ഉത്സവ സീസൺ കൊഴുപ്പിക്കാൻ ടൊയോട്ട അർബൻ ക്രൂയിസർ എത്തും

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട ഇന്ത്യയിലെ പുതിയ ടൊയോട്ട-സുസുക്കി സംയുക്ത സംരംഭത്തിന് കീഴിലുള്ള രണ്ടാമത്തെ ഉൽപ്പന്നം അവതരിപ്പിക്കും. ടൊയോട്ട അർബൻ ക്രൂയിസർ എന്ന് വിളിക്കുന്ന പുതിയ മോഡൽ മാരുതി സുസുക്കി വിറ്റാര ബ്രെസയെ അടിസ്ഥാനമാക്കിയുള്ള കോംപാക്‌ട് എസ്‌യുവിയാകും.

ഉത്സവ സീസൺ കൊഴുപ്പിക്കാൻ ടൊയോട്ട അർബൻ ക്രൂയിസർ എത്തും

ടൊയോട്ടയ്ക്ക് ബ്രെസ വിതരണം ചെയ്യുന്നത് ഔദ്യോഗികമായി ആരംഭിക്കുമെന്ന് മാരുതി സുസുക്കി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പുതിയ ടൊയോട്ട അർബൻ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി ഉത്സവ സീസണിനു മുന്നോടിയായി വിപണിയിൽ ഇടംപിടിക്കും. അതായത് ഈ വർഷം ഓഗസ്റ്റ്-ഒക്ടോബർ കാലയളവിൽ.

ഉത്സവ സീസൺ കൊഴുപ്പിക്കാൻ ടൊയോട്ട അർബൻ ക്രൂയിസർ എത്തും

ബലേനോയുടെ റീ-ബാഡ്ജ് ചെയ്ത ഗ്ലാൻസയിൽ നിന്ന് വ്യത്യസ്തമായി വിപണിയിൽ കാര്യങ്ങൾ പുതുമയുള്ളതാക്കാൻ വരാനിരിക്കുന്ന അർബൻ ക്രൂയിസറിന് കാര്യമായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കും. ടൊയോട്ട ലൈറ്റ് ബോഡി ഭാഗങ്ങൾക്കും ഗ്രിൽ ഡിസൈനും മാറ്റി ടൊയോട്ടയുടെ രൂപഭാവം നൽകും.

MOST READ: 2020 ഥാറിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ മഹീന്ദ്ര

ഉത്സവ സീസൺ കൊഴുപ്പിക്കാൻ ടൊയോട്ട അർബൻ ക്രൂയിസർ എത്തും

അതേസമയം ടൊയോട്ട ഷീറ്റ് മെറ്റലിൽ മാറ്റങ്ങളൊന്നും വരുത്തുകയില്ല. വാസ്തവത്തിൽ ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ് യൂണിറ്റുകളും സമാനമായി തുടരുമെന്നാണ് കരുതുന്നത്. കാരണം ഈ ഭാഗങ്ങൾ പരിഷ്ക്കരിക്കുന്നത് ചെലവേറിയതായിരിക്കും. എന്നിരുന്നാലും ലൈറ്റിംഗിനായി വ്യത്യസ്ത ഗ്രാഫിക്സ് ബ്രാൻഡ് ഉപയോഗിക്കാം.

ഉത്സവ സീസൺ കൊഴുപ്പിക്കാൻ ടൊയോട്ട അർബൻ ക്രൂയിസർ എത്തും

എസ്‌യുവി അലോയ് വീലുകൾ മാരുതിയുടെ ബ്രെസയുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. അർബൻ ക്രൂയിസറിന്റെ ക്യാബിന് വലിയ മാറ്റങ്ങൾ ലഭിക്കില്ലെന്നതാണ് യാഥാർഥ്യം.

MOST READ: ഫോർച്യൂണർ എസ്‌യുവിക്ക് വില വർധിപ്പിച്ച് ടൊയോട്ട

ഉത്സവ സീസൺ കൊഴുപ്പിക്കാൻ ടൊയോട്ട അർബൻ ക്രൂയിസർ എത്തും

കൂടാതെ മിക്ക ഡിസൈനും ഉപകരണങ്ങളും നിലവിലുള്ള ബ്രെസയ്ക്ക് തുല്യമായിരിക്കും. എന്നിരുന്നാലും എസ്‌യുവിക്ക് പുതിയ കളർ സ്കീമുകളും വ്യത്യസ്ത ഗ്രാഫിക്സും ലഭിക്കാൻ സാധ്യതയേറയാണ്.

ഉത്സവ സീസൺ കൊഴുപ്പിക്കാൻ ടൊയോട്ട അർബൻ ക്രൂയിസർ എത്തും

ടൊയോട്ട അർബൻ ക്രൂയിസറിന് 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. 104 bhp പവറും 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

MOST READ: പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

ഉത്സവ സീസൺ കൊഴുപ്പിക്കാൻ ടൊയോട്ട അർബൻ ക്രൂയിസർ എത്തും

നിലവിൽ മാരുതി ബ്രെസയുടെ ഓട്ടോമാറ്റിക് മോഡലിന് മാത്രമേ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭ്യമാകൂ. എന്നിരുന്നാലും ടൊയോട്ട അർബൻ ക്രൂയിസറിന് കാര്യങ്ങൾ വ്യത്യസ്തമായിരിക്കും. കോംപാക്‌ട് എസ്‌യുവിയുടെ മാനുവൽ പതിപ്പിൽ SHVS മൈൽഡ് ഹൈബ്രിഡ് സംവിധാനവും ഉണ്ടായിരിക്കാം.

ഉത്സവ സീസൺ കൊഴുപ്പിക്കാൻ ടൊയോട്ട അർബൻ ക്രൂയിസർ എത്തും

ഫോർച്യൂണർ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും ടൊയോട്ട ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് പുറത്തിറക്കും. പവർ, ടോർക്ക് ഔട്ട്‌പുട്ട് യഥാക്രമം 204 bhp കരുത്തും 500 Nm torque വികസിപ്പിക്കുന്ന 2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ പുതിയ മോഡലിന് ലഭിക്കുമെന്ന അഭ്യൂഹമുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും എസ്‌യുവിക്ക് ലഭിക്കും.

More from DriveSpark

Article Published On: Thursday, June 4, 2020, 10:00 [IST]
English summary
Toyota Urban Cruiser Compact SUV To Launch Before Diwali. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X