ഡീലര്‍ യാര്‍ഡിലെത്തി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍
വിപണിയിലെത്തുന്നതിന് മുമ്പായി ഇന്ത്യയിലെ ഡീലര്‍ യാര്‍ഡിലെത്തി 2021 ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ്. ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുന്ന ജനപ്രീയ എംപിവി മോഡലാണ് ഇന്നോവ ക്രിസ്റ്റ.

ചില ഡീലര്‍മാര്‍ ഇതിനോടകം തന്നെ വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചു. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ 60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വാഹനത്തിന് വില ഉയരാമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ബുക്കിംഗ് തുക സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ല. മാത്രമല്ല ബുക്കിംഗ് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകളും വന്നിട്ടില്ല. ഈ വര്‍ഷം ഒക്ടോബറില്‍ ഇന്തോനേഷ്യയില്‍ ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്്റ്റിനെ വെളിപ്പെടുത്തിയത്.
MOST READ: മൂന്നാർ ഹിൽസ്റ്റേഷനിൽ ഓടിക്കയറി റെനോ കിഗർ; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍, പുതിയ ഫ്രണ്ട് ബമ്പറില്‍ ത്രികോണാകൃതിയില്‍ ഇടംപിടിക്കുന്ന ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയൊക്കെ വാഹനത്തിന്റെ സവിശേഷതകളാണ്.

16 ഇഞ്ച് പുതിയ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകള്‍ എന്നിവയൊക്കെ വാഹനത്തിന്റെ സവിശേഷതകളാണ്. അതേസമയം വാഹനത്തിന്റെ പിന്‍വശത്ത് വലിയ മാറ്റങ്ങളൊന്നും ലഭ്യമാകില്ലെന്നാണ് സൂചന.
MOST READ: ലിറ്ററിന് 20 കിലോമീറ്റർ മൈലേജുമായി നിസാൻ മാഗ്നൈറ്റ്

എന്നിരുന്നാലും ടെയില്‍ ലൈറ്റുകള്‍ക്കിടയില്‍ കറുത്ത ഭാഗം നമ്പര്‍ പ്ലേറ്റ് വരെ നീളുന്നു. ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ ഇന്നോവ ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാബിനകത്ത് ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ഒരു കറുത്ത നിറമാണ് കമ്പനി അവതരിപ്പിക്കുന്നത്.

മൊത്തത്തിലുള്ള ലേഔട്ട് അതേപടി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയോടുകൂടിയ പുതിയ 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തേക്കും.
MOST READ: ഇ-പവര്‍ സാങ്കേതികവിദ്യയ്ക്കുള്ള 2021 ടെക്‌നോളജി ഓഫ് ദി ഇയര്‍ അവാര്‍ഡ് നിസാന്‍ കിക്‌സിന്

ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, ഗോ ആംബിയന്റ് ലൈറ്റിംഗ്, ലെതറെറ്റ് സീറ്റ് കവറുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയും പുതിയ പതിപ്പിന്റെ സവിശേഷതകളാകും. 2.7 ലിറ്റര്‍ പെട്രോളും 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും പതിപ്പിന് കരുത്തേകുക.

ആദ്യത്തെ പെട്രോള്‍ എഞ്ചിന്‍ പരമാവധി166 bhp പവറും 245 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. മറുവശത്ത് ഡീസല്‍ യൂണിറ്റ് 150 bhp കരുത്തില്‍ 360 Nm torque ഉത്പാദിപ്പിക്കാന്‍ പ്രാപ്തമായിരിക്കും.
Source: Rushlane


Click it and Unblock the Notifications








