ഇനി മടങ്ങിവരില്ല! വിപണിയിൽ നിന്ന് പിൻവാങ്ങി ഇന്നോവ ക്രിസ്റ്റ 2.8 ഡീസൽ

രാജ്യത്ത് പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതിനു മുന്നോടിയായി തന്നെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയെ പരിഷ്ക്കരിച്ച് വിപണിയിൽ അവതരിപ്പിച്ചിരുന്നു ടൊയോട്ട.

ഇനി മടങ്ങിവരില്ല! വിപണിയിൽ നിന്ന് പിൻവാങ്ങി ഇന്നോവ ക്രിസ്റ്റ 2.8 ഡീസൽ

എന്നാൽ തങ്ങളുടെ 2.8 ലിറ്റർ ഡീസൽ യൂണിറ്റിനെ കമ്പനി ബിഎസ്-VI-ലേക്ക് നവീകരിക്കാൻ തയാറായില്ല. ജനപ്രിയ എംപിവിയിൽ കൂടുതൽ കരുത്ത് ആഗ്രഹിക്കുന്നവർക്കായുള്ള മികച്ച തെരഞ്ഞെടുപ്പായി വർഷങ്ങളോളം സേവനം അനുഷ്‌ഠിച്ച എഞ്ചിനായിരുന്നു ഇത്.

ഇനി മടങ്ങിവരില്ല! വിപണിയിൽ നിന്ന് പിൻവാങ്ങി ഇന്നോവ ക്രിസ്റ്റ 2.8 ഡീസൽ

സിംഗിൾ ഡീസൽ എഞ്ചിൻ ഓപ്ഷനുമായി ഇന്നോവ ക്രിസ്റ്റ ബിഎസ്-VI കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. ടൊയോട്ട വീണ്ടും 2.8 ലിറ്റർ ഡീസൽ എംപിവിയിൽ അവതരിപ്പിക്കില്ലെന്ന് ഇപ്പോൾ സ്ഥിരീകരിച്ചു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇനി മടങ്ങിവരില്ല! വിപണിയിൽ നിന്ന് പിൻവാങ്ങി ഇന്നോവ ക്രിസ്റ്റ 2.8 ഡീസൽ

2.4 ലിറ്റർ ചെറിയ ഡീസലിനുള്ള ആവശ്യം കൂടുതലാണെന്നും അതിനാൽ ചെറിയ എഞ്ചിനുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുമാണ് ബ്രാൻഡിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഇനി മടങ്ങിവരില്ല! വിപണിയിൽ നിന്ന് പിൻവാങ്ങി ഇന്നോവ ക്രിസ്റ്റ 2.8 ഡീസൽ

ഇന്നോവ ക്രിസ്റ്റയിൽ ഇനി 2.4 ഡീസൽ എഞ്ചിൻ മാത്രമാകും ലഭ്യമാവുക. അതേസമയം 2.8 ലിറ്റർ യൂണിറ്റ് ഫുൾ-സൈസ് എസ്‌യുവിയായ ഫോർച്യൂണറിനായി മാറ്റിവെക്കുകയാണെന്നും ടൊയോട്ട കൂട്ടിചേർത്തു.

ഇനി മടങ്ങിവരില്ല! വിപണിയിൽ നിന്ന് പിൻവാങ്ങി ഇന്നോവ ക്രിസ്റ്റ 2.8 ഡീസൽ

സെലക്‌ടീവ് കാറ്റലിറ്റിക് റിഡക്ഷൻ (SCR) സിസ്റ്റത്തിന്റെയും ഡീസൽ‌ പാർ‌ട്ടിക്യുലേറ്റ് ഫിൽ‌റ്ററിന്റെയും (DPF) സഹായത്തോടെ ബിഎസ്-VI മാനദണ്ഡങ്ങൾ‌ പാലിക്കുന്നതിനായി വിശ്വസനീയമായ 2.4 ലിറ്റർ ഡീസൽ‌ നവീകരിച്ചു. 2.8 ഡീസൽ‌ ഇപ്പോൾ‌ ഓഫർ‌ ചെയ്യാത്തതിനാൽ‌ മുമ്പ്‌ അഞ്ച് സ്പീഡ് മാനുവൽ‌ ഗിയർ‌ബോക്‌സ്‌ മാത്രം ഉണ്ടായിരുന്ന ഇതിൽ ഇപ്പോൾ‌ ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും ഓപ്ഷനായി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇനി മടങ്ങിവരില്ല! വിപണിയിൽ നിന്ന് പിൻവാങ്ങി ഇന്നോവ ക്രിസ്റ്റ 2.8 ഡീസൽ

ബിഎസ്-VI അനുരൂപത്തിലേക്കുള്ള മാറ്റം ഇന്നോവ ക്രിസ്റ്റയുടെ വിലയിൽ വലിയ വർധനവ് വരുത്തിയിട്ടുണ്ട്. കൂടാതെ 177 bhp കരുത്ത് ഉത്പാദിപ്പിച്ചിരുന്ന 2.8 ലിറ്റർ ഡീസൽ പതിപ്പ് നിർത്തലാക്കിയതോടെ വില വർധനവ് പിടിച്ചിനിർത്താനും ടൊയോട്ടക്ക് സാധിച്ചു.

ഇനി മടങ്ങിവരില്ല! വിപണിയിൽ നിന്ന് പിൻവാങ്ങി ഇന്നോവ ക്രിസ്റ്റ 2.8 ഡീസൽ

സ്റ്റാൻഡേർഡ് ബിഎസ്-VI പെട്രോൾ ഇന്നോവ ക്രിസ്റ്റയ്ക്ക് 11,000 മുതൽ 43,000 രൂപ വരെ വില ഉയർന്നപ്പോൾ സ്റ്റാൻഡേർഡ് ഇന്നോവ ക്രിസ്റ്റ ബിഎസ്-VI ഡീസലിന്റെ വില 39,000 രൂപ മുതൽ 1.12 ലക്ഷം രൂപ വരെ ഉയർന്നത് ശ്രദ്ധേയമായി. ഇതു കൂടാതെ വരും കാലങ്ങളിൽ വില ഇനിയും വർധിപ്പിക്കാൻ ടൊയോട്ടക്ക് പദ്ധതിയുണ്ട്.

ഇനി മടങ്ങിവരില്ല! വിപണിയിൽ നിന്ന് പിൻവാങ്ങി ഇന്നോവ ക്രിസ്റ്റ 2.8 ഡീസൽ

ഇന്നോവ ക്രിസ്റ്റ 2.8 ലിറ്റർ ഡീസലിൽ പിൻവാങ്ങിയതിനു പുറമെ കൊറോള ആൾട്ടിസ്, എറ്റിയോസ് ലിവ ഹാച്ച്ബാക്ക്, എറ്റിയോസ് കോംപാക്‌ട് സെഡാൻ എന്നിവയും ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങിയിരുന്നു. കാലഹരണപെട്ടതും വിൽപ്പന കാര്യമായി ഇല്ലാത്തതുമാണ് മൂന്ന് മോഡലുകളെയും ഇനി വിൽക്കേണ്ടന്ന് കമ്പനി തീരുമാനിച്ചത്.

ഇനി മടങ്ങിവരില്ല! വിപണിയിൽ നിന്ന് പിൻവാങ്ങി ഇന്നോവ ക്രിസ്റ്റ 2.8 ഡീസൽ

കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ടൊയോട്ട അതിന്റെ ഡീലർമാർക്കും ഉപഭോക്താക്കൾക്കും പിന്തുണ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉപഭോക്താക്കൾക്കായി വാറണ്ടിയുടെയും സർവീസുകളുടെയും സാധുത വർധിപ്പിക്കുന്നതിനൊപ്പം ഡീലർഷിപ്പുകൾക്കായി ഒരു പ്രത്യേക 'കൊവിഡ് പാക്കേജ്' പുറത്തിറക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, April 9, 2020, 10:18 [IST]
English summary
Toyota Innova Crysta 2.8 Liter Diesel Discontinued. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X