ക്രെറ്റയിലുണ്ട് ഹാരിയറിൽ ഇല്ല; അറിയാം ആ സവിശേഷതകൾ

ജനപ്രിയ എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റയുടെ രണ്ടാം തലമുറ മോഡൽ 2020 ഓട്ടോ എക്സ്പോയിലാണ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. മാർച്ച് 17ന് വിൽപ്പനക്കെത്താൻ ഒരുങ്ങിയിരിക്കുന്ന വാഹനം നിലവിലുള്ള മോഡലിന്റെ വിജയഗാഥ മാറ്റിയെഴുതാനാണ് തയാറെടുക്കുന്നത്.

ക്രെറ്റയിലുണ്ട് ഹാരിയറിൽ ഇല്ല; അറിയാം ആ സവിശേഷതകൾ

കിയ സെൽറ്റോസും എംജി ഹെക്‌ടറും പ്രധാന എതിരാളികളാകുമ്പോൾ രണ്ടാംതലമുറ ക്രെറ്റ ടാറ്റ ഹാരിയറിനും വിപണിയിൽ വെല്ലുവിളിയുയർത്തും. ടാറ്റയുടെ എസ്‌യുവിയിൽ ലഭ്യമാകാത്ത മികച്ച പത്ത് ഫീച്ചറുകളുമായാണ് പുത്തൻ ഹ്യുണ്ടായി ക്രെറ്റ എത്തുന്നത്. അറിയാം ആ പ്രധാന സവിശേഷതകൾ.

ക്രെറ്റയിലുണ്ട് ഹാരിയറിൽ ഇല്ല; അറിയാം ആ സവിശേഷതകൾ

1. ഓട്ടോ ഹോൾഡുള്ള ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്

പുതിയ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കിംഗുമായി ടാറ്റ ഹാരിയർ വിപണിയിൽ എത്തുമെന്നാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഓട്ടോ എക്സ്പോയിൽ എസ്‌യുവിയെ അവതരിപ്പിച്ചപ്പോൾ എയർക്രാഫ്റ്റ് മാനുവൽ പാർക്കിംഗ് ബ്രേക്കുമായാണ് ഹാരിയറിനെ കമ്പനി പുറത്തിറക്കിയത്. അവിടെയാണ് പുതിയ ക്രെറ്റ വ്യത്യസ്‌തമായത്. ഓട്ടോ ഹോൾഡ് സംവിധാനമുള്ള ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കുമായാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്.

ക്രെറ്റയിലുണ്ട് ഹാരിയറിൽ ഇല്ല; അറിയാം ആ സവിശേഷതകൾ

2. സ്‌മാർട്ട് വാച്ച് ആപ്പ് ഇന്റഗ്രേഷനുള്ള നൂതന ബ്ലൂലിങ്ക്

കിയ സെൽറ്റോസും എം‌ജി ഹെക്ടറും കണക്റ്റുചെയ്‌ത ആപ്ലിക്കേഷൻ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ടാറ്റ ഹാരിയറിന് ഇതുവരെ ഈ സവിശേഷത ലഭ്യമാക്കുന്ന ഒരു നവീകരണം ലഭിച്ചിട്ടില്ല. എന്നിരുന്നാലും, 2020 ക്രെറ്റയിൽ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ തലമുറ ബ്ലൂലിങ്ക് ആപ്ലിക്കേഷൻ സാങ്കേതികവിദ്യ ഇടംപിടിക്കുന്നു. അത് നിരവധി സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി സ്മാർട്ട് വാച്ച് ആപ്ലിക്കേഷൻ സംയോജനത്തിന്റെ ഒരു ഓപ്ഷനും നൽകുന്നു.

ക്രെറ്റയിലുണ്ട് ഹാരിയറിൽ ഇല്ല; അറിയാം ആ സവിശേഷതകൾ

3. പാഡിൽ ഷിഫ്റ്ററുകൾ

ഹ്യുണ്ടായി തങ്ങളുടെ മോഡലുകളിൽ എല്ലായ്പ്പോഴും ചില സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകൾ ഉൾപ്പെടുത്താറുണ്ട്. അതിൽ നിന്നും ഒട്ടും വ്യത്യസ്‌തമല്ല 2020 ക്രെറ്റയും. സ്റ്റിയറിംഗ് മൗണ്ട് ചെയ്‌ത പാഡിൽ ഷിഫ്റ്ററുകൾ വാഗ്‌ദാനം ചെയ്യുന്ന ക്ലാസിലെ ആദ്യത്തെ മോഡലായി ക്രെറ്റ മാറും. എസ്‌യുവി നൽകുന്ന ഡ്രൈവിംഗ് ആനന്ദം വർധിപ്പിക്കുന്ന ഒരു സവിശേഷതയാണിത്. ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോൾ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിച്ചുവെങ്കിലും അതിന് പാഡിൽ ഷിഫ്റ്ററുകൾ ഇല്ല.

ക്രെറ്റയിലുണ്ട് ഹാരിയറിൽ ഇല്ല; അറിയാം ആ സവിശേഷതകൾ

4. ഓട്ടോ ഹെൽത്തി എയർ പ്യൂരിഫയർ

പുതിയ തലമുറ ക്രെറ്റ ഒരു എയർ പ്യൂരിഫയറുമായാണ് വിപണിയിലേക്ക് എത്തുന്നത്. നിലവിൽ ഈ വിഭാഗത്തിൽ കിയ സെൽറ്റോസിൽ മാത്രം ലഭ്യമാകുന്ന സവിശേഷതയാണ്.

ക്രെറ്റയിലുണ്ട് ഹാരിയറിൽ ഇല്ല; അറിയാം ആ സവിശേഷതകൾ

5. സ്പ്ലിറ്റ് സ്ക്രീൻ ഫംഗ്ഷനോടുകൂടിയ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റ്

പുതിയ ക്രെറ്റയ്ക്കും ഹാരിയറിനും വലിയ വലുപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റുകളുണ്ടെങ്കിലും, 10.25 ഇഞ്ച് ടച്ച് സെൻസിറ്റീവ് യൂണിറ്റ് സ്‌പ്ലിറ്റ് സ്‌ക്രീൻ പ്രവർത്തനം വാഗ്‌ദാനം ചെയ്യുന്നത് ക്രെറ്റ മാത്രമാണ്. എന്നാൽ ടാറ്റയുടെ മുൻനിര എസ്‌യുവിയിൽ ഈ ഫീച്ചറില്ലെങ്കിലും ഈ വിഭാഗത്തിലെ ലീഡറായ സെൽറ്റോസിൽ ഇത് ലഭ്യമാണ്.

ക്രെറ്റയിലുണ്ട് ഹാരിയറിൽ ഇല്ല; അറിയാം ആ സവിശേഷതകൾ

6. റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് മോഡലുകളിൽ റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് സവിശേഷത ലഭിക്കുന്ന സെഗ്‌മെന്റിലെ ആദ്യ വാഹനമാണ് പുതിയ തലമുറ ഹ്യുണ്ടായി ക്രെറ്റ. ഈ സവിശേഷത സെൽറ്റോസിന്റെ ഓട്ടോമാറ്റിക് വകഭേദത്തിൽ മാത്രമേ ലഭ്യമാകൂവെങ്കിലും ഹാരിയറിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഇവിടെ പരാമർശിക്കേണ്ടതുണ്ട്.

ക്രെറ്റയിലുണ്ട് ഹാരിയറിൽ ഇല്ല; അറിയാം ആ സവിശേഷതകൾ

7. മുൻനിര വെന്റിലേറ്റഡ് സീറ്റുകൾ

2020 ക്രെറ്റയുടെ മുൻ സീറ്റുകൾ വെന്റിലേഷൻ സംവിധാനത്തോടെ ലഭ്യമാകും. ടാറ്റയിൽ നിന്നുള്ള മറ്റ് ചില മോഡലുകളിലും ഈ സവിശേഷത കണ്ടെങ്കിലും ഇത് ടാറ്റ ഹാരിയറിൽ ലഭ്യമാകില്ല എന്നത് ശ്രദ്ധേയമാണ്.

ക്രെറ്റയിലുണ്ട് ഹാരിയറിൽ ഇല്ല; അറിയാം ആ സവിശേഷതകൾ

8. പിൻ സീറ്റ് ഹെഡ്‌റെസ്റ്റ് കുഷിയൻ

പുതിയ തലമുറ ക്രെറ്റയുടെ മറ്റൊരു ഫസ്റ്റ്-ഇൻ-സെഗ്മെന്റ് സവിശേഷത പിന്നിലെ സീറ്റ് ഹെഡ്‌റെസ്റ്റ് കുഷിയനുകളാണ്. സാധാരണയായി ഉയർന്ന നിലവാരമുള്ള വാഹനങ്ങളിൽ മാത്രം കാണപ്പെടുന്ന ഈ സവിശേഷത പിൻ സീറ്റ് യാത്രക്കാരുടെ കംഫർട്ട് ലെവലുകൾ വർധിപ്പിക്കുന്നു. ടാറ്റ ഹാരിയറിൽ അത്തരം സവിശേഷതകളൊന്നും ലഭ്യമല്ല.

ക്രെറ്റയിലുണ്ട് ഹാരിയറിൽ ഇല്ല; അറിയാം ആ സവിശേഷതകൾ

9. എഞ്ചിൻ ഓപ്ഷനുകൾ

140 bhp കരുത്ത് ഉത്‌പാദിപ്പിക്കുന്ന ബി‌എസ്‌-IV കംപ്ലയിന്റ് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് ടാറ്റ ഹാരിയർ ആദ്യം പുറത്തിറക്കിയത്. ഇത് ബി‌എസ്‌-VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അടുത്തിടെ നവീകരിച്ചു. പരിഷ്ക്കരിച്ച എഞ്ചിൻ 170 bhp-യാണ് നൽകുന്നത്. അതേസമയം 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.4 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ ഓപ്ഷനുകൾ ഉപയോഗിച്ചാണ് പുതിയ തലമുറ ക്രെറ്റ വിൽപ്പനക്കെത്താനിരിക്കുന്നത്.

ക്രെറ്റയിലുണ്ട് ഹാരിയറിൽ ഇല്ല; അറിയാം ആ സവിശേഷതകൾ

10. പിൻ ഡിസ്‌ക് ബ്രേക്കുകൾ

പിൻവീലുകളിൽ ഡിസ്‌ക് ബ്രേക്കുകളുമായാണ് 2020 ക്രെറ്റയെ കൊറിയൻ ബ്രാൻഡ് വിപണിയിൽ അവതരിപ്പിക്കുന്നത്. ഇത് ഇന്ത്യൻ വാഹന നിർമാതാക്കളുടെ എസ്‌യുവിയായ ടാറ്റ ഹാരിയറിൽ വാഗ്‌ദാനം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Top Features New-Gen Hyundai Creta Has But Tata Harrier Doesn’t. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X