ആർക്കും തടുക്കാനാവില്ല, ഒമ്പത് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ടൊയോട്ട ഇന്നോവ

എംപിവി ശ്രേണിയിലെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് ടൊയോട്ട ഇന്നോവ. ഇപ്പോൾ വാഹനത്തിന്റെ 9,00,000 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടുവെന്നും എംപിവി വിഭാഗത്തിൽ ഇന്നോവയ്ക്ക് 40 ശതമാനം വിഹിതം കൈവശമുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ.

ആർക്കും തടുക്കാനാവില്ല, ഒമ്പത് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ടൊയോട്ട ഇന്നോവ

ഒരു പ്രസ്‌താവനയിലൂടെയാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020 ഫെബ്രുവരിയിൽ, പ്രീമിയം എം‌പി‌വി വിഭാഗത്തിൽ നിരവധി മോഡലുകൾ എത്തിയിട്ടും 2016 ൽ വിപണിയിലെത്തിയ ഇന്നോവ ക്രിസ്റ്റ 52.91 ശതമാനവുമായി ഏറ്റവും ഉയർന്ന വിപണി വിഹിതം രേഖപ്പെടുത്തിയത് ശ്രദ്ധേയമായി.

ആർക്കും തടുക്കാനാവില്ല, ഒമ്പത് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ടൊയോട്ട ഇന്നോവ

കഴിഞ്ഞ പന്ത്രണ്ട് മാസ കാലയളവിൽ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ മോഡലുകൾ 54 ശതമാനം സെഗ്മെന്റ് ഷെയർ നേടിയതുപോലെ, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പൂർണ വലിപ്പത്തിലുള്ള എസ്‌യുവിക്ക് 63.9 ശതമാനം ശ്രേണി വിഹിതവും നേടാനായി. എന്നാൽ മറ്റ് വിഭാഗങ്ങളിൽ ടൊയോട്ടയ്ക്ക് വിൽപ്പനയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും രണ്ട് മോഡലുകളും അതത് വിഭാഗങ്ങളിൽ ആധിപത്യം തുടരുന്നു.

ആർക്കും തടുക്കാനാവില്ല, ഒമ്പത് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ടൊയോട്ട ഇന്നോവ

2005-ൽ ആണ് ഇന്നോവയെ ടൊയോട്ട ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കുന്നത്. പതിനൊന്ന് വർഷത്തിന് ശേഷം രണ്ടാം തലമുറ മോഡലായ ക്രിസ്റ്റയും രംഗത്തെത്തി. ഇത് വാഹനത്തിന്റെ മുൻഗാമി സൃഷ്ടിച്ച ആക്കം കൂട്ടുകയും വിൽപ്പനയിൽ മികച്ച രീതിയിൽ മുന്നേറാനും സാധിച്ചു. ഈ വർഷം തുടക്കത്തിൽ ബി‌എസ്‌-VI കംപ്ലയിന്റ് ഇന്നോവ ക്രിസ്റ്റയെ ടൊയോട്ട വിപണിയിൽ പുറത്തിറക്കി.

ആർക്കും തടുക്കാനാവില്ല, ഒമ്പത് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ടൊയോട്ട ഇന്നോവ

ജാപ്പനീസ് ബ്രാൻഡ് 2009 ൽ ആണ് ഫോർച്യൂണർ പുറത്തിറക്കുന്നത്. ഇത് ബ്രാൻഡിന് തൽക്ഷണ വിജയം സമ്മാനിക്കുകയും ചെയ്‌തു. ഫോർച്യൂണറിന്റെ ബി‌എസ്‌-VI പതിപ്പിന് 28.18 ലക്ഷം മുതൽ 33.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 2.7 ലിറ്റർ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 2.8 ലിറ്റർ നാല് സിലിണ്ടർ ഡീസൽ യൂണിറ്റാണ് വാഹനത്തിന് കരുത്തേകുന്നത്.

ആർക്കും തടുക്കാനാവില്ല, ഒമ്പത് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ടൊയോട്ട ഇന്നോവ

പുതിയ ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ കൊറോള, എറ്റിയോസ്, ലിവ മോഡലുകളെ ആഭ്യന്തര വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. 2.4 ലിറ്റർ 2GD-FTV നാല് സിലിണ്ടർ ഡീസൽ, 2.7 ലിറ്റർ പെട്രോൾ എന്നീ യൂണിറ്റുകൾക്ക് പരിഷ്ക്കരണം ലഭിച്ചപ്പോൾ 2.8 ലിറ്റർ ഓയിൽ ബർണറെ കമ്പനി ഉപേക്ഷിക്കുകയും ചെയ്‌തു.

ആർക്കും തടുക്കാനാവില്ല, ഒമ്പത് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ടൊയോട്ട ഇന്നോവ

പുതിയ മലിനീകരണ നിരോധന ചട്ടം നിലവിൽ വരുന്നതോടെ മുമ്പ് ഇന്ത്യൻ വിപണിയിൽ 12 മോഡലുകൾ ഉണ്ടായിരുന്ന നിർമാതാക്കൾക്ക് ഇപ്പോൾ യാരിസ്, ഗ്ലാൻസ, ഇന്നോവ, കാമ്രി ഹൈബ്രിഡ്, വെൽ‌ഫയർ, ഫോർച്യൂണർ എന്നിങ്ങനെ ആറ് മോഡലുകൾ മാത്രമാണുള്ളത്.

ആർക്കും തടുക്കാനാവില്ല, ഒമ്പത് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ടൊയോട്ട ഇന്നോവ

രാജ്യത്ത് ടൊയോട്ടയുടെ വിൽപ്പന കണക്കുക്കൾ മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി വരാനിരിക്കുന്ന പുനർനിർമ്മിച്ച ഉൽപ്പന്നങ്ങളെ ആശ്രയിച്ചാണുള്ളത്. വിറ്റാര ബ്രെസ, എർട്ടിഗ തുടങ്ങിയ മോലുകളാണ് ടികെഎം ബാഡ്‌ജിൽ എത്താനിരിക്കുന്നത്.

ആർക്കും തടുക്കാനാവില്ല, ഒമ്പത് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ടൊയോട്ട ഇന്നോവ

കൂടാതെ ഇന്ത്യയിൽ മാരുതിയുടെ അതേ വിൽപ്പന തന്ത്രം പയറ്റാൻ ഒരുങ്ങുകയാണ് ജാപ്പനീസ് ബ്രാൻഡായ ടൊയോട്ടയും. അതിനായി വരാനിരിക്കുന്ന മോഡലുകളുടെ ഉത്‌പാദന ചെലവ് കുറയ്ക്കുന്നതിന് ടൊയോട്ട മാരുതിയുടെ ചില വിൽപ്പനക്കാരെ തെരഞ്ഞെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

More from DriveSpark

Article Published On: Friday, March 13, 2020, 18:46 [IST]
English summary
Toyota Innova crosses 9 lakh sales unit in India. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X