ആര്‍ട്ടിയോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ആര്‍ട്ടിയോണ്‍ നാല് ഡോര്‍ പതിപ്പിനെ വെളിപ്പെടുത്തി നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. ഫോക്‌സ്‌വാഗണ്‍ സിസിയുടെ പകരക്കാരനായി 2017 -ലാണ് ആര്‍ട്ടിയോണ്‍ വിപണിയില്‍ എത്തുന്നത്.

ആര്‍ട്ടിയോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പ്രീമിയം ഓഡിയോ, ഡ്രൈവര്‍ സഹായ ഫീച്ചറുകള്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, അകത്ത് ആംബിയന്റ് എല്‍ഇഡി ലൈറ്റിംഗ് എന്നിവയും പുതിയ പതിപ്പിലെ പുതുമകളാണ്.

ആര്‍ട്ടിയോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

പുതുക്കിയ പതിപ്പിന് തുടര്‍ച്ചയായ എല്‍ഇഡി ലൈറ്റ് ബാറും പുതുക്കിയ ലോവര്‍ ഇന്‍ടേക്കുകളും ലഭിക്കും. പുനര്‍നിര്‍മ്മിച്ച ഗ്രില്ലും, ഹെഡ്‌ലാമ്പുകളും പുതുക്കിയ പതിപ്പിന്റെ സവിശേഷതയാണ്.

MOST READ: ബിഎസ്-VI ഡീസൽ കരുത്തിൽ ഹ്യുണ്ടായി എലാൻട്ര വിപണിയിൽ; പ്രാരംഭ വില 18.70 ലക്ഷം

ആര്‍ട്ടിയോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

18 ഇഞ്ച്, 20 ഇഞ്ച് അലോയി വീല്‍ ഓപ്ഷനുകളും ആര്‍ട്ടിയോണില്‍ ഫോക്‌സ്‌വാഗണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നവീകരിച്ച അകത്തളമാണ് മറ്റൊരു സവിശേഷത.

ആര്‍ട്ടിയോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ടച്ച് സെന്‍സിറ്റീവ് നിയന്ത്രണങ്ങളുള്ള പുതിയ സ്റ്റിയറിംഗ് വീല്‍, എയര്‍ കണ്ടീഷനിംഗിനായുള്ള പുതിയ മൊഡ്യൂള്‍, പുതുക്കിയ എയര്‍ വെന്റുകള്‍ എന്നിവ അകത്തളത്തെ സവിശേഷതകളാണ്.

MOST READ: പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; 43 ശതമാനത്തിന്റെ ഇടിവുമായി ടാറ്റ

ആര്‍ട്ടിയോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ഇമ്പോസ്റ്റ് ആക്‌സന്റ് സ്റ്റിച്ചിംഗ് ഉള്ള പുതിയ ഫോക്‌സ് ലെതര്‍ പ്രതലങ്ങളും, സംഗീത പ്രേമികള്‍ക്കായി, പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന ഒരു ഹാര്‍മാന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റവും വാഹനത്തിന്റെ സവിശേഷതയാണ്.

ആര്‍ട്ടിയോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

കൂടാതെ ഈ സംവിധാനം ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റവുമായി സംയോജിപ്പിച്ച് ആര്‍ട്ടിയോണിലെ യാത്രകള്‍ ആസ്വദിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയും ചെയ്യും. കണക്ട് കാര്‍ എന്ന വിശേഷണവും പുതിയ ആര്‍ട്ടിയോണിന്റെ സവിശേഷതയാണ്.

MOST READ: ഇലക്ട്രിക് അംബാസഡറിന്റെ അരങ്ങേറ്റം വൈകും; കൂടുതല്‍ വിരങ്ങള്‍ പുറത്ത്

ആര്‍ട്ടിയോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

9.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വാഹനത്തിന് ലഭിക്കുന്നു. അനുയോജ്യമായ മൊബൈല്‍ ഫോണുകള്‍ക്കായി വയര്‍ലെസ് ചാര്‍ജറും അകത്തളത്തെ സവിശേഷതയാണ്.

ആര്‍ട്ടിയോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

മെക്കാനിക്കല്‍ ഭാഗത്തേക്ക് വന്നാല്‍ നവീകരിച്ച എഞ്ചിന്‍ ശ്രേണിയാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. ഗ്യാസോലിന്‍, ഡീസല്‍ മെക്കാനിക്‌സ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പുകളാണ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: ഐഫോൺ സ്മാർട്ട് കീ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

ആര്‍ട്ടിയോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

നൈട്രജന്‍ ഓക്‌സൈഡ് ഉദ്വമനം 80 ശതമാനം വരെ കുറയ്ക്കുന്നതിന് ഡീസല്‍ എഞ്ചിന്‍ ഒരു AdBlue ഡബിള്‍-ഡോസ് SCR കാറ്റലറ്റിക് റിഡക്ഷന്‍ സിസ്റ്റം അവതരിപ്പിക്കുന്നു. 1.4 ലിറ്റര്‍ TSI ഗ്യാസോലിന്‍ എഞ്ചിനാണ് ഹൈബ്രിഡ് സിസ്റ്റവുമായി എത്തുന്നത്.

ആര്‍ട്ടിയോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ഇത് 85 കിലോവാട്ട് (115 hp) ഇലക്ട്രിക് മോട്ടോറുമായി സംയോജിച്ച് പ്രവര്‍ത്തിക്കുന്നു. ഇത് മൊത്തം ഉത്പാദിപ്പിക്കുന്നത് കരുത്ത് 218 hp ആണ്. ആറ് സ്പീഡ്, ഡ്യുവല്‍ ക്ലച്ച് ഡിഎസ്ജി ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്. 13 കിലോവാട്ട് ആണ് ലിഥിയം അയണ്‍ ബാറ്ററിയുടെ ശേഷി.

ആര്‍ട്ടിയോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ഇലക്ട്രിക് മോഡില്‍ 54 കിലോമീറ്റര്‍ വരെ മൈലേജും ആര്‍ട്ടിയോണ്‍ ഇഹൈബ്രിഡ് വാഗ്ദാനം ചെയ്യും. കിംഗ്ഫിഷര്‍ ബ്ലൂ, കിംഗ്‌സ് റെഡ് മെറ്റാലിക്, ലാപിസ് ബ്ലൂ എന്നിങ്ങനെ മൂന്ന് പുതിയ ബോഡി കളറുകള്‍ ഉപയോഗിച്ച് കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ആര്‍ട്ടിയോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

വാഹനത്തെ ഔദ്യോഗികമായി അവതരിപ്പിക്കുന്ന തീയതി ഫോക്‌സ്‌വാഗണ്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ജൂലൈ മാസത്തോടെ വാഹനത്തെ കമ്പനി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Volkswagen Reveals New Arteon Facelift. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X