഇപ്പോൾ, 2020 ഹാരിയർ വിപണിയിൽ എത്തി മാസങ്ങൾ കഴിഞ്ഞപ്പോൾ ടാറ്റ മോട്ടോർസ് ബി‌എസ് VI മോഡലുകളിൽ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു.

ഹാരിയർ ബി‌എസ് VI ന് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടാറ്റ

ഓഫറിന്റെ ഭാഗമായി 2020 ബി‌എസ് VI ടാറ്റ ഹാരിയറിൽ ടാറ്റ മോട്ടോർസ് പരമാവധി 30,000 രൂപ കിഴിവ് നൽകുന്നു. 30,000 രൂപയുടെ എക്സ്ചേഞ്ച് ബോണസായിട്ടാണ് ഓഫർ വരുന്നത്.

ഹാരിയർ ബി‌എസ് VI ന് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടാറ്റ

ഈ ഓഫർ കമ്പനിയുടെ നവരാത്രി ആഘോഷത്തിന്റെ ഡിസ്കൗണ്ടുകളുടെ ഭാഗമാണ്. വാഹനത്തിന്റെ മാനുവൽ ഓപ്ഷനും, അടുത്തിടെ പുറത്തിറങ്ങിയ ഓട്ടോമാറ്റിക് പതിപ്പുകളിലും ഈ ഓഫഞ ലഭ്യമാണ്.

ഹാരിയർ ബി‌എസ് VI ന് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടാറ്റ

ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ ഓഫർ സാധുതയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ പുതിയ ഹാരിയർ വാങ്ങാൻ നിങ്ങൾ പദ്ധതിയിട്ടിരുന്നെങ്കിൽ, ഇത് ഉചിതമായ സമയമാണ്.

ഹാരിയർ ബി‌എസ് VI ന് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടാറ്റ

2020 ടാറ്റ ഹാരിയർ നിരവധി മാറ്റങ്ങളുമായിട്ടാണ് വരുന്നത്. പുറത്ത്, ഹാരിയർ ബി‌എസ് VI പതിപ്പിന് പുതിയ ഡയമണ്ട് കട്ട് അലോയ് വീലും പുനർ‌രൂപകൽപ്പന ചെയ്ത ഒ‌ആർ‌വി‌എമ്മും ലഭിക്കുന്നു.

ഹാരിയർ ബി‌എസ് VI ന് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടാറ്റ

അതിനുപുറമെ ബാഹ്യ രൂപകൽപ്പനയിൽ ബാക്കി എല്ലാം സമാനമായി തുടരുന്നു. അകത്ത്, ഇപ്പോൾ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കൂറ്റൻ പനോരമിക് സൺറൂഫ്, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്നു, ഇപ്പോൾ കാലിപ്‌സോ റെഡ്, കൊക്കോ സ്പാർക്കിൾ എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളിൽ വാഹനം ലഭ്യമാണ്.

ഹാരിയർ ബി‌എസ് VI ന് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടാറ്റ

എന്നിരുന്നാലും ഏറ്റവും വലിയ മാറ്റം ഹ്യുണ്ടായിയിൽ നിന്ന് കടംകൊണ്ട പുതിയ ഓട്ടോമാറ്റിക് ഗിയർബോക്സാണ്. ഇതിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റാണ് ഉപയോഗിക്കുന്നത്. ബി‌എസ് VI പരിഷ്കരണ വേളയിൽ ടാറ്റ മോട്ടോർസ് എഞ്ചിനും മെച്ചപ്പെടുത്തിയിരുന്നു.

ഹാരിയർ ബി‌എസ് VI ന് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടാറ്റ

നിലവിലെ അതേ 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ യൂണിറ്റായി തന്നെയാണ് വാഹനത്തിൽ തുടരുന്നത്. എന്നിരുന്നാലും ബി‌എസ് VI പതിപ്പിൽ 140 bhp -ക്ക് പകരം 170 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. 350 Nm torque ഇരു പതിപ്പുകളിലും സമാനമായിരിക്കുന്നു.

ഹാരിയർ ബി‌എസ് VI ന് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടാറ്റ

ബി‌എസ് VI പരിഷ്കരണങ്ങൾക്കൊപ്പം ടാറ്റ ഹാരിയറിന്റെ വിലയും ഉയർന്നു. ടാറ്റ ഹാരിയറിന്റെ മാനുവൽ പതിപ്പിന്റെ വില ഇപ്പോൾ 13.69 ലക്ഷം രൂപയിലും ഓട്ടോമാറ്റിക് പതിപ്പ് 16.25 ലക്ഷം രൂപയിലും ആരംഭിക്കുന്നു.

ഹാരിയർ ബി‌എസ് VI ന് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടാറ്റ

പുതിയ ബി‌എസ് VI ടാറ്റ ഹാരിയറിന്റെ പൂർണ്ണ അവലോകനം വായിക്കണമെങ്കിൽ ഇവിടെ ക്ലിക്കുചെയ്യുക. 2020 ഹാരിയറിന് ഉടൻ തന്നെ ഗ്രാവിറ്റാസിന്റെ രൂപത്തിൽ ഒരു സഹോദരനും എത്തുന്നു.

ഹാരിയർ ബി‌എസ് VI ന് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടാറ്റ

ഇരു മോഡലുകളും ഒരേ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു എങ്കിലും ഉയർന്ന ഗ്രാവിറ്റാസിന് ഉയർന്ന റൂഫുള്ള മറ്റൊരു ബോഡി ഷെൽ ലഭിക്കും. ഗ്രാവിറ്റാസ് ആറ് സീറ്റും 2020 രണ്ടാം പകുതിയിൽ വിപണിയിൽ എത്തും.

Most Read Articles

Malayalam
English summary
Tata offers discounts on Harrier BS6 variants. Read in Malayalam.
Story first published: Friday, March 20, 2020, 19:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X