സിയെറയുടെ ഔദ്യോഗിക വീഡിയോ പങ്കുവെച്ച് ടാറ്റ

ഓട്ടോ എക്സ്പോയിൽ ഇത്തവണ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ടാറ്റയുടെ ഐതിഹാസിക എസ്‌യുവിയായ സിയെറയുടെ പ്രദർശനം. കൺസെപ്റ്റ് മോഡലായിരുന്നെങ്കിലും ഏറെ ശ്രദ്ധയാണ് വാഹനം പിടിച്ചുപറ്റിയത്.

സിയെറയുടെ പുനർജന്മം കണ്ട് എല്ലാവരും ആവേശത്തിലായിരുന്നു. മിക്ക പ്രാദേശിക ഭാഷകളിലെയും ‘90 കളിലെ ഇന്ത്യൻ സിനിമകളിലെ സ്ഥിര സാന്നിധ്യം കൂടിയായികുന്നു ഇവൻ.

സിയെറയുടെ ഔദ്യോഗിക വീഡിയോ പങ്കുവെച്ച് ടാറ്റ

ടാറ്റ സിയെറ ഒരു കൺസെപ്റ്റ് പതിപ്പാണെങ്കിലും ഭാവിയിൽ ഏതെങ്കിലും ഘട്ടത്തിൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് വാഹന പ്രേമികൾ.

സിയെറയുടെ ഔദ്യോഗിക വീഡിയോ പങ്കുവെച്ച് ടാറ്റ

സാധാരണ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ഈ ആശയം ഒരു ഡിസൈൻ പഠനത്തേക്കാൾ കൂടുതൽ സാധ്യതാ പഠനമാണ്. ടാറ്റ മോട്ടോർസ് സിയെറ കൺസെപ്റ്റിനെക്കുറിച്ച് ഒരു പുതിയ വീഡിയോയും കമ്പനി പുറത്തിറക്കി. ഇതിൽ വാഹനത്തെ കുറിച്ചുള്ള ഡിസൈൻ ഹൈലൈറ്റുകൾ വ്യക്തമാക്കുന്നു. യഥാർത്ഥ 90 കളിലെ മോഡലിന്റെ രൂപത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

സിയെറയുടെ ഔദ്യോഗിക വീഡിയോ പങ്കുവെച്ച് ടാറ്റ

ടാറ്റ സിയെറ ആശയം ബ്രാൻഡിന്റെ എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ് (ALPHA) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് പുതിയ ടാറ്റ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിനും അടിവരയിടുന്നു. അന്തിമ ഉത്‌പാദനത്തിന് തയ്യാറായ ടാറ്റ സിയെറയിലേക്കുള്ള യാത്ര ദീർഘമേറിയതാണ്.

സിയെറയുടെ ഔദ്യോഗിക വീഡിയോ പങ്കുവെച്ച് ടാറ്റ

ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച കൺസെപ്റ്റ് മോഡൽ ഇലക്ട്രിക്കാണ് എന്നത് ശ്രദ്ധേയം. അതായത് പെട്രോൾ, ഡീസൽ പതിപ്പുകളിൽ വാഹനം എത്താൻ സാധ്യതയില്ലെന്ന് അർത്ഥം. യഥാർത്ഥ മൂന്ന് ഡോർ സിയെറയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ തലമുറ ആശയം സവിശേഷമായ നാല് ഡോർ ലേഔട്ടിലേക്കാണ് വിരൽ ചൂണ്ടുന്നത്.

സിയെറയുടെ ഔദ്യോഗിക വീഡിയോ പങ്കുവെച്ച് ടാറ്റ

എന്നാൽ പരമ്പരാഗത നാല് ഡോറുകളിൽ നിന്നും വ്യത്യസ്തമായി ഇടതുവശത്ത് മുൻ-പിൻ ഡേറുകളും വലതുവശത്ത് ഒരു വാതിലും മാത്രമാണ് ഉൾക്കൊള്ളുന്നത്. ഇടതുവശത്ത് മുൻ‌വാതിലുമായി ബന്ധിപ്പിക്കുന്നതിന് പരമ്പരാഗത ഫിക്സഡ് ബി-പില്ലറുകളില്ലാതെ അകത്തേക്ക് പ്രവേശിക്കാൻ സ്ലൈഡ് ഡോറുകളാണ് നൽകിയിരിക്കുന്നത്.

സിയെറയുടെ ഔദ്യോഗിക വീഡിയോ പങ്കുവെച്ച് ടാറ്റ

പാസഞ്ചർ സീറ്റും ലോഞ്ച് പോലുള്ള റിയർ ബെഞ്ചും അകത്തളത്ത് ഇടംപിടിച്ചേക്കാം. പുറംഭാഗത്തേക്ക് നോക്കിയാൽ പഴയ മോഡലിന്റെ നവീകരിച്ച കാഴ്ചപ്പാടാണെങ്കിലും ടാറ്റ സിയെറ കൺസെപ്റ്റ് പുറമേ നിരവധി മാറ്റങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

സിയെറയുടെ ഔദ്യോഗിക വീഡിയോ പങ്കുവെച്ച് ടാറ്റ

ഹാരിയറിന് സമാനമാണ് വാഹനത്തിന്റെ മുന്‍വശം. വലിയ പരന്ന ബോണറ്റും, നേര്‍ത്ത എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും ഹാരിയര്‍ തനിമ വിളിച്ചോതും. മോഡലിന് അടിവരയെന്ന പോലെ പ്ലാസ്റ്റിക് ക്ലാഡിങും ചുറ്റിനുമുണ്ട്.

സിയെറയുടെ ഔദ്യോഗിക വീഡിയോ പങ്കുവെച്ച് ടാറ്റ

സിയെറ എസ്‌യുവി കൺസെപ്റ്റിനു പുറമെ ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോർ ഷോയിൽ ഇന്ത്യൻ നിർമാതാക്കളായ ടാറ്റ മോട്ടോർസ് നിരവധി മോഡലുകളാണ് പ്രദർശിപ്പിച്ചത്. ഹാരിയര്‍ ബിഎസ് VI, ഗ്രാവിറ്റാസ് എസ്‌യുവി, HBX മിനി എസ്‌യുവി, ഹെക്‌സ സഫാരി എഡിഷന്‍, ആൾട്രോസ് ഇവി, വിങ്ങർ തുടങ്ങിയവ എക്സ്പോയിലെ പ്രധാന താരങ്ങളായിരുന്നു.

More from DriveSpark

Article Published On: Monday, February 10, 2020, 18:19 [IST]
English summary
Tata Sierra concept detailed TVC video released. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X