ഇന്ത്യയോട് ഗുഡ്ബൈ പറഞ്ഞ് മൂന്ന് ടൊയോട്ട കാറുകൾ

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട ഇന്ത്യൻ വിപണിയിൽ കൊറോള ആൾട്ടിസ്, എറ്റിയോസ് മോഡലുകളെ പിൻവലിച്ചു. ഈ മോഡലുകൾക്ക് കരുത്തേകിയിരുന്ന എഞ്ചിനുകൾ ബിഎസ്-VI മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി പരിഷ്ക്കരിക്കാൻ സാധിക്കാത്തതിനാലാണ് കമ്പനി ആഭ്യന്തര വിപണിയിൽ ഈ മോഡലുകൾ നിർത്തലാക്കുന്നത്.

ഇന്ത്യയോട് ഗുഡ്ബൈ പറഞ്ഞ് മൂന്ന് ടൊയോട്ട കാറുകൾ

ഇതിന്റെ ഭാഗമായി പ്രീമിയം സെഡാനായ കൊറോള, കോംപാക്‌ട് സെഡാൻ പ്ലാറ്റിനം എറ്റിയോസ്, എറ്റിയോസ് ലിവ ഹാച്ച്ബാക്ക്, എറ്റിയോസ് ക്രോസ് ക്രോസ്ഓവർ എന്നീ മോഡലുകളുടെ ടൊയോട്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കംചെയ്‌തിട്ടുമുണ്ട്. തൽഫലമായ ഗ്ലാൻസയും യാരിസും ബ്രാൻഡിന്റെ ഇന്ത്യൻ നിരയിലെ എൻട്രി ലെവൽ ഹാച്ച്ബാക്കും സെഡാനുമായി മാറുന്നു.

ഇന്ത്യയോട് ഗുഡ്ബൈ പറഞ്ഞ് മൂന്ന് ടൊയോട്ട കാറുകൾ

വിപണിയിൽ നിന്ന് വേണ്ടത്ര വിൽപ്പന നേടാൻ കൊറോള ആൾട്ടിസിന് സാധിക്കാതെ പോയതാണ് ബ്രാൻഡിന്റെ നിരയിൽ നിന്ന് പിൻവലിക്കാനുള്ള പ്രധാന കാരണമായത്. കുറഞ്ഞ അറ്റകുറ്റപ്പണികളും വിശ്വസനീയമായ എഞ്ചിനുകളും ഉള്ളതിനാൽ എറ്റിയോസ് സെഡാൻ, ഹാച്ച്ബാക്ക് മോഡലുകൾ ഫ്ലീറ്റ്, ക്യാബ് ഉപഭോക്താക്കളുടെ ഇടയിൽ ഒരു ജനപ്രിയ തെരഞ്ഞെടുപ്പായിരുന്നു.

ഇന്ത്യയോട് ഗുഡ്ബൈ പറഞ്ഞ് മൂന്ന് ടൊയോട്ട കാറുകൾ

ഇന്ത്യയ്‌ക്കായി വികസിപ്പിച്ചെടുത്ത എറ്റിയോസ് ശ്രേണി ആദ്യമായി 2010 ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. തുടർന്ന് എറ്റിയോസ് സെഡാൻ 2010 അവസാനത്തോടെ വിൽപ്പനയ്‌ക്കെത്തി. അതേസമയം 2011 മധ്യത്തോടെയാണ് എറ്റിയോസ് ലിവ ഹാച്ച് പതിപ്പ് ആഭ്യന്തര വിപണിയിൽ ചുവടുവെക്കുന്നത്.

ഇന്ത്യയോട് ഗുഡ്ബൈ പറഞ്ഞ് മൂന്ന് ടൊയോട്ട കാറുകൾ

എറ്റിയോസ് ക്രോസ് 2014 ൽ ഈ ശ്രേണിയിൽ ചേർത്തു. ടൊയോട്ട ഇന്ത്യ തങ്ങളുടെ മോഡലുകൾ നിർത്തലാക്കുന്നതുവരെ 4,48,500 യൂണിറ്റ് എറ്റിയോസ് ശ്രേണി ഇന്ത്യയിൽ വിറ്റതായും 1.3 ലക്ഷം യൂണിറ്റുകൾ ഇന്ത്യയിൽ നിന്ന് മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്തതായും റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയോട് ഗുഡ്ബൈ പറഞ്ഞ് മൂന്ന് ടൊയോട്ട കാറുകൾ

ടൊയോട്ട എറ്റിയോസ് ലിവ

ടൊയോട്ട എറ്റിയോസ് ലിവയാണ് കമ്പനിയുടെ നിരയിലെ എൻട്രി ലെവൽ ഹാച്ച്ബാക്ക്. രണ്ട് എഞ്ചിൻ ഓപ്ഷനുകളോയാണ് വാഹനം വിപണിയിൽ ഇടംപിടിച്ചിരുന്നത്. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 79 bhp കരുത്തും 104 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 1.4 ലിറ്റർ ടർബോ-ഡീസൽ യൂണിറ്റ് 67 bhp, 170 Nm torque ഉം സൃഷ്‌ടിച്ചിരുന്നു.

ഇന്ത്യയോട് ഗുഡ്ബൈ പറഞ്ഞ് മൂന്ന് ടൊയോട്ട കാറുകൾ

രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരുന്നു. മാരുതി സുസുക്കി സ്വിഫ്റ്റ്, ഫോർഡ് ഫിഗോയ്ക്കും തുടങ്ങിയ മോഡലുകളായിരുന്നു ടൊയോട്ട എറ്റിയോസ് ലിവയുടെ പ്രധാന എതിരാളികൾ.

ഇന്ത്യയോട് ഗുഡ്ബൈ പറഞ്ഞ് മൂന്ന് ടൊയോട്ട കാറുകൾ

ടൊയോട്ട എറ്റിയോസ് ക്രോസ്

ലിവ ഹാച്ച്ബാക്കിന്റെ ക്രോസ്ഓവർ പതിപ്പായിരുന്നു ടൊയോട്ട എറ്റിയോസ് ക്രോസ്. 1.2 ലിറ്റർ പെട്രോളിനും 1.4 ലിറ്റർ ഡീസലിനും പുറമെ 1.5 ലിറ്റർ പെട്രോൾ യൂണിറ്റും ക്രോസിന് ലഭിച്ചിരുന്നു. ഇത് 89 bhp കരുത്തിൽ 132 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയായിരുന്നു. എല്ലാ എഞ്ചിനുകളും ഒരു സ്റ്റാൻഡേർഡ് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് നിരത്തിൽ എത്തിയിരുന്നത്.

ഇന്ത്യയോട് ഗുഡ്ബൈ പറഞ്ഞ് മൂന്ന് ടൊയോട്ട കാറുകൾ

എറ്റിയോസ് ക്രോസിന് ലഭിച്ച വലിയ ബോഡി ക്ലാഡിംഗുകൾ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ, സ്റ്റാൻഡേർഡ് മോഡലിന് മുകളിലുള്ള മേൽക്കൂര റെയിലുകൾ എന്നിവ വാഹനത്തെ മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്‌തമായിരുന്നു. അതോപോലെ തന്നെ ഇന്റീരിയറിലും സൂക്ഷമമായ മാറ്റങ്ങൾ ഉൾപ്പെടുത്താൻ ടൊയോട്ട ശ്രദ്ധിച്ചിരുന്നു.

ഇന്ത്യയോട് ഗുഡ്ബൈ പറഞ്ഞ് മൂന്ന് ടൊയോട്ട കാറുകൾ

ടൊയോട്ട പ്ലാറ്റിനം എറ്റിയോസ്

ടൊയോട്ട പ്ലാറ്റിനം എറ്റിയോസ് കോംപാക്‌ട് സെഡാൻ സുഖപ്രദമായ ഒരു സവാരിക്ക് പേരുകേട്ടതായിരുന്നു. , ഇത് സ്വകാര്യവും വാണിജ്യപരവുമായ ഉപയോഗത്തിന് അനുയോജ്യമായിരുന്നു എന്നതിൽ ഒരു സംശവുമില്ല. 1.4 ലിറ്റർ ടർബോ-ഡീസൽ, 1.5 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുമായാണ് കളംനിറഞ്ഞത്. രണ്ടും ഒരു അഞ്ച് സ്‌പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരുന്നു.

ഇന്ത്യയോട് ഗുഡ്ബൈ പറഞ്ഞ് മൂന്ന് ടൊയോട്ട കാറുകൾ

നിലവിൽ ടൊയോട്ടയുടെ യാരിസ് സെഡാനിൽ വാഗ്‌ദാനം ചെയ്യുന്ന അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ നൽകുന്ന എറ്റിയോസിനെ കമ്പനി തിരികെ കൊണ്ടുവരുമോയെന്ന് ഇനിയും വ്യക്തമാക്കാനായിട്ടില്ല. എങ്കിലും വിപണിയിലുള്ള മറ്റ് എതിരാളി മോഡലുകളുമായി കിടപിടിക്കാനുള്ള ഫീച്ചറുകൾ കാറിന് ഇല്ലെന്നുള്ളത് മറ്റൊരു യാഥാർത്ഥ്യമാണ്.

ഇന്ത്യയോട് ഗുഡ്ബൈ പറഞ്ഞ് മൂന്ന് ടൊയോട്ട കാറുകൾ

ടൊയോട്ട കൊറോള ആൾട്ടിസ്

ടൊയോട്ടയിൽ നിന്നുള്ള പ്രീമിയം സെഡാൻ ഓഫറായിരുന്നു കൊറോള ആൾട്ടിസ്. കൊറോള മോഡൽ ഇന്ത്യൻ വിപണിയിൽ വളരെക്കാലമായി വിൽപ്പനക്ക് എത്തിയിരുന്ന ഒരു കാറായിരുന്നു. ഇന്ത്യയിൽ സി-സെഗ്മെന്റ് കാറുകളുടെ ആവശ്യം കുറവായതിനാൽ മോഡലിനെ വിപണിയിൽ നിന്നും പിൻവലിക്കാൻ തീരുമാനിച്ചത് ഒരു ശരിയാണെന്ന് വരും നാളുകളിൽ തെളിയും. കാരണം ഇന്ന് ആഭ്യന്തര വിപണിയിൽ എസ്‌യുവികളോട് പ്രിയമുള്ളവരാണ്.

ഇന്ത്യയോട് ഗുഡ്ബൈ പറഞ്ഞ് മൂന്ന് ടൊയോട്ട കാറുകൾ

ആൾട്ടിസിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളാണുണ്ടായിരുന്നത്. 1.4 ലിറ്റർ ടർബോ-ഡീസൽ 87 bhp, 205 Nm torque എന്നിവ ഉത്പാദിപ്പിക്കുന്നു. 1.8 ലിറ്റർ പെട്രോൾ 138 bhp കരുത്തും 173 Nm torque ഉം ആണ് സൃഷ്‌ടിച്ചിരുന്നത്. രണ്ട് എഞ്ചിനുകളും ഒരു സാധാരണ ആറ് സ്പീഡ് ഗിയർബോക്‌സിലേക്ക് ഘടിപ്പിച്ചു. പെട്രോൾ വകഭേദങ്ങളിൽ ഓപ്ഷണൽ ഓട്ടോമാറ്റിക്കും തെരഞ്ഞെടുക്കാൻ സാധിക്കുമായിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Corolla Altis and Etios Range Discontinued In India. Read in Malayalam
Story first published: Friday, April 3, 2020, 16:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X