ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

ടാറ്റ മോട്ടോർസ് ഒരു വർഷം മുമ്പാണ് ഹാരിയർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പുതിയ ഡിസൈൻ ഫിലോസഫിയുടെയും ആർക്കിടെക്ച്ചറിന്റെയും ഭാഗമായ ബ്രാൻഡിന്റെ ആദ്യ ഉൽപ്പന്നമാണ് ടാറ്റ ഹാരിയർ എസ്‌യുവി.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

ലോഞ്ചിന്റെ സമയത്ത്, ഹാരിയർ എസ്‌യുവി വളരെ മികച്ചതായി കാണപ്പെട്ടു. വലിയ അനുപാതങ്ങൾ, കമാൻഡിംഗ് റോഡ് സാന്നിധ്യം, ആധുനിക സ്റ്റൈലിംഗ്, സവിശേഷതകളും ഫീച്ചറുകളും നിറഞ്ഞ ഒരു ക്യാബിൻ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

എന്നിരുന്നാലും, പ്രാരംഭ പ്രചോദനം ഉൾക്കൊണ്ട് മുന്നേറുന്നതിൽ ടാറ്റാ ഹാരിയർ പരാജയപ്പെട്ടു, വിൽ‌പനയിൽ പ്രതിമാസം ഇടിവുകളാണ് പിൽക്കാലത്ത് വാഹനത്തിന് നേരിടേണ്ടി വന്നത്. ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ഓഫർ ഇല്ലാത്തത് ഇതിന് ഒരു കാരണമായിരുന്നു.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

ഇപ്പോൾ ഈ പോരായ്മ നികത്തി കമ്പനി ഹാരിയറിന്റെ ഒരു ഓട്ടോമാറ്റിക് പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ഗിയർബോക്സ് കൂട്ടിച്ചേർത്തതിനു പുറമേ, ഏറ്റവും പുതിയ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ടാറ്റ മോട്ടോർസ് 2020 ഹാരിയർ എസ്‌യുവിയുടെ എഞ്ചിൻ പരിഷ്കരിച്ചു, ഒപ്പം വാഹനത്തിന്റെ കരുത്തും ഗണ്യമായി മെച്ചപ്പെടുത്തുന്നു.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

എന്നിരുന്നാലും, ഈ പുതിയ പരിഷ്കാരങ്ങളും മെച്ചപ്പെടുത്തലുകളും കടുത്ത മത്സരമുള്ള എസ്‌യുവി വിഭാഗത്തിൽ ഹാരിയറിന് നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കാൻ സഹായിക്കുമോ? നമുക്ക് കണ്ടെത്താം.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

രൂപകൽപ്പനയും ശൈലിയും

വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിന്റെ അതേ രൂപകൽപ്പനയാണ് 2020 ടാറ്റ ഹാരിയർ ബിഎസ് VI മുന്നോട്ട് കൊണ്ടുപോകുന്നത്. ബ്രാൻഡിന്റെ ‘ഇംപാക്റ്റ് 2.0' ഡിസൈൻ ശൈലി അവതരിപ്പിച്ച ആദ്യത്തെ ഉൽപ്പന്നമാണ് ടാറ്റ ഹാരിയർ. ഈ രൂപകൽപ്പന 2020 മോഡലിലും കമ്പനി മുന്നോട്ട് കൊണ്ടുപോയിരിക്കുന്നു, അതിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

മുൻ വശത്ത് 2020 ടാറ്റ ഹാരിയർ നിലവിലെ അതേ സെറ്റ് ഡ്യുവൽ-എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റുകളുമായാണ് വരുന്നത്, മുകളിൽ എൽഇഡി ഡിആർഎല്ലും, പ്രധാന പ്രൊജക്ടർ ഹെഡ്‌ലാമ്പ് ക്ലസ്റ്റർ അതിനു താഴെയായും സ്ഥാപിച്ചിരിക്കുന്നു. ഫോഗ് ലാമ്പുകൾ മുൻ ബമ്പറിൽ സ്ഥാപിക്കുകയും ഹൗസിങ്ങിൽ നേർത്ത ക്രോം സ്ട്രിപ്പുമായി എത്തുന്നു. ഗ്രില്ലിന് പിൻവാങ്ങുന്ന മോഡലിന് സമാനമാണ്, ബ്ലാക്കൗട്ട് ലുക്കാണ്.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

2020 ടാറ്റ ഹാരിയറിന്റെ വശങ്ങളിലേക്കും പിന്നിലേക്കുമുള്ള പ്രൊഫൈലുകളിലേക്ക് നീങ്ങുമ്പോൾ, പുതിയ ഡിസൈനിൽ ഒരുക്കിയിരിക്കുന്ന 17 ഇഞ്ച് അലോയ് വീലുകൾ നമുക്ക് കാണാൻ കഴിയും, ഒപ്പം നേർത്തതും കൂടുതൽ ആനുപാതികവുമായി കാണപ്പെടുന്ന വിംഗ് മിററുകളും. ഈ രണ്ട് മാറ്റങ്ങൾക്ക് പുറമെ, മുന്നിലെയും പിന്നിലെയും പ്രൊഫൈലുകളുടെ രൂപകൽപ്പനയിൽ നിർമ്മാതാക്കൾ സ്പർശിച്ചിട്ടില്ല.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

ടാറ്റ മോട്ടോർസ് 2020 ഹാരിയർ എസ്‌യുവിയിൽ പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചു. ഇതിൽ കാലിപ്‌സോ റെഡ്, കൊക്കോ സ്പാർക്കിൾ, ഓർക്കസ് വൈറ്റ്, ബ്ലാക്ക് ഡാർക്ക് എഡിഷൻ, ടോളസ്റ്റോ ഗ്രേ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കാലിപ്സോ റെഡിൽ ഡ്യുവൽ-ടോൺ പെയിന്റ് സ്കീമും ഹാരിയർ നൽകുന്നു.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

ഇന്റീരിയറുകളും പ്രായോഗികതയും

പുറംഭാഗങ്ങൾക്ക് സമാനമായി, 2020 ടാറ്റ ഹാരിയറിന്റെ ക്യാബിനും മാറ്റമില്ലാതെ തുടരുന്നു. പുതിയ ഹാരിയർ ബിഎസ് VI മോഡലിന്റെ ഇന്റീരിയറുകൾ 8.8 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 9 സ്പീക്കർ ജെബിഎൽ സറൗണ്ട് സൗണ്ട് സിസ്റ്റവും മൗണ്ടഡ്-കൺട്രോളുകളുള്ള ചങ്കി സ്റ്റിയറിംഗ് വീലും ഉൾപ്പെടെയുള്ള ക്യാബിൻ സവിശേഷതകൾ മുന്നോട്ട് കൊണ്ടുപോകുന്നു.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

2020 ടാറ്റ ഹാരിയറിൽ സമാനമായ തടികൊണ്ടുള്ള മൂലകങ്ങളും മുൻ മോഡലിൽ നിന്നുള്ള ബ്രഷ് ചെയ്ത അലുമിനിയം ആക്സന്റുകളും വരുന്നു, ഇത് ക്യാബിൻ പ്രീമിയമാക്കി തീർക്കുന്നു.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

എന്നിരുന്നാലും, സൂക്ഷ്മമായി നോക്കിയാൽ, കുറച്ച് പരിഷ്കരണങ്ങൾ കണ്ടെത്താം. പുതിയ ഹാരിയറിൽ പനോരമിക് സൺറൂഫ് ചേർക്കുന്നത് പ്രധാന മാറ്റങ്ങളിലൊന്നാണ്. വലിയ ഗ്ലാസ് റൂഫ് ഇപ്പോൾ ക്യാബിനെ മുമ്പത്തേതിനേക്കാൾ കൂടുതൽ പ്രീമിയമാക്കി തീർക്കുന്നു, അതോടൊപ്പം വളരെയധികം വായുസഞ്ചാരമുള്ള അനുഭവവും നൽകുന്നു.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

സവിശേഷതകളുടെ പട്ടികയിലെ മറ്റൊരു കൂട്ടിച്ചേർക്കൽ എന്നത് ആറ് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും ഓട്ടോ-ഡിമ്മിംഗ് IRVM ഉം ആണ്. ഇവ രണ്ടും മുമ്പത്തെ മോഡലിൽ ഉണ്ടായിരുന്നില്ല.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

ഇന്റീരിയറുകളിൽ മൊത്തത്തിലുള്ള ഫിറ്റും ഫിനിഷും ടാറ്റ മോട്ടോർസ് മെച്ചപ്പെടുത്തിയിരിക്കുന്നു. മുന്നിലും പിന്നിലും സീറ്റുകൾക്ക് സുഖസൗകര്യങ്ങൾക്കായി മികച്ച കുഷ്യനുകൾ നൽകുന്നു. വലിയ ഡോറുകൾ‌ യാത്രക്കാർ‌ക്ക് അനായാസം അക്കതു കടക്കുന്നതിനും പുറത്തിറങ്ങുന്നതിനും സഹായിക്കുന്നു. ചെറിയ ORVM -കൾ‌ ഡ്രൈവർ‌ക്ക് ഒരു ചെറിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

ബൂട്ട് സ്പേസ് മാറ്റമില്ലാതെ തുടരുന്നു, ടാറ്റ മോട്ടോർസ് 60:40 പിൻ സ്പ്ലിറ്റ് സീറ്റും വാഗ്ദാനം ചെയ്യുന്നു, ഇത് ലഗേജ് കപ്പാസിറ്റി വർദ്ധിപ്പിക്കും.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

വകഭേദങ്ങൾ, പ്രധാന സവിശേഷതകൾ & സുരക്ഷ

പുതിയ (2020) ടാറ്റ ഹാരിയർ എസ്‌യുവി XE, XMA, XT, XZ, XZ+, XZA, XZA+ എന്നിങ്ങനെ വിവിധ പതിപ്പുകളിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ ഹാരിയർ എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളിലും ഒരേ എഞ്ചിനാണ് നൽകിയിക്കുന്നത്, കൂടാതെ നിരവധി സവിശേഷതകളും ഫീച്ചറുകളും കൊണ്ട് വാഹനം നിറഞ്ഞിരിക്കുന്നു.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

2020 ടാറ്റ ഹാരിയർ എസ്‌യുവിയിലെ പ്രധാന സവിശേഷതകൾ

* സെനോൺ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ

* എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ‌

* കോർ‌ണറിംഗ് ഫോഗ് ലാമ്പുകൾ‌

* ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ

* 8.8 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

* ലംബർ സപ്പോർട്ടുള്ള ആറ് തരത്തിൽ ഇലക്ട്രികലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്

* 9-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

* 7 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

* ലെതർ അപ്ഹോൾസ്റ്ററി

* 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ

* പനോരമിക് സൺറൂഫ്

* കീലെസ്സ് എൻ‌ട്രി

* പുഷ്-ബട്ടൺ സ്റ്റാർട്ട്/ സ്റ്റോപ്പ്

* ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ

* ഇലക്ട്രികലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM- കൾ

* സ്റ്റിയറിംഗ് വീലിൽ മൗണ്ടഡ് കൺട്രോളുകൾ

* ക്രൂയിസ് കൺട്രോൾ

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

2020 ടാറ്റ ഹാരിയറിലെ സുരക്ഷാ സവിശേഷതകൾ

* ആറ് എയർബാഗുകൾ

* ABS + EBD

* ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ

* ഹിൽ ഡിസന്റ് കൺട്രോൾ

* ഹിൽ-ഹോൾഡ് അസിസ്റ്റ്

* കോർണറിംഗ് സ്റ്റെബിലിറ്റി കൺട്രോൾ

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

* റിമോട്ട് സെൻട്രൽ ലോക്കിംഗ്

* പിൻ പാർക്കിംഗ് ക്യാമറ

* ISOFIX ചൈൽഡ് സീറ്റ് ആങ്കർ പോയിന്റുകൾ

* ട്രാക്ഷൻ കൺട്രോൾ

* റോൾ ഓവർ ലഘൂകരണം

* പെരിമെട്രിക് അലാറം സിസ്റ്റം

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

ഡ്രൈവിംഗ് ഇംപ്രഷനുകളും പ്രകടനവും

2020 ടാറ്റ ഹാരിയറിലെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം വരുന്നത് അതിന്റെ എഞ്ചിനിലാണ്. പുതിയ എസ്‌യുവി ഇപ്പോൾ പരിഷ്കരിച്ച ബിഎസ് VI-കംപ്ലയിന്റ് ഡീസൽ യൂണിറ്റുമായി വരുന്നു, പഴയ മോഡലിനെ അപേക്ഷിച്ച് മെച്ചപ്പെട്ട കരുത്ത് പുതു മോഡൽ വാഗ്ദാനം ചെയ്യുന്നു.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

2020 ടാറ്റ ഹാരിയറിൽ അതേ 2.0 ലിറ്റർ ‘ക്രയോടെക്' ഡീസൽ എഞ്ചിനാണ് വരുന്നത്. എന്നിരുന്നാലും, ബിഎസ് VI അപ്‌ഡേറ്റിനൊപ്പം എഞ്ചിൻ ഇപ്പോൾ 173 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ ഒരു സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണചേരുന്നു, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും പുതുതലമുറയിൽ നിർമ്മാതാക്കൾ കൂട്ടിച്ചേർക്കുന്നു.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

പരിഷ്കരിച്ച എഞ്ചിന് തൽക്ഷണം കൂടുതൽ ശക്തമാണെന്ന് തോന്നുന്നു. എഞ്ചിനിൽ നിന്നുള്ള ടോർക്ക് 1800 rpm -ൽ ആരംഭിക്കുമ്പോൾ ഉയർന്ന കരുത്ത് എസ്‌യുവിയുടെ ടോപ്പ് സ്പീഡിനെ നേരിയ തോതിൽ വർദ്ധിപ്പിക്കുന്നു.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

പുതിയ ഹാരിയർ മോഡലിലെ മാനുവൽ ട്രാൻസ്മിഷൻ ഇപ്പോൾ സുഗമമായി അനുഭവപ്പെടുന്നു, ഗിയറുകൾ എളുപ്പത്തിൽ സ്ഥാനം പിടിക്കുന്നു. എന്നിരുന്നാലും, പുതിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷന് ഗിയർ ഷിഫ്റ്റുകൾക്കിടയിൽ അൽപ്പം മടിയുണ്ട്. ഡൗൺ‌ഷിഫ്റ്റ് ചെയ്യുന്നതിന് ഇടയിൽ ഒരു ലാഗ് ഉണ്ടെങ്കിലും പവർ ഡെലിവറിയിൽ മികച്ച കുതിച്ചുചാട്ടമുണ്ട്.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

2020 ടാറ്റ ഹാരിയറിലെ ‘സിറ്റി', ‘സ്‌പോർട്ട്' ഡ്രൈവിംഗ് മോഡുകൾ തമ്മിലുള്ള വ്യത്യാസം അങ്ങേയറ്റം ശ്രദ്ധേയമാണ്. ‘സിറ്റി' മോഡ് ഗിയർ‌ബോക്സിനെ കൂടുതൽ‌ വേഗത്തിലുള്ള അപ്പ്-ഷിഫ്റ്റിന്‌ അനുവദിക്കുന്നു, ഇത് ഹൈവേയിൽ‌ കൂടുതൽ‌ ശാന്തമായ യാത്രയ്‌ക്കും ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

എന്നിരുന്നാലും, അഗ്രസീവ് സ്‌പോർടി ഡ്രൈവിംഗ് സവിശേഷതകൾക്കായി റെഡ്‌ലൈൻ വരെ ‘സ്‌പോർട്ട്' മോഡ് തൽക്ഷണം ഗിയർഷിഫ്റ്റുകൾ ഹോൾഡ് ചെയ്യുന്നു.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

ടാറ്റ മോട്ടോർസ് 2020 ഹാരിയർ എസ്‌യുവിയുടെ സസ്‌പെൻഷൻ സജ്ജീകരണവും മെച്ചപ്പെടുത്തിയിട്ടുണ്ട്. ബ്രാൻഡിൽ നിന്നുള്ള വലിയ മിഡ്-സൈസ് എസ്‌യുവി കുഴികളും കുരുക്കളും എളുപ്പത്തിൽ മറികടക്കുന്നു.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

സ്റ്റിയറിംഗ് വീൽ കുറഞ്ഞ വേഗതയിൽ ഭാരം കുറഞ്ഞതും ഉയർന്ന വേഗതയിൽ ക്രമേണ ഭാരം വഹിക്കുന്നതും ഹൈവേയിൽ നല്ല ആത്മവിശ്വാസം നൽകുന്നതുമാണ്.

ടാറ്റ ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക് റിവ്യു

വലിയ അളവുകളുള്ള 2020 ടാറ്റ ഹാരിയറിന് ചെറിയ അളവിലുള്ള ബോഡി റോൾ ബാധിക്കുന്നു. എന്നിരുന്നാലും, അത് അനിയന്ത്രിതമാകുന്നത് തടയാൻ ആവശ്യമായ ഇലക്ട്രോണിക്സ് സവിശേഷതകൾ വാഹനത്തിൽ ഉണ്ട്. ബ്രേക്കുകൾ ഷാർപ്പും പ്രോഗ്രസീവുമാണ്.

Most Read Articles

Malayalam
English summary
2020 Tata Harrier BS6 Automatic Review: Does The Update Justify The New Price Tag? Read in Malayalam.
Story first published: Thursday, March 19, 2020, 3:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X