ലിമിറ്റഡ് എഡിഷൻ ഫോർച്യൂണർ അവതരിപ്പിക്കാൻ ടൊയോട്ട

ഫുൾസൈസ് എസ്‌യുവി വിഭാഗത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നായ ടൊയോട്ട ഫോർച്യൂണറിന് ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ ഉടൻ ലഭിക്കും. ടൊയോട്ട കിർലോസ്‌കർ മോട്ടോർ സെയിൽസ് ആൻഡ് സർവീസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലിമിറ്റഡ് എഡിഷൻ ഫോർച്യൂണർ അവതരിപ്പിക്കാൻ ടൊയോട്ട

ഇന്ത്യൻ വിപണിയിൽ ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം ഫോർച്യൂണറും ടൊയോട്ടയുടെ നട്ടെല്ലാണ്. ഇപ്പോൾ അതിന്റെ രണ്ടാം തലമുറ ആവർത്തനത്തിൽ ഈ ഫുൾസൈസ് എസ്‌യുവിക്ക് ഒരു വലിയ ആരാധക വൃന്ദം തന്നെയാണുള്ളത്. എങ്കിലും നിരയിലെ മറ്റ് എതിരാളി മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പോരായ്‌മകൾ ഫോർച്യൂണറിന് ഉണ്ടെന്ന് വ്യക്തമാണ്.

ലിമിറ്റഡ് എഡിഷൻ ഫോർച്യൂണർ അവതരിപ്പിക്കാൻ ടൊയോട്ട

ഇതിനുള്ള ടൊയോട്ടയുടെ മറുപടിയാകും എസ്‌യുവിയുടെ വരാനിരിക്കുന്ന ലിമിറ്റഡ് എഡിഷൻ വകഭേദം. 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക്കലി മടക്കാവുന്ന റിയർവ്യൂ മിററുകൾ പോലുള്ള ചില അവശ്യ സവിശേഷതകൾ പുതിയ പതിപ്പിൽ കൊണ്ടുവരും. വരാനിരിക്കുന്ന മോഡലിന് അതിന്റെ സ്റ്റാൻഡേർഡ് പതിപ്പുകളേക്കാൾ ഉയർന്ന വില നൽകേണ്ടി വരും.

ലിമിറ്റഡ് എഡിഷൻ ഫോർച്യൂണർ അവതരിപ്പിക്കാൻ ടൊയോട്ട

നിലവിൽ ടൊയോട്ട ഫോർച്യൂണറിന് 28.18 ലക്ഷം മുതൽ 33.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. പുതിയ ലിമിറ്റഡ് എഡിഷന് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ഒരു ലക്ഷം രൂപ വരെ കൂടുതലായിരിക്കുമെന്നാണ് സൂചന. പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എസ്‌യുവിയെ അടുത്തിടെ കമ്പനി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിരുന്നു.

ലിമിറ്റഡ് എഡിഷൻ ഫോർച്യൂണർ അവതരിപ്പിക്കാൻ ടൊയോട്ട

അതേസമയം കൊറോള ആൾട്ടിസ് ഉൾപ്പെടെ മൂന്ന് മോഡലുകൾ നിർത്തലാക്കാനും ടൊയോട്ട തീരുമാനിച്ചിരുന്നു. എന്നാൽ നിർത്തലാക്കിയ എല്ലാ വാഹനങ്ങളുടെയും സർവീസിങ്ങും പാർട്‌സുകളും ഇനിയും ലഭ്യമാക്കുമെന്ന് ടൊയോട്ട പ്രസിഡന്റ് ഉറപ്പുനൽകിയിട്ടുണ്ട്. പ്രത്യേകിച്ചും കൊറോള ആൾട്ടിസ് ഉടമകൾക്ക്.

ലിമിറ്റഡ് എഡിഷൻ ഫോർച്യൂണർ അവതരിപ്പിക്കാൻ ടൊയോട്ട

10-15 വർഷത്തോളം വിൽപ്പനക്ക് എത്തിയിരുന്ന മോഡലായിരുന്നു ഇത്. അതിനാൽ കൊറോള ഉപഭോക്താക്കൾക്ക് പൂർണ പിന്തുണ ഉറപ്പാക്കുമെന്നും നവീൻ സോണി പറഞ്ഞു. ടൊയോട്ടക്ക് ഇന്ത്യയിൽ അടിത്തറ പാകിയ ക്വാളിസിന് കമ്പനിഇപ്പോഴും സർവീസിങ് നൽകി വരുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലിമിറ്റഡ് എഡിഷൻ ഫോർച്യൂണർ അവതരിപ്പിക്കാൻ ടൊയോട്ട

2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ ടർബോ-ഡീസൽ എന്നിങ്ങനെ രണ്ട് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ടൊയോട്ട ഫോർച്യൂണർ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. പെട്രോൾ യൂണിറ്റ് 166 bhp കരുത്തിൽ 245 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ വകഭേദം 177 bhp പവറും 420 Nm torque ഉം സൃഷ്‌ടിക്കും.

ലിമിറ്റഡ് എഡിഷൻ ഫോർച്യൂണർ അവതരിപ്പിക്കാൻ ടൊയോട്ട

ഓപ്ഷണലായി ലഭിക്കുന്ന ഫോർവീൽ ഡ്രൈവ് സിസ്റ്റം ഡീസൽ പതിപ്പിൽ മാത്രമാണ് ടൊയോട്ട ലഭ്യമാക്കുന്നത്. അതേസമയം ദക്ഷിണാഫ്രിക്കൻ വിപണിയിൽ രണ്ട് സ്പെഷ്യൽ എഡിഷൻ മോഡലുകളെ ബ്രാൻഡ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. 2.8 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനിലാണ്പുതിയ രണ്ട് വകഭേദങ്ങളും വിൽപ്പനക്ക് എത്തുന്നത്.

ലിമിറ്റഡ് എഡിഷൻ ഫോർച്യൂണർ അവതരിപ്പിക്കാൻ ടൊയോട്ട

എപ്പിക്, എപ്പിക് ബ്ലാക്ക് എന്നീ പ്രത്യേക പതിപ്പുകളിൽ നിരവധി കോസ്മെറ്റിക് പരിഷ്ക്കരണങ്ങളാണ് ടൊയോട്ട പരിചയപ്പെടുത്തുന്നത്. മുൻവശത്ത് ‘എപ്പിക്' ബ്രാൻഡിംഗുള്ള ഒരു നഡ്‌ജ് ബാറും പിന്നിൽ ഒരു ടൗൺ ബാറും പുതിയ മോഡലുകൾക്ക് ലഭിക്കുന്നു. അതോടൊപ്പം ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota to launch Limited-edition Fortuner in India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X