ടർബോ പെട്രോൾ കരുത്തിൽ 2020 ഹ്യുണ്ടായി i20 എത്തും

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ പ്രധാന മോഡലാണ് ഹ്യുണ്ടായി എലൈറ്റ് i20. കൊറിയൻ ബ്രാൻഡ് വാഹനത്തിന്റെ മൂന്നാം തലമുറ മോഡലിനെ ആഗോളതലത്തിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്. തുടർന്ന് ഈ വർഷം പകുതിയോടെ ഇത് ആഭ്യന്തര വിപണിയിലേക്ക് പ്രവേശിക്കും.

ടർബോ പെട്രോൾ എഞ്ചിൻ കരുത്തിൽ 2020 ഹ്യുണ്ടായി i20 എത്തും

അടിമുടി പരിഷ്ക്കരിണങ്ങളുമായി എത്തുന്ന വാഹനത്തിൽ പുതിയ എഞ്ചിൻ ഓപ്ഷനുകളും ഇടംപിടിക്കുമെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ വർഷം വിപണിയിൽ അരങ്ങേറ്റം കുറച്ച ഗ്രാൻഡ് i10 നിയോസിൽ വാഗ്‌ദാനം ചെയ്‌ത പുതിയ 1.0 ലിറ്റർ ടർബോചാർജ്‌ഡ് ജിഡിഐ പെട്രോൾ എഞ്ചിൻ 2020 ഹ്യുണ്ടായി i20 യിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടർബോ പെട്രോൾ എഞ്ചിൻ കരുത്തിൽ 2020 ഹ്യുണ്ടായി i20 എത്തും

നിയോസിൽ ഈ എഞ്ചിൻ 6,000 rpm-ൽ 100 bhp പരമാവധി കരുത്തും 4,000 rpm-ൽ 172 Nm torque ഉം ഉത്പാദിപ്പിക്കാൻ പര്യാപ്‌തമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർ‌ബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ RAI- സാക്ഷ്യപ്പെടുത്തിയ 20.3 കിലോമീറ്റർ ഇന്ധനക്ഷമതയും വാ‌ഗ്‌ദാനം ചെയ്യുന്നു.

ടർബോ പെട്രോൾ എഞ്ചിൻ കരുത്തിൽ 2020 ഹ്യുണ്ടായി i20 എത്തും

B2 സെഗ്മെൻറ് എലൈറ്റ് i20 ഹാച്ച്ബാക്കിൽ, ഈ യൂണിറ്റ് സ്പോർട്ടി പ്രകടനം നൽകുമ്പോൾ ഇന്ധനക്ഷമതയിലും പെർഫോമൻസിലും തികച്ചും വ്യത്യസ്‌തമായിരിക്കും. ഈ വിഭാഗത്തിൽ വർധിച്ചുവരുന്ന കടുത്ത മത്സരത്തിന്റെ ഭാഗമായി മൂന്നാം തലമുറ മോഡലിൽ ബാഹ്യവും ആന്തരികവുമായ മാറ്റങ്ങൾ പ്രകടമാകും.

ടർബോ പെട്രോൾ എഞ്ചിൻ കരുത്തിൽ 2020 ഹ്യുണ്ടായി i20 എത്തും

പ്രീമിയം ഹാച്ച് വിഭാഗത്തിൽ മുൻനിരയിലുള്ള മാരുതി സുസുക്കി ബലേനോ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ, അടുത്തിടെ സമാരംഭിച്ച ടാറ്റ ആൾട്രോസ് എന്നിവയ്‌ക്കെതിരെയാണ് പുതിയ i20 മത്സരിക്കുക.

ടർബോ പെട്രോൾ എഞ്ചിൻ കരുത്തിൽ 2020 ഹ്യുണ്ടായി i20 എത്തും

പുറം മോടിയിലേക്ക് നോക്കുമ്പോൾ നിലവിലുള്ള മോഡലിനെക്കാൾ ചെറുതാണ് 2020 മോഡലെന്ന് തോന്നാം. സ്‌പോർട്ടിയർ ഫ്രണ്ട് ഗ്രിൽ, ഷാർപ്പർ ഹാലൊജെൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവയാണ് ഇതിനു കാരണം. പുനർ‌നിർമ്മിച്ച മുൻ ബമ്പർ,‌ പുതിയ സെറ്റ് ഫോഗ് ലാമ്പുകൾ, വിശാലമായ സെൻ‌ട്രൽ‌ എയർഡാം തുടങ്ങിയവ ഹാച്ച്ബാക്കിന് ആക്രമണാത്മക നിലപാട് നൽകുന്നു.

ടർബോ പെട്രോൾ എഞ്ചിൻ കരുത്തിൽ 2020 ഹ്യുണ്ടായി i20 എത്തും

എലൈറ്റ് i20യുടെ താഴ്ന്ന സ്ലംഗ് പ്രൊഫൈൽ നിലനിർത്തിയാകും മൂന്നാംതലമുറ ആവർത്തനവും എത്തുക. ഒപ്പം വലിയ അനുപാതവും പിൻയാത്രക്കാർക്ക് കൂടുതൽ ലെഗ്റൂമും നൽകും. കോസ്മെറ്റിക് പരിഷ്ക്കരണത്തിനൊപ്പം 2020 ഹ്യുണ്ടായി എലൈറ്റ് i20 പുതിയ അലോയ് വീലുകൾ, പുതിയ എൽഇഡി ടെയിൽ ലാമ്പ് ഗ്രാഫിക്‌സ്, പുതിയ ബമ്പർ, ടെയിൽഗേറ്റ് ഘടന എന്നിവയും ഉൾക്കൊള്ളുന്നു.

ടർബോ പെട്രോൾ എഞ്ചിൻ കരുത്തിൽ 2020 ഹ്യുണ്ടായി i20 എത്തും

10.25 ഇഞ്ച് ഫ്ലോട്ടിംഗ് ടൈപ്പ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിൾ, ഫോക്‌സ് എസി വെന്റുകൾ, ഭാരം കൂടിയ നാല് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയാണ് വാഹനത്തിന്റെ അകത്തളത്തെ ഫീച്ചറുകൾ.

ടർബോ പെട്രോൾ എഞ്ചിൻ കരുത്തിൽ 2020 ഹ്യുണ്ടായി i20 എത്തും

1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനു പുറമെ 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളും കാറിൽ സ്ഥാനംപിടിക്കും ഇവ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായാകും എത്തുക.

ടർബോ പെട്രോൾ എഞ്ചിൻ കരുത്തിൽ 2020 ഹ്യുണ്ടായി i20 എത്തും

1.2 ലിറ്റർ പെട്രോൾ യൂണിറ്റ് അഞ്ച് സ്‌പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കുമ്പോൾ ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകൾ ആറ് സ്പീഡ് മാനുവലുമായി ഘടിപ്പിക്കും. പുതിയ 2020 മോഡലുകൾക്ക് 6.60 ലക്ഷം മുതൽ 10.41 ലക്ഷം രൂപ വരെ വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടർബോ പെട്രോൾ എഞ്ചിൻ കരുത്തിൽ 2020 ഹ്യുണ്ടായി i20 എത്തും

2020 ഹ്യുണ്ടായി i20 മോഡലിലെ സുരക്ഷാ സവിശേഷതകളിൽ ഇബിഡിയോടുകൂടിയ എബിഎസ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഡ്രൈവ് അറ്റേൻഷൻ മുന്നറിയിപ്പ്, ഡ്യുവൽ എയർബാഗുകൾ, ആന്റി തെഫ്റ്റ് അലാറം, സീറ്റ് ബെൽറ്റ് മുന്നറിയിപ്പ് അലാറങ്ങൾ, ക്രാഷ് & പാർക്കിംഗ് സെൻസറുകൾ എന്നിവയും ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
third-gen Hyundai i20 To Get 1.0L Turbo Petrol Engine In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X