പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് സമഗ്രമായ റീസ്റ്റാര്‍ട്ട് മാനുവലുമായി ടൊയോട്ട
ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ പ്രവര്‍ത്തനങ്ങളെല്ലാം താല്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. എന്നാല്‍ ഇപ്പോള്‍ ലോക്ക്ഡൗണിനു ശേഷം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് സമഗ്രമായ റീസ്റ്റാര്‍ട്ട് മാനുവലുമായി രംഗത്തെത്തിയിരിക്കുകയാണ് ടൊയോട്ട.

ടൊയോട്ടയുടെ സമ്പന്നമായ അറിവ്, വൈദഗ്ദ്ധ്യം, മികച്ച ആഗോള സമ്പ്രദായങ്ങള്‍ എന്നിവ ഉപയോഗിച്ച് ലോക്ക്ഡൗണ്‍ പിന്‍വലിക്കലിനുശേഷം വ്യവസായങ്ങള്‍ പിന്തുടരാനുള്ള ഒരു ഗൈഡായി സമഗ്രമായ പുനരാരംഭിക്കല്‍ മാനുവല്‍ ആണ് കമ്പനി ആവിഷ്‌കരിച്ചത്.

ലോക്ക്ഡൗണിന് ശേഷം ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് പുനസംഘടിപ്പിക്കുന്നതിനും സുരക്ഷിതമായി പുനരാരംഭിക്കുന്നതിനുമുള്ള എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഗൈഡാണ് കമ്പയുടെ റീസ്റ്റാര്‍ട്ട് മാനുവല്‍.
MOST READ: ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

ഉല്‍പാദന മേഖലയെ പിന്തുണയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെ, കമ്പനി മാനേജ്‌മെന്റ് ക്രോസ് ഫംഗ്ഷണല്‍ വിദഗ്ധരുടെ ഒരു സംഘം വിശദമായ പഠനം നടത്തി തയ്യാറാക്കിയ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (SoP) സുരക്ഷിതമായ പുനരാരംഭം ഉറപ്പാക്കും.

ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് തൊഴിലാളികളെ സുരക്ഷിതമാക്കി ഉല്‍പ്പാദനം പുനരാരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മറ്റ് ഓട്ടോമോട്ടീവ് കമ്പനികള്‍ക്കും ഒരു റഫറന്‍സ് എന്ന നിലയില്‍ ഇത് പങ്കിടും.
MOST READ: സാമ്പത്തിക വര്‍ഷത്തില്‍ 26 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ സ്‌പ്ലെന്‍ഡര്‍

കൂടാതെ ഘടക നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ) അംഗങ്ങള്‍, സിഐഐ പോലുള്ള വ്യവസായ അസോസിയേഷന്‍ പ്ലാറ്റ്ഫോമുകളിലൂടെയും വ്യവസായത്തിന്റെ വിശാലമായ വിഭാഗവുമായി ഇത് പങ്കിടാനും കമ്പനി ഉദ്ദേശിക്കുന്നു.

സമസ്ത മേഖലകളിലും കോവിഡ്-19 -ന്റെ വ്യാപനം ദോഷകരമായി വ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ എല്ലാവരുടെയും സുരക്ഷക്കും, ആരോഗ്യത്തിനുമാണ് കമ്പനി ശ്രദ്ധ നല്‍കുന്നത്.
MOST READ: പെട്രോൾ കരുത്തിൽ മാരുതി എസ്-ക്രോസ് അടുത്ത മാസം വിപണിയിലേക്ക്

ലോക്ക്ഡൗണിന് ശേഷമുള്ള പുനരാരംഭിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടൊയോട്ടയുടെ റീസ്റ്റാര്‍ട്ട് മാനുവല്‍ വലിയ മുതല്‍ കൂട്ടാകും. വണ്‍ ടീം വണ്‍ ഗോള്‍ എന്ന രീതിയില്‍ ലക്ഷ്യത്തിനായി നമ്മുക്ക് ഒരുമിച്ച് പോരാടാമെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മാനേജിംഗ് ഡയറക്ടര്‍ മസകസു യോഷിമുര വ്യക്തമാക്കി.

അതേസമയം കൊറോണ വൈറസ് മഹാമാരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ടൊയോട്ട രണ്ട് കോടി രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചത്. ഈ തുക കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്കും, കര്‍ണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് (KSDMA) കമ്പനി കൈമാറുകയും ചെയ്തു.


Click it and Unblock the Notifications








