വിപണിയിൽ ഇടംപിടിക്കാൻ തയാറായി ടൊയോട്ട ഹാരിയർ

ടൊയോട്ട ഹാരിയറിന്റെ പുതുതലമുറ മോഡൽ വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്നു. പേടിക്കേണ്ട പേര് കൃത്യമായി തന്നെയാണ് നിങ്ങൾ വായിച്ചത്. ഹാരിയർ എന്നൊരു ക്രോസ്ഓവർ എസ്‌യുവിയും ടൊയോട്ടയുടെ അന്താരാഷ്ട്ര നിരയിൽ ഉണ്ട്.

വിപണിയിൽ ഇടംപിടിക്കാൻ തയാറായി ടൊയോട്ട ഹാരിയർ

ഇന്ത്യയിൽ വിൽക്കുന്ന ടാറ്റയുടെ മിഡ്-സൈസ് എസ്‌യുവിയായ ഹാരിയറുമായി യാതൊരു ബന്ധവും ഇതിനില്ല. ടൊയോട്ട ഹാരിയർ 1997 മുതൽ വിൽപ്പനയ്‌ക്കെത്തുന്ന മോഡലണെന്ന് നിങ്ങൾക്കറിഞ്ഞിരിക്കേണ്ട കാര്യമാണ്. നിലവിലെ തലമുറ മോഡൽ 2013 മുതൽ വിൽപ്പനയ്‌ക്കെത്തുന്നുമുണ്ട്.

ടൊയോട്ട കാറിന്റെ അവതരണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും വരാനിരിക്കുന്ന ഹാരിയറിന്റെ വിശദാംശങ്ങളൊല്ലാം കാണിക്കുന്ന ഒരു വീഡിയോ ഓൺലൈനിലൂടെ പുറത്തുവന്നു.

വിപണിയിൽ ഇടംപിടിക്കാൻ തയാറായി ടൊയോട്ട ഹാരിയർ

രൂപകൽപ്പനയുടെ കാര്യത്തിൽ എസ്‌യുവിക്ക് ചരിഞ്ഞ മേൽക്കൂരയും നീളമുള്ള ഹുഡും ലഭിക്കും. 2021 ഹാരിയറിന്റെ മുൻവശത്ത് ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകളും സ്ലീക്കർ ക്രോം അപ്പർ ഗ്രില്ലും ഇടംപിടിക്കുന്നു.

വിപണിയിൽ ഇടംപിടിക്കാൻ തയാറായി ടൊയോട്ട ഹാരിയർ

ബൂട്ടിലുടനീളം പ്രവർത്തിക്കുന്ന പൂർണ വീതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എസ്‌യുവിയുടെ പിൻഭാഗത്തെ മനോഹരമാക്കുന്നു. അധിക സവിശേഷതകളുടെ കാര്യത്തിൽ പുതുമ നിലനിർത്താൻ കഴിയുന്ന ഒരു ഇലക്ട്രോക്രോമിക് സൺറൂഫും ഐആർവിഎമ്മിൽ സംയോജിപ്പിച്ച ഒരു ഡാഷ് ക്യാമും ടൊയോട്ട ക്രോസ്ഓവർ എസ്‌യുവിയിൽ സജ്ജമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിപണിയിൽ ഇടംപിടിക്കാൻ തയാറായി ടൊയോട്ട ഹാരിയർ

ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചറിനെ (TNGA) അടിസ്ഥാനമാക്കിയുള്ളതാണ് 2021 ഹാരിയർ. ടൊയോട്ടയുടെ ഏറ്റവും പുതിയ മോഡലുകളായ കാമ്രി, RAV4, അവലോൺ എന്നിവയ്ക്കും ഇതേ പ്ലാറ്റ്ഫോമാണ് അടിവരയിടുന്നത്. ക്രോസ്ഓവർ എസ്‌യുവിയിൽ 2.0 ലിറ്റർ ഡയറക്‌ട് ഇഞ്ചക്റ്റ് ഡൈനാമിക് ഫോഴ്‌സ് പെട്രോൾ എഞ്ചിനാകും വാഗ്‌ദാനം ചെയ്യുക. ഇത് പരമാവധി 172 bhp കരുത്തും 203 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

വിപണിയിൽ ഇടംപിടിക്കാൻ തയാറായി ടൊയോട്ട ഹാരിയർ

ഇതേ യൂണിറ്റാണ് RAV4-ലും ഉപയോഗിക്കുന്നത്. മറുതലം നോക്കിയാൽ കാമ്രി ഹൈബ്രിഡിന്റെ 2.5 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പവും ഹാരിയർ വിപണിയിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്. അത് ഒരു ജോഡി ഇലക്ട്രിക് മോട്ടോറുകൾ സംയോജിപ്പിച്ച് പമാവധി 211 bhp പവർ ഔട്ട്പുട്ട് നൽകും.

വിപണിയിൽ ഇടംപിടിക്കാൻ തയാറായി ടൊയോട്ട ഹാരിയർ

മൂന്നാംതലമുറ ഹാരിയറിനൊപ്പം നിലവിൽ വാഗ്‌ദാനം ചെയ്യുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ടൊയോട്ട നിർത്തലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ടൊയോട്ട ഹാരിയർ സിംഗപ്പൂരിലും മലേഷ്യയിലും മാത്രമാണ് വിൽപ്പനക്ക് എത്തുന്നത്. മൂന്നാംതലമുറ മോഡൽ ആദ്യമായി ജാപ്പനീസ് വിപണിയിലും ഇത്തവണ അരങ്ങേറ്റം കുറിക്കും.

വിപണിയിൽ ഇടംപിടിക്കാൻ തയാറായി ടൊയോട്ട ഹാരിയർ

ഇവിടുത്തെ വിജയം കണക്കിലെടുത്താകും മറ്റ് ആഗോളവിപണികളിൽ ടൊയോട്ട ഹാരിയർ ക്രോസ്ഓവറിനെ അവതരിപ്പിക്കണോ എന്ന കാര്യം കമ്പനി പരിഗണിക്കുകയുള്ളൂ. എങ്കിലും ഇന്ത്യൻ വിപണിയിൽ മോഡലിനെ പുറത്തിറക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്.

Source: Autocorsa/Instagram

More from DriveSpark

Article Published On: Tuesday, April 7, 2020, 18:35 [IST]
English summary
Third Gen Toyota Harrier crossover Leaked. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X