ഫോർച്യൂണർ എപ്പിക്, എപ്പിക് ബ്ലാക്ക് എഡിഷനുകൾ അവതരിപ്പിച്ച് ടൊയോട്ട

ഫോർച്യൂണറിന്റെ എപ്പിക്, എപ്പിക് ബ്ലാക്ക് എഡിഷനുകൾ അന്താരാഷ്ട്ര വിപണിയിൽ വെളിപ്പെടുത്തി ടൊയോട്ട. പുതിയ രണ്ട് വകഭേദങ്ങളും 2.8 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് മാത്രമേ ലഭ്യമാകൂ എന്നതാണ് ശ്രദ്ധേയം.

ഫോർച്യൂണർ എപ്പിക്, എപ്പിക് ബ്ലാക്ക് എഡിഷനുകൾ അവതരിപ്പിച്ച് ടൊയോട്ട

കൂടാതെ സ്റ്റാൻഡേർഡ് ഫോർച്യൂണറിനേക്കാൾ കൂടുതൽ കോസ്മെറ്റിക് പരിഷ്ക്കരണങ്ങളും എപ്പിക്, എപ്പിക് ബ്ലാക്ക് എഡിഷനുകൾക്ക് ലഭിക്കും. മുമ്പ് വിൽപ്പനയ്‌ക്കെത്തിയിരുന്ന 2.8 ലിറ്റർ ഡീസൽ ഫോർച്യൂണറിനെ എപ്പിക് പതിപ്പുകൾ മാറ്റിസ്ഥാപിക്കുന്നു.

ഫോർച്യൂണർ എപ്പിക്, എപ്പിക് ബ്ലാക്ക് എഡിഷനുകൾ അവതരിപ്പിച്ച് ടൊയോട്ട

പുറംമോഡിയിലേക്ക് നോക്കിയാൽ മുൻവശത്ത് ‘എപ്പിക്' ബ്രാൻഡിംഗുള്ള ഒരു നഡ്‌ജ് ബാറും പിന്നിൽ ഒരു ടൗൺ ബാർ എന്നിവയും പുതിയ രണ്ട് മോഡലുകൾക്കും ലഭിക്കും. അകത്തളത്തും സൂക്ഷ്‌മമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മെറ്റാലിക് സ്‌കഫ് പ്ലേറ്റുകളും എപ്പിക് ബ്രാൻഡഡ് ഫ്ലോർ മാറ്റുകളും പോലുള്ളവ ഇന്റീരിയറിൽ ഇടംപിടിച്ചിരിക്കുന്നു.

ഫോർച്യൂണർ എപ്പിക്, എപ്പിക് ബ്ലാക്ക് എഡിഷനുകൾ അവതരിപ്പിച്ച് ടൊയോട്ട

കൂടാതെ ഫോർച്യൂണർ എപ്പിക് ബ്ലാക്കിൽ കറുത്ത നിറത്തിൽ ഒരുങ്ങിയിരിക്കുന്ന മേൽക്കൂര, വിംഗ് മിററുകൾ, നഡ്‌ജ് ബാർ, പുതിയ ഡിസൈൻ അലോയ് വീലുകൾ എന്നിവയും മാറ്റങ്ങളിൽ ചേർത്തിരിക്കുന്നു.

ഫോർച്യൂണർ എപ്പിക്, എപ്പിക് ബ്ലാക്ക് എഡിഷനുകൾ അവതരിപ്പിച്ച് ടൊയോട്ട

എൽഇഡി ഹെഡ്‌ലാമ്പുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഒരു പവർഡ് ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള എല്ലാ ഫീച്ചറുകളും എപിക് എഡിഷനുകൾക്കും ലഭിക്കുന്നു.

ഫോർച്യൂണർ എപ്പിക്, എപ്പിക് ബ്ലാക്ക് എഡിഷനുകൾ അവതരിപ്പിച്ച് ടൊയോട്ട

മുകളിൽ സൂചിപ്പിച്ചതുപോലെ എപ്പിക്, എപ്പിക് ബ്ലാക്ക് പതിപ്പുകളിൽ വാഗ്‌ദാനം ചെയ്യുന്നത് 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ്. ഇത് 177 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. ടൂ വീൽ ഫോർ വീൽ ഡ്രൈവ് ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഫോർച്യൂണറിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് സ്റ്റാൻഡേർഡായി ലഭിക്കുന്നു. മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ ഇല്ലെന്നത് ശ്രദ്ധേയമാണ്.

ഫോർച്യൂണർ എപ്പിക്, എപ്പിക് ബ്ലാക്ക് എഡിഷനുകൾ അവതരിപ്പിച്ച് ടൊയോട്ട

ഇന്ത്യൻ പതിപ്പ് ഫോർച്യൂണറിൽ നിന്ന് വ്യത്യസ്‌തമായി ആഭ്യന്തര വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന മോഡലിന് രണ്ട് ഡീസൽ എഞ്ചിനുകൾ ലഭിക്കും. ചെറിയ 2.4 ലിറ്റർ യൂണിറ്റാണ് ഒന്ന്. ഇത് ഇന്ത്യയിലെ ഇന്നോവ ക്രിസ്റ്റയിൽ ഉപയോഗിക്കുന്നവയാണ്. അതോടൊപ്പം 2.7 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനും ലഭ്യമാണ്.

ഫോർച്യൂണർ എപ്പിക്, എപ്പിക് ബ്ലാക്ക് എഡിഷനുകൾ അവതരിപ്പിച്ച് ടൊയോട്ട

രാജ്യത്ത് അടുത്തിടെ പ്രാബല്യത്തിൽ വന്ന പുതിയ ബി‌എസ് -VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഫോർച്യൂണർ എസ്‌യുവിയെ ടൊയോട്ട നവീകരിച്ച് വിപണിയിൽ അവതരിപ്പിച്ചിരുന്നു. അതിനാൽ പുതിയ എപ്പിക്, എപ്പിക് ബ്ലാക്ക് എഡിഷനുകൾ ഇന്ത്യയിൽ വിൽപ്പനക്കെത്തിക്കാൻ സാധ്യതയില്ല.

ഫോർച്യൂണർ എപ്പിക്, എപ്പിക് ബ്ലാക്ക് എഡിഷനുകൾ അവതരിപ്പിച്ച് ടൊയോട്ട

കൂടാതെ എറ്റിയോസ് മോഡൽ ശ്രേണിയും കൊറോള ആൾട്ടിസും വിപണിയിൽ നിർത്തലാക്കുകയാണെന്നും ബ്രാൻഡ് പ്രഖ്യാപിച്ചു. ഫോർച്യൂണറിന്റെ മിഡ് സൈക്കിൾ നവീകരണ പ്രക്രിയയും ടൊയോട്ട ആരംഭിച്ചിട്ടുണ്ട്. അത് ഈ വർഷാവസാനം ലോക വിപണിയിൽ അരങ്ങേറ്റം കുറിക്കും.

More from DriveSpark

Article Published On: Monday, April 6, 2020, 17:58 [IST]
English summary
Toyota unveils Fortuner New Epic and Epic Black trims. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X