15 വര്‍ഷത്തെ സേവനത്തിന് ശേഷം മഹീന്ദ്രയില്‍ നിന്നും പടിയിറങ്ങി വിവേക് നായര്‍

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടമോട്ടീവ് ഡിവിഷന്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ സ്ഥാനമൊഴിഞ്ഞ് വിവേക് നായര്‍. നീണ്ട 15 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.

15 വര്‍ഷത്തെ സേവനത്തിന് ശേഷം മഹീന്ദ്രയില്‍ നിന്നും പടിയിറങ്ങി വിവേക് നായര്‍

2005-ല്‍ മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റായി വിവേക് നായര്‍ മഹീന്ദ്രയില്‍ ചേര്‍ന്നു. ഓട്ടോമോട്ടീവ് ഡിവിഷനിലെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പദവിയും വഹിച്ചു. സ്ഥാനമൊഴിയുന്ന കാര്യം അദ്ദേഹം തന്നെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്.

15 വര്‍ഷത്തെ സേവനത്തിന് ശേഷം മഹീന്ദ്രയില്‍ നിന്നും പടിയിറങ്ങി വിവേക് നായര്‍

ഒരു യാത്ര ആരംഭിക്കുമ്പോള്‍, അത് ഒരു ദിവസം അവസാനിപ്പിക്കണം. ഏകദേശം 15 വര്‍ഷത്തിനുശേഷം, ഇന്ന് ഞാന്‍ മഹീന്ദ്ര ഗ്രൂപ്പിനോട് വിട പറയുകയാണ്. മികച്ച അനുഭവങ്ങള്‍, പഠനങ്ങള്‍, നിരവധി ഓര്‍മ്മകള്‍, മികച്ച സുഹൃത്തുക്കള്‍. എല്ലാവര്‍ക്കും നന്ദി, എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

MOST READ: ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

15 വര്‍ഷത്തെ സേവനത്തിന് ശേഷം മഹീന്ദ്രയില്‍ നിന്നും പടിയിറങ്ങി വിവേക് നായര്‍

മഹീന്ദ്രയുടെ മറ്റ് വാര്‍ത്തകളിലേക്ക് വരുമ്പോള്‍ രാജ്യത്ത് കൊവിഡ്-19 എതിരായ പോരാട്ടില്‍ മികച്ച പിന്തുണയാണ് മഹീന്ദ്ര നല്‍കുന്നത്. വെന്റിലേറ്റര്‍, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ളവ വാഗ്ദാനം ചെയ്ത് രംഗത്തുണ്ട്.

15 വര്‍ഷത്തെ സേവനത്തിന് ശേഷം മഹീന്ദ്രയില്‍ നിന്നും പടിയിറങ്ങി വിവേക് നായര്‍

എയര്‍100 (AIR100) എന്ന് പേരിട്ടിരിക്കുന്ന മഹീന്ദ്രയുടെ വിലക്കുറവുള്ള വെന്റിലേറ്റര്‍ തങ്ങളുടെ ജീവനക്കാരുടെ രാപകലില്ലാതെ 18 ദിവസത്തിന്റെ പ്രയത്‌നത്തിന്റെ ഫലം ആണെന്ന് പവന്‍ ഗോയങ്ക പറഞ്ഞു.

MOST READ: ജീപ്പ് കോമ്പസിന് എതിരാളിയുമായി ടൊയോട്ട എത്തുന്നു

15 വര്‍ഷത്തെ സേവനത്തിന് ശേഷം മഹീന്ദ്രയില്‍ നിന്നും പടിയിറങ്ങി വിവേക് നായര്‍

എയര്‍100-ന്റെ 20 യൂണിറ്റുകള്‍ ഇപ്പോള്‍ മഹീന്ദ്ര പ്ലാന്റില്‍ അന്തിമ പരീക്ഷണത്തില്‍ ആണ്. സാധാരണ ഗതിയില്‍ ഒരു ആധുനിക വെന്റിലേറ്ററിന് 5 ലക്ഷത്തിന് മുകളില്‍ വില വരുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള വെന്റിലേറ്റര്‍ ഏകദേശം 7,500 രൂപയ്ക്കു നിര്‍മ്മിക്കാനാണ് മഹീന്ദ്രയുടെ ശ്രമം.

15 വര്‍ഷത്തെ സേവനത്തിന് ശേഷം മഹീന്ദ്രയില്‍ നിന്നും പടിയിറങ്ങി വിവേക് നായര്‍

വെന്റിലേറ്ററിനും, ഫേസ് ഷീല്‍ഡിനും പിന്നാലെ സാനിറ്റൈസറും നിര്‍മ്മിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ച പ്ലാന്റുകളിലാണ് വൈറസിന്റെ വ്യാപനം തടുക്കാന്‍ ആവശ്യമായ ഈ സാധനങ്ങള്‍ എല്ലാം കമ്പനി നിര്‍മ്മിക്കുന്നത്.

MOST READ: തിരിച്ചടവ് മുടങ്ങിയാലും തുടര്‍നടപടികളില്ല; ഇഎംഐ അഷൂറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി

15 വര്‍ഷത്തെ സേവനത്തിന് ശേഷം മഹീന്ദ്രയില്‍ നിന്നും പടിയിറങ്ങി വിവേക് നായര്‍

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.പി ശുക്ലയാണ് തങ്ങള്‍ നിര്‍മ്മിക്കുന്ന സാനിറ്റൈസറിന്റെ വിവരം പങ്കുവെച്ചിരിക്കുന്നത്. സാനിറ്റൈസര്‍ നിര്‍മാണത്തിന് മുന്നിട്ടിറങ്ങിയ എന്റെ സഹപ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചത്.

15 വര്‍ഷത്തെ സേവനത്തിന് ശേഷം മഹീന്ദ്രയില്‍ നിന്നും പടിയിറങ്ങി വിവേക് നായര്‍

ടെസ്റ്റിങ്ങ് നടപടികള്‍ പൂര്‍ത്തിയായി ലൈസന്‍സ് ലഭിച്ചാല്‍ ഇത് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. സാനിറ്റൈസര്‍ നിര്‍മ്മിച്ച മഹീന്ദ്രയുടെ ടീമിനെയും നേതൃത്വം നല്‍കിയ ചെയര്‍മാനേയും അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്രയും രംഗത്തെത്തുകയും ചെയ്തു.

Most Read Articles

Malayalam
English summary
Mahindra’s Chief Marketing Officer Vivek Nayer Resigns After 15-Years In The Organisation. Read in Malayalam.
Story first published: Thursday, May 7, 2020, 15:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X