ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

2020 ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടിക പുറത്തിറങ്ങി. രാജ്യത്തെ ഏറ്റവും വലിയ നിർമാതാക്കളായ മാരുതി സുസുക്കിക്കാണ് കഴിഞ്ഞമാസത്തെ വിൽപ്പനയിൽ ആധിപത്യം.

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

മികച്ച വിൽപ്പന നേടിയ വാഹനങ്ങളിൽ ഏഴ് എണ്ണവും മാരുതിയുടേതാണ് എന്നത് ശ്രദ്ധേയമാണ്. 2020 ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഏറ്റവും മികച്ച 10 കാറുകൾ ഇതാ:

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

മാരുതി സുസുക്കി ഡിസയർ

കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന രേഖപ്പെടുത്തിയ മോഡലാണ് മാരുതി ഡിസയർ കോംപാക്‌ട് സെഡാൻ. 2020 ജനുവരിയിൽ സെഡാന്റെ 22,406 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2019 ഡിസംബറിനെ അപേക്ഷിച്ച് പ്രതിമാസ വിൽപ്പനയിൽ 17 ശതമാനം വളർച്ച കൈവരിക്കാനും ഡിസയറിനായി.

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന വാഹനങ്ങളുടെ പ്രതിമാസ വിൽപ്പന പട്ടകയിലെ സ്ഥിര സാന്നിധ്യമാണ് മാരുതി സുസുക്കിയുടെ ഈ കോംപാക്‌ട് സെഡാൻ. ഹോണ്ട അമേസ്, ഫോക്‌സ്‌വാഗണ്‍ അമിയോ തുടങ്ങിയ കരുത്തരായ എതിരാളികളുമായാണ് ഈ വിഭാഗത്തിൽ മാരുതി ഡിസയർ മത്സരിക്കുന്നത്.

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

മാരുതി ബലേനോ

ഇന്ത്യൻ വിപണിയിൽ ബ്രാൻഡിന്റെ പ്രീമിയം ഹാച്ച്ബാക്ക് ഓഫറാണ് മാരുതി ബലേനോ. കഴിഞ്ഞ മാസം 20,485 യൂണിറ്റ് വിൽപ്പനയാണ് കാർ രേഖപ്പെടുത്തിയത്. ഡിസംബർ മാസം വിൽപ്പന നടത്തിയ 16,717 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 2019 ജനുവരിയിൽ 23 ശതമാനം വളർച്ച നേടാനും മോഡലിനായി.

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

ടൊയോട്ട ഗ്ലാൻസ, ഫോക്സ്‍വാഗൺ പോളോ, ഹോണ്ട ജാസ് എന്നിവപോലുള്ള എതിരാളികളിൽ നിന്നും ഏറെ മത്സരം നേരിടുന്നില്ലെങ്കിലും, വരും മാസങ്ങളിൽ അടുത്തിടെ ടാറ്റ അവതരിപ്പിച്ച പുത്തൻ ആൽ‌ട്രോസിൽ നിന്നും ബലേനോയ്ക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നേക്കും.

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

മാരുതി സുസുക്കി സ്വിഫ്റ്റ്

19,981 യൂണിറ്റ് വിൽപ്പനയുമായി മൂന്നാം സ്ഥാനത്താണ് മാരുതി സുസുക്കി സ്വിഫ്റ്റ്. നിലവിൽ മൂന്നാം തലമുറ ആവർത്തനത്തിലുള്ള സ്വിഫ്റ്റ് രാജ്യത്തെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നാണ്.

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

2019 ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ മാരുതി സ്വിഫ്റ്റിന്റെ വിൽപ്പന 18,795 യൂണിറ്റുകളിൽ നിന്ന് ആറ് ശതമാനം വർധനവ് കൈവരിച്ചത് ശ്രദ്ധേയമാണ്. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പിലാണ് ഇപ്പോൾ മാരുതി സുസുക്കി പ്രവർത്തിക്കുന്നത്. ഈ വർഷം തന്നെ ഈ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

മാരുതി ആൾട്ടോ

മാരുതിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ആൾട്ടോ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ്. എന്നിരുന്നാലും മോഡലിന്റെ വാർഷിക വിൽപ്പനയിൽ 19 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2019 ജനുവരിയിൽ 23,360 യൂണിറ്റ് വിൽപ്പന നേടിയപ്പോൾ 2020 ജനുവരിയിൽ ഇത് 18,914 യൂണിറ്റായി കുറഞ്ഞു.

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

വരാനിരിക്കുന്ന ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മാരുതി സുസുക്കി അടുത്തിടെ ആൾട്ടോയെ പരിഷ്ക്കരിച്ച് വിപണിയിൽ പുറത്തിറക്കിയിരുന്നു. ഇത് ഹാച്ച്ബാക്കിന്റെ വിലയിൽ നേരിയ വർധനവ് വരുത്തി. ഇന്ത്യൻ വിപണിയിൽ റെനോ ക്വിഡ്, ഡാറ്റ്സൺ റെഡി-ഗോ തുടങ്ങിയ മോഡലുകളാണ് മാരുതി ആൾട്ടോയുടെ എതിരാളികൾ.

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

മാരുതി സുസുക്കി വാഗൺആർ

ആഭ്യന്തര വിപണിയിലെ വിൽപ്പനയുടെ കാര്യത്തിൽ മാരുതി വാഗൺആർ വളരെയധികം നേട്ടമുണ്ടാക്കി. ടോൾ-ബോയ് ഹാച്ച്ബാക്ക് എന്നറിയപ്പെടുന്ന മോഡൽ 2019 ജനുവരി മുതൽ 2020 ജനുവരി വരെയുള്ള വിൽപ്പനയിൽ 52 ശതമാനം വളർച്ചയാണ് നേടിയത്. കഴിഞ്ഞ മാസം വാഗൺആറിന്റെ വിൽപ്പന 2019 ജനുവരിയിലെ 10,048 യൂണിറ്റിൽ നിന്ന് 15,232 യൂണിറ്റായി ഉയർന്നു.

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

മികച്ച ഇടം നൽകുന്ന മാരുതി വാഗൺആർ അതിന്റെ ഉയരമുള്ള ബോയ് ഡിസൈനിന് പേരുകേട്ടതാണ്. 2019 ൽ പുതിയ തലമുറ ഹാച്ച്ബാക്കിന്റെ ആമുഖം രൂപകൽപ്പനയിലും ഇന്റീരിയർ സവിശേഷതകളിലും നിരവധി നവീകരണങ്ങൾ കൊണ്ടുവന്നു. ഇത് വാഹനത്തെ കൂടുതൽ ആകർഷകമായ പാക്കേജാക്കി മാറ്റുന്നു.

Rank Models Jan'20 Jan'19 Growth (%)
1 Maruti Dzire 24,406 19,073 17
2 Maruti Baleno 20,485 16,717 23
3 Maruti Swift 19,981 18,795 6
4 Maruti Alto 18,914 23,360 -19
5 Maruti WagonR 15,232 10,048 52
6 Kia Seltos 15,000 - -
7 Maruti Eeco 12,324 9,063 36
8 Maruti Vitara Brezza 10,134 13,172 -23
9 Hyundai i10 Grand 8,774 10,285 -15
10 Hyundai i20 Elite 8,137 11,749 -31
ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

കിയ സെൽറ്റോസ്

2019 ഓഗസ്റ്റിൽ ഇന്ത്യയിൽ വിൽക്കെത്തിയ കിയ സെൽറ്റോസ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി അതിവേഗം മാറി. നിലവിൽ എസ്‌യുവി ശ്രേണി കൈയ്യടക്കിയിരിക്കുന്ന സെൽറ്റോസിന് സ്പോർട്ടി ഡിസൈൻ, ഒന്നിലധികം ഗിയർബോക്സ് ഓപ്ഷനുകളുള്ള ശക്തമായ പെർഫോമൻസ് എഞ്ചിനുകൾ, ധാരാളം ഫീച്ചറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

2019 ഡിസംബറിലെ വിൽപ്പനയിൽ വൻ തിരിച്ചടി നേരിട്ടെങ്കിലും 2020 ജനുവരിയിൽ കമ്പനി 15,000 യൂണിറ്റ് വിൽപ്പന നേടി റെക്കോർഡ് നേടാനും സെൽറ്റോസിലൂടെ കിയക്ക് സാധിച്ചു.

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

മാരുതി സുസുക്കി ഈക്കോ

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ ഏഴാമതാണ് മാരുതി ഈക്കോ. ഇന്ത്യൻ വിപണിയിൽ ബ്രാൻഡിൽ നിന്ന് ഓഫർ ചെയ്യുന്ന ബജറ്റ് പീപ്പിൾ മൂവർ ആണ് ഈ മോഡൽ. കഴിഞ്ഞ മാസം 12,324 യൂണിറ്റ് വിൽപ്പനയാണ് ഈക്കോ കമ്പനിക്ക് നേടിക്കൊടുത്തത്. 2019 ജനുവരിയെ അപേക്ഷിച്ച് വാർഷിക വിൽപ്പനയിൽ 36 ശതമാനം വളർച്ച നേടാനും ഈക്കോയ്ക്ക് സാധിച്ചു.

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

മാരുതി സുസുക്കി വിറ്റാര ബ്രെസ

കുറച്ചുകാലമായി മാരുതി വിറ്റാര ബ്രെസയുടെ വിൽ‌പനയിൽ കാര്യമായ ഇടിവാണ് കമ്പനി നേരിടുന്നത്. 2020 ജനുവരിയിലും ഇതിന് വ്യത്യാസമൊന്നും തന്നെയില്ല. ബ്രെസയുടെ വിൽപ്പനയിൽ 23 ശതമാനം ഇടിവാണ് നിർമാതാക്കൾ നേരിട്ടത്. 2019 ഡിസംബറിൽ 13,172 യൂണിറ്റ് വിൽപ്പന കൈവരിച്ചപ്പോൾ ഇത്തവണ അത് 10,134 യൂണിറ്റായി കുറഞ്ഞു.

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

ഹ്യുണ്ടായി ഗ്രാൻഡ് i10

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് കാറുകളുടെ പട്ടികയിൽ ഇടംപിടിച്ച ഹ്യുണ്ടായിയുടെ ആദ്യ കാറാണ് ഗ്രാൻഡ് i10 നിയോസ്. കഴിഞ്ഞ മാസം 8774 യൂണിറ്റ് വിൽപ്പനയാണ് ഹാച്ച്ബാക്ക് കൊറിയൻ നിർമാതാക്കൾക്ക് നേടിക്കൊടുത്തത്. 2019 ജനുവരിയിൽ ഇത് 10,285 യൂണിറ്റായിരുന്നു.

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

വാർഷിക വിൽപ്പനയിൽ 15 ശതമാനം ഇടിവുണ്ടായെങ്കിലും ബ്രാൻഡിന്റെ തന്നെ പ്രീമിയം ഹാച്ച്ബാക്കായ i20 യെക്കാൾ വിൽപ്പന നേടിക്കൊടുക്കാൻ ഹ്യുണ്ടായ് ഗ്രാൻഡ് i10, നിയോസ് മോഡലുകൾക്കായി എന്നത് ശ്രദ്ധേയമാണ്.

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ ഇവയൊക്കെ

ഹ്യുണ്ടായി എലൈറ്റ് i20

കഴിഞ്ഞ രണ്ട് മാസങ്ങളായി ഹ്യുണ്ടായി എലൈറ്റ് i20 യുടെ വിൽപ്പനയ ഗണ്യമായി കുറഞ്ഞു. കൊറിയൻ ബ്രാൻഡിൽ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്ക് ഓഫറിംഗ് കഴിഞ്ഞ മാസം 8,137 യൂണിറ്റ് മാത്രമാണ് വിറ്റഴിച്ചത്. 2019 ജനുവരിയിൽ വിറ്റ 11,749 യൂണിറ്റുമായി ഒത്തുനോക്കുമ്പോൾ വിൽപ്പനയിൽ 31 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നു.

Most Read Articles

Malayalam
English summary
Top-Selling Cars In India For January 2020. Read in Malayalam
Story first published: Tuesday, February 11, 2020, 13:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X