മൂന്നാർ ഹിൽസ്റ്റേഷനിൽ ഓടിക്കയറി റെനോ കിഗർ; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

അടുത്ത വർഷം ആദ്യം കിഗർ എന്ന പേരിൽ പുതിയ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി റെനോ പുറത്തിറക്കും. കഴിഞ്ഞ ദിവസം വാഹനത്തിന്റെ കൺസെപ്റ്റ് മോഡലിനെ കമ്പനി പരിചയപ്പെടുത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മൂന്നാർ ഹിൽസ്റ്റേഷനിൽ ഓടിക്കയറി റെനോ കിഗർ; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

കൺസെപ്റ്റ് പതിപ്പുമായി കുറഞ്ഞത് 80 ശതമാനം സമാനത പ്രൊഡക്ഷൻ മോഡലിന് ഉണ്ടായിരിക്കുമെന്നും റെനോ വ്യക്തമാക്കിയിട്ടുണ്ട്. അരങ്ങേറ്റത്തിന് മുന്നോടിയായി വാഹനത്തിന്റെ സജീവ പരീക്ഷണയോട്ടഘട്ടത്തിലാണ് കമ്പനിയിപ്പോൾ.

മൂന്നാർ ഹിൽസ്റ്റേഷനിൽ ഓടിക്കയറി റെനോ കിഗർ; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

മൂന്നാർ ഹിൽ സ്റ്റേഷനിൽ പരീക്ഷണയോട്ടം നടത്തുന്ന കിഗറിന്റെ സ്പൈ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ പ്രദർശിപ്പിച്ച കൺസെപ്റ്റ് പതിപ്പിന് സമാനമാണ് എസ്‌യുവിയെന്ന സൂചനയാണ് ചിത്രങ്ങൾ നൽകുന്നത്.

MOST READ: 450X സീരീസ് വണ്ണിന്റെ ഡെലിവറികൾ ആരംഭിച്ച് ഏഥർ

മൂന്നാർ ഹിൽസ്റ്റേഷനിൽ ഓടിക്കയറി റെനോ കിഗർ; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

റെനോ അടുത്തിടെ ഇന്ത്യൻ വിപണിയിൽ നിന്നും നിർത്തലാക്കിയ ക്യാപ്‌ച്ചറിന്റെ സ്കെയിൽഡ് ഡൗൺ പതിപ്പ് പോലെയാണ് കിഗറിന്റെ രൂപം. എന്നിരുന്നാലും മുൻവശം പുതുമ നൽകുന്നുണ്ട്. എസ്‌യുവി ലോകത്ത് സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു ഡിസൈൻ ടച്ചാണ് ഫ്രഞ്ച് കമ്പനിയും തങ്ങളുടെ കോംപാക്‌ട് മോഡലിന് സമ്മാനിക്കുന്നത്.

മൂന്നാർ ഹിൽസ്റ്റേഷനിൽ ഓടിക്കയറി റെനോ കിഗർ; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

അതിൽ ചങ്കി വീൽ ആർച്ചുകൾ, ഫ്രണ്ട് ബമ്പറിൽ ഘടിപ്പിച്ചിരിക്കുന്ന ക്രോസ് ടച്ച് ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം റെനോ കിഗറിന് ഒരു പരുക്കൻ രൂപം നൽകുന്നുണ്ട്. അലോയ് വീൽ ഡിസൈൻ കൺസെപ്റ്റിൽ കാണിച്ചിരിക്കുന്നതിന് സമാനമായി കാണപ്പെടുന്നുവെങ്കിലും പ്രൊഡക്ഷൻ പതിപ്പിൽ ഇത് മാറിയേക്കും.

MOST READ: കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ജീപ്പ്

മൂന്നാർ ഹിൽസ്റ്റേഷനിൽ ഓടിക്കയറി റെനോ കിഗർ; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

മൊത്തത്തിലുള്ള രൂപകൽപ്പന നോക്കിയാൽ റെനോ കിഗർ തികച്ചും വൃത്താകൃതിയിലാണ് കാണപ്പെടുക. കോംപാക്‌ട് എസ്‌യുവി എൻട്രി ലെവൽ റെനോ, നിസാൻ, ഡാറ്റ്സൻ കാറുകളുമായി CMF-A പ്ലാറ്റ്ഫോമും കിഗർ പങ്കിടും. നിലവിൽ ഡാറ്റ്സൻ റെഡിഗോ, റെനോ ക്വിഡ്, ട്രൈബർ, വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റ് എന്നീ കാറുകളെല്ലാം ഇതേ വാസ്‌തുവിദ്യയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്.

മൂന്നാർ ഹിൽസ്റ്റേഷനിൽ ഓടിക്കയറി റെനോ കിഗർ; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

1.0 ലിറ്റർ ത്രീ സിലിണ്ടർ എഞ്ചിനാണ് കിഗറിന്റെ അടിസ്ഥാന വേരിയന്റുകളിൽ ഇടംപിടിക്കുക. ഈ എഞ്ചിൻ ടർബോചാർജ്ഡ്, നാച്ചുറലി ആസ്പിറേറ്റഡ് രൂപങ്ങളിൽ ലഭ്യമാകും. ടർബോ യൂണിറ്റിൽ 95 bhp കരുത്തും 150 Nm torque ഉം ലഭിച്ചേക്കാം.

MOST READ: നർ‌ബർ‌ഗ്രിംഗ് റേസ് ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാർ ഇനി മെർസിഡീസ്-AMG GT ബ്ലാക്ക് സീരീസ്

മൂന്നാർ ഹിൽസ്റ്റേഷനിൽ ഓടിക്കയറി റെനോ കിഗർ; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

അതേസമയം മറുവശത്ത് നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 72 bhp പവറും 96 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ശരിക്കും പറഞ്ഞാൽ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലെ ഏറ്റവും കരുത്ത് കുറഞ്ഞ മോഡലാകും കിഗർ എന്നാണ് സൂചന.

മൂന്നാർ ഹിൽസ്റ്റേഷനിൽ ഓടിക്കയറി റെനോ കിഗർ; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

ടർബോചാർജ്ഡ് എഞ്ചിനുള്ള രണ്ട് എഞ്ചിനുകളിലും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുകൾ സ്റ്റാൻഡേർഡ് ആയിരിക്കും. ഒപ്പം സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും റെനോ വാഗ്ദാനം ചെയ്തേക്കാം.

MOST READ: 2021 ഹ്യുണ്ടായി എലാൻട്ര; കാഴ്ച്ചയിലേതു പോലെ തന്നെ ഫീച്ചറിലും സമ്പന്നൻ

മൂന്നാർ ഹിൽസ്റ്റേഷനിൽ ഓടിക്കയറി റെനോ കിഗർ; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

സുരക്ഷയെ സംബന്ധിച്ചിടത്തോളം ഇരട്ട എയർബാഗുകൾ, എബിഎസ്, ഇബിഡി, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ടുകൾ എന്നിവ എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലുകളിലെ പ്രധാന സവിശേഷതകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മൂന്നാർ ഹിൽസ്റ്റേഷനിൽ ഓടിക്കയറി റെനോ കിഗർ; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, നാവിഗേഷൻ, സ്റ്റീരിയോ എന്നിവയുള്ള ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് സെന്റർ കൺസോളിൽ ആധിപത്യം സ്ഥാപിക്കും. സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, പിൻ സീറ്റിനായി 60:40 സ്പ്ലിറ്റ് എന്നിവയാണ് കിഗർ പായ്ക്ക് ചെയ്യാൻ സാധ്യതയുള്ള പ്രധാന സവിശേഷതകൾ.

മൂന്നാർ ഹിൽസ്റ്റേഷനിൽ ഓടിക്കയറി റെനോ കിഗർ; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

കിഗറിന്റെ പ്രൊഡക്ഷൻ കാർ അടുത്ത വർഷം തുടക്കത്തോടെ അവതരിപ്പിക്കുമെന്നാണ് റെനോ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന കോംപാക്‌ട് എസ്‌യുവികളിൽ ഒന്നായിരിക്കും റെനോ കിഗർ. അതിനാൽ തന്നെ 5.5 ലക്ഷം രൂപയോളമായിരിക്കും വാഹനത്തിന്റെ പ്രാരംഭ വില.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kiger Compact SUV Spied In Munnar Hill Station. Read in Malayalam
Story first published: Friday, November 20, 2020, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X