ജീവനക്കാര്‍ക്ക് കൊവിഡ്-19; ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ തത്കാലികമായി നിര്‍ത്തി ടൊയോട്ട

2020 മെയ് 26 മുതലാണ് കര്‍ണാടകയിലെ ബിഡാദിയിലെ പ്ലാന്റില്‍ ടൊയോട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ച എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

ജീവനക്കാര്‍ക്ക് കൊവിഡ്-19; ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ തത്കാലികമായി നിര്‍ത്തി ടൊയോട്ട

അതേസമയം കമ്പനിയുടെ പുതിയ പ്രസ്തവനയില്‍ തങ്ങളുടെ രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ്-19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. വൈറസ് വ്യാപനം ഉണ്ടാകാതിരിക്കുന്നതിനും മറ്റ് ജീവനക്കാരുടെ സുരക്ഷയ്ക്കായും ഇവിടുത്തെ പ്രവര്‍ത്തനം കമ്പനി താത്കാലികമായി നിര്‍ത്തിവെച്ചു.

ജീവനക്കാര്‍ക്ക് കൊവിഡ്-19; ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ തത്കാലികമായി നിര്‍ത്തി ടൊയോട്ട

ലോക്ക്ഡൗണിന്റെ ഭാഗമായി ആഴ്ചക്കള്‍ക്ക് ശേഷമാണ് ഇവിടുത്തെ പ്രവര്‍ത്തനം കമ്പനി പുനരാരംഭിക്കുന്നത്. സുരക്ഷ മാനദണ്ഡത്തിന്റെ ഭാഗമായി കുറച്ച് ജീവനക്കാരെ മാത്രം വെച്ചാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയിരുന്നത്.

MOST READ: പുതുതലമുറ മഹീന്ദ്ര ഥാറിൽ ഇനി ക്രൂയിസ് കൺട്രോളും

ജീവനക്കാര്‍ക്ക് കൊവിഡ്-19; ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ തത്കാലികമായി നിര്‍ത്തി ടൊയോട്ട

ഘട്ടം ഘട്ടമായി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും, കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ക്രമേണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാല്‍ അതിന് ഇടയിലാണ് ഇപ്പോള്‍ പ്ലാന്റിലെ ജീവനക്കാര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.

ജീവനക്കാര്‍ക്ക് കൊവിഡ്-19; ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ തത്കാലികമായി നിര്‍ത്തി ടൊയോട്ട

രോഗം സ്ഥിരീകരിച്ച ഉടന്‍ തന്നെ കോണ്‍ടാക്റ്റ് ട്രാക്കിംഗ് കമ്പനി ആരംഭിച്ചു. കൂടാതെ രോഗം സ്ഥിരീകരിച്ചവര്‍ ബന്ധപ്പെട്ടിരിക്കുന്ന മറ്റെല്ലാ ജീവനക്കാരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ടൊയോട്ട.

MOST READ: ക്യാപ്ച്ചറിനെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് റെനോ

ജീവനക്കാര്‍ക്ക് കൊവിഡ്-19; ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ തത്കാലികമായി നിര്‍ത്തി ടൊയോട്ട

രണ്ട് ജീവനക്കാരുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തുന്നവരെ കണ്ടെത്തുമെന്നും, എല്ലാ സ്റ്റാഫുകളെയും കോവിഡ് -19 പരിശോധനയിലൂടെ ഉള്‍പ്പെടുത്തുകയും ആവശ്യമായ മരുന്നുകള്‍ നല്‍കുകയും ചെയ്യും. ആവശ്യമെങ്കില്‍ ക്വാറെന്റെയ്‌നില്‍ വിടുമെന്നും കമ്പനി അറിയിച്ചു.

ജീവനക്കാര്‍ക്ക് കൊവിഡ്-19; ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ തത്കാലികമായി നിര്‍ത്തി ടൊയോട്ട

രോഗം സ്ഥിരീകരിച്ച ജീവനക്കാരുടെ കുടുംബങ്ങളെ സഹായിക്കുമെന്നും ആവശ്യങ്ങളില്‍ പിന്തുണയ്ക്കുമെന്നും കമ്പനി പറഞ്ഞു. നിലവില്‍ 290 ടൊയോട്ട ഡീലര്‍ഷിപ്പുകളും 230 സര്‍വീസ് സെന്ററുകളുടെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

MOST READ: എംജി ഹെക്‌ടർ പ്ലസിന്റെ ടീസർ പങ്കുവെച്ച് എംജി, അവതരണം ജൂലൈയിൽ

ജീവനക്കാര്‍ക്ക് കൊവിഡ്-19; ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ തത്കാലികമായി നിര്‍ത്തി ടൊയോട്ട

സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ച പ്രദേശങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് വിതരണം ചെയ്യുന്നതിന് കമ്പനി മുന്‍ഗണന നല്‍കുന്നു. പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് സമഗ്രമായ റീസ്റ്റാര്‍ട്ട് മാനുവലുമായി ടൊയോട്ട രംഗത്തെത്തിയിരുന്നു.

ജീവനക്കാര്‍ക്ക് കൊവിഡ്-19; ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ തത്കാലികമായി നിര്‍ത്തി ടൊയോട്ട

ടൊയോട്ടയുടെ സമ്പന്നമായ അറിവ്, വൈദഗ്ദ്ധ്യം, മികച്ച ആഗോള സമ്പ്രദായങ്ങള്‍ എന്നിവ ഉപയോഗിച്ച് ലോക്ക്ഡൗണ്‍ പിന്‍വലിക്കലിനുശേഷം വ്യവസായങ്ങള്‍ പിന്തുടരാനുള്ള ഒരു ഗൈഡായി സമഗ്രമായ പുനരാരംഭിക്കല്‍ മാനുവല്‍ ആണ് കമ്പനി ആവിഷ്‌കരിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Suspends Operations At Bidadi After Two Employees Test Positive For Covid-19. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X