കഴിഞ്ഞമാസം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്‌ത മികച്ച 20 കാറുകൾ

2020 ഫെബ്രുവരി മാസത്തിൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്‌ത മികച്ച 20 കാറുകളുടെ പട്ടിക പുറത്ത്. ആഭ്യന്തര വിൽപ്പന ഗണ്യമായി കുറഞ്ഞതിനാൽ ബ്രാൻഡുകൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള അവസരം ഗണ്യമായി ഉപയോഗിക്കുന്നു.

കഴിഞ്ഞമാസം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്‌ത മികച്ച 20 കാറുകൾ

റിപ്പോർട്ടുകൾ പ്രകാരം, പാസഞ്ചർ വാഹന കയറ്റുമതി വിൽപ്പന കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2020 ഫെബ്രുവരിയിൽ ഒമ്പത് ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ മാസത്തിൽ ഫോർഡ് ഇക്കോസ്പോർട്ട് 8,500 യൂണിറ്റിനടുത്ത് കയറ്റുമതി നടത്തി ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ മോഡലായി മാറി.

കഴിഞ്ഞമാസം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്‌ത മികച്ച 20 കാറുകൾ

ഇക്കോസ്പോർട്ട് എസ്‌യുവിയെ കൂടാതെ ഫോർഡിന്റെ ആസ്‌പയർ കോംപാക്‌ട് സെഡാനും കഴിഞ്ഞ മാസം കയറ്റുമതി ചെയ്‌ത ടോപ്പ് -20 കാർ പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത് ഇടംനേടി. 2019 ഫെബ്രുവരിയിൽ കയറ്റുമതി വിപണിയിൽ 29 ശതമാനം വളർച്ച നേടിയ മോഡലിന്റെ 1,246 യൂണിറ്റുകളാണ് കമ്പനി വൽപ്പന നടത്തിയത്. ഇത് 2019 ഫെബ്രുവരിയിൽ 965 മാത്രമായിരുന്നു.

കഴിഞ്ഞമാസം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്‌ത മികച്ച 20 കാറുകൾ

ഇന്ത്യൻ ആഭ്യന്തര വിപണിയിൽ ചുവടുറപ്പിക്കാൻ നിസാൻ-റെനോ കുറച്ചുകാലമായി പാടുപെടുകയാണ്. എന്നിരുന്നാലും ഇന്ത്യയിൽ നിന്നുള്ള അവരുടെ കയറ്റുമതി വിൽപ്പന വർഷം തോറും മെച്ചപ്പെടുന്നത് ശ്രദ്ധേയമാണ്. നിസാൻ സണ്ണി സെഡാൻ 2020 ഫെബ്രുവരിയിൽ 6,371 യൂണിറ്റുമായി ഏറ്റവും ഉയർന്ന രണ്ടാമത്തെ കയറ്റുമതി വിൽപ്പന നടത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60 ശതമാനം വർധനവാണ് ഇത് സൂചിപ്പിക്കുന്നത്.

കഴിഞ്ഞമാസം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്‌ത മികച്ച 20 കാറുകൾ

എൻട്രി ലെവൽ ഹാച്ച്ബാക്കായ റെനോ ക്വിഡാണ് കയറ്റുമതി വിപണിയിൽ മികച്ചു നിന്ന മറ്റൊരു മോഡൽ. പുതുതലമുറ ക്വിഡ് നിലവിൽ വന്നതോടെ കയറ്റുമതി വിപണിയിലെ ആവശ്യം 199 ശതമാനം വർധിച്ചു. 2019 ഫെബ്രുവരിയിൽ വിറ്റ 400 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 1,254 യൂണിറ്റുകളുടെ വിൽപ്പനയുമായി റിനോ ക്വിഡ് പത്താം സ്ഥാനത്തെത്തി.

കഴിഞ്ഞമാസം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്‌ത മികച്ച 20 കാറുകൾ

ടോപ്പ് -20 പട്ടികയിൽ ഫോക്സ്‍വാഗന് രണ്ട് മോഡലുകളാണുള്ളത്. കോംപാക്‌ട് സെഡാനായ വെന്റോ മൂന്നാം സ്ഥാനത്തും പോളോ ഹാച്ച്ബാക്ക് പന്ത്രണ്ടാം സ്ഥാനത്തുമെത്തി. ഫോക്സ്‍വാഗൺ വെന്റോ 5,818 യൂണിറ്റ് കയറ്റുമതി വിൽ‌പനയും പോളോ 1,127 യൂണിറ്റും ഇതേ കാലയളവിൽ രേഖപ്പെടുത്തി. എന്നിരുന്നാലും, 2019 ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ പോളോയുടെ കയറ്റുമതി വിൽപ്പന 140% വർധിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്‌ത മികച്ച 20 കാറുകൾ

ഷെവർലെ ബീറ്റ് ഹാച്ച്ബാക്കിന്റെ കയറ്റുമതി വിൽപ്പന 2019 ഫെബ്രുവരിയിലെ 6,674 യൂണിറ്റിൽ നിന്ന് 25 ശതമാനം കുറഞ്ഞ് കഴിഞ്ഞ മാസം 4,991 യൂണിറ്റായി താഴ്ന്നു. ജനറൽ മോട്ടോർസിൽ നിന്നുള്ള കയറ്റുമതി വിൽപ്പനയിലുണ്ടായ ഇടിവാണ് കമ്പനി തങ്ങളുടെ തലേഗാവ് പ്ലാന്റ് വിൽക്കാൻ കാരണമായത്.

കഴിഞ്ഞമാസം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്‌ത മികച്ച 20 കാറുകൾ

ടോപ്പ് -20 കാർ കയറ്റുമതി പട്ടികയിൽ ഹ്യുണ്ടായിക്കും മൂന്ന് മോഡലുകളാണുള്ളത്. ക്രെറ്റ, വേർണ, വെന്യു മോഡലുകൾ ഇതിൽ ഉൾപ്പെടുന്നു. ക്രെറ്റ അഞ്ചാം സ്ഥാനത്തും വേർണയും വെന്യു കോംപാക്‌ട് എസ്‌യുവിയും യഥാക്രമം എട്ടാം സ്ഥാനത്തും പതിന്നാലാം സ്ഥാനത്തും എത്തി.

കഴിഞ്ഞമാസം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്‌ത മികച്ച 20 കാറുകൾ

ഹ്യുണ്ടായി ക്രെറ്റയുടെ കയറ്റുമതി ആവശ്യത്തിൽ 45% വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ മാസം 4,538 യൂണിറ്റ് വിറ്റു. വേർണയുടെ 2,510 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തിയപ്പോൾ വെന്യു 1,072 യൂണിറ്റ് കയറ്റുമതി ചെയ്‌തു.

കഴിഞ്ഞമാസം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്‌ത മികച്ച 20 കാറുകൾ

ഹ്യുണ്ടായിയുടെ സഹോദര കമ്പനിയായ കിയ മോട്ടോർസ് സെൽറ്റോസിനൊപ്പം ടോപ്പ് -20 പട്ടികയിൽ ഇടം നേടി. 2020 ഫെബ്രുവരിയിൽ സെൽറ്റോസ് എസ്‌യുവിയുടെ 3,569 യൂണിറ്റുകൾ കയറ്റുമതി വിപണിയിൽ വിറ്റഴിച്ച് ക്രെറ്റയ്ക്ക് പിന്നിൽ ആറാം സ്ഥാനത്തെത്തി.

കഴിഞ്ഞമാസം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്‌ത മികച്ച 20 കാറുകൾ

ടോപ്പ് -20 കയറ്റുമതി പട്ടികയിൽ ഏറ്റവും കൂടുതൽ മോഡലുകൾ ഉള്ളത് മാരുതി സുസുക്കിക്കാണ്. ഇതിൽ ഏഴ് മോഡലുകളുമായാണ് ബ്രാൻഡ് ഇവിടെയും തങ്ങളുടെ വ്യക്തമായ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. ഇതിൽ ബലേനോ, എസ്-പ്രെസോ, സ്വിഫ്റ്റ്, ഡിസയർ, ഇഗ്നിസ്, ആൾട്ടോ, എർട്ടിഗ എന്നിവ ഉൾപ്പെടുന്നു.

കഴിഞ്ഞമാസം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്‌ത മികച്ച 20 കാറുകൾ

പട്ടികയിൽ ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾ ടൊയോട്ട ലിവ ഹാച്ച്ബാക്കും ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസിൽ നിന്നുള്ള ജീപ്പ് കോമ്പസിനും ഉള്ളതാണ്. ഇവ രണ്ടും യഥാക്രമം 18, 19 സ്ഥാനങ്ങളിൽ എത്തി.

Article Published On: Wednesday, April 1, 2020, 12:43 [IST]
English summary
Top-20 Cars Exported From India In February 2020. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X