പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; 43 ശതമാനത്തിന്റെ ഇടിവുമായി ടാറ്റ

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. വാഹന വില്‍പ്പന കുറഞ്ഞെങ്കിലും വിപണി വിഹിതത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; 43 ശതമാനത്തിന്റെ ഇടിവുമായി ടാറ്റ

2019-20 സാമ്പത്തിക വര്‍ഷത്തിലെ വില്‍പന കണക്കെടുപ്പിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. മാരുതി സുസുക്കിക്ക് പിന്നിലായി ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി സ്ഥാനം ഉറപ്പിച്ചു. മഹീന്ദ്രയാണ് മൂന്നാം സ്ഥാനത്ത്.

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; 43 ശതമാനത്തിന്റെ ഇടിവുമായി ടാറ്റ

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ ടാറ്റ മോട്ടോര്‍സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടാറ്റയുടെ വില്‍പ്പനയില്‍ 43 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

MOST READ: ഇന്ത്യയിൽ ഡീസൽ കാറുകളുടെ വിൽപ്പന തുടരുമെന്ന് മെർസിഡീസ്

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; 43 ശതമാനത്തിന്റെ ഇടിവുമായി ടാറ്റ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,36,124 വാഹനങ്ങളാണു മാരുതി സുസുക്കി വിറ്റത്. എന്നാല്‍, 2018-19 കാലയളവില്‍ 17,29,826 യൂണിറ്റ് വിറ്റഴിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായത്.

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; 43 ശതമാനത്തിന്റെ ഇടിവുമായി ടാറ്റ

വിറ്റാര ബ്രെസയും പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയും ഈ കാലയളവില്‍ മികച്ച വില്‍പ്പന കൈവരിച്ചത്. അതേസമയം പാസഞ്ചര്‍ വാഹനങ്ങളുടെ വിപണിയില്‍ 51 ശതമാനം വിഹിതം നിലനിര്‍ത്താന്‍ സാധിച്ചതായി ശശാങ്ക് ശ്രീവാസ്തവ അറിയിച്ചു.

MOST READ: അന്താരാഷ്ട്ര വിപണികളിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് ഏഥര്‍

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; 43 ശതമാനത്തിന്റെ ഇടിവുമായി ടാറ്റ

കഴിഞ്ഞ ജനുവരി-മാര്‍ച്ച് കാലത്തെ വില്‍പ്പനയിലാവട്ടെ വിപണി വിഹിതം 52 ശതമാനം പിന്നിട്ടതായും അദ്ദേഹം വെളിപ്പെടുത്തി. രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായി 4,85,309 യൂണിറ്റാണ് വിറ്റഴിച്ചത്. എസ്‌യുവി വിഭാഗത്തിലെ മികവാണു കമ്പനിക്കു നേട്ടം സമ്മാനിച്ചതെന്നും കമ്പനി അവകാശപ്പെട്ടു.

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; 43 ശതമാനത്തിന്റെ ഇടിവുമായി ടാറ്റ

1,86,978 യൂണിറ്റ് വാഹനങ്ങളുടെ വില്‍പ്പന നേട്ടമാണ് നിര്‍മ്മാതാക്കളായ മഹീന്ദ്രയെ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. 2019-ന്റെ തുടക്കത്തില്‍ വിപണിയില്‍ എത്തിയ XUV300 -യുടെ വില്‍പ്പനയാണ് മഹീന്ദ്രയ്ക്കു നേട്ടമായത്.

MOST READ: പുതുതലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ച് ഹോണ്ട

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; 43 ശതമാനത്തിന്റെ ഇടിവുമായി ടാറ്റ

അതോടൊപ്പം തന്നെ ബാലേറൊ, സ്‌കോര്‍പിയോ, XUV500 -യുടെ വില്‍പ്പനയും കമ്പനിക്ക് നേട്ടമായി. പോയ സാമ്പത്തിക വര്‍ഷത്തില്‍ 1,31,197 യൂണിറ്റ് വില്‍പ്പനയാണ് ടാറ്റ മോട്ടോര്‍സിനു ലഭിച്ചത്.

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; 43 ശതമാനത്തിന്റെ ഇടിവുമായി ടാറ്റ

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടപ്പെട്ട സ്ഥാനം തിരിച്ച് പിടിക്കാം എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. നിരവധി മോഡലുകളാണ് ടാറ്റയുടെ അണിയറയില്‍ ഒരുങ്ങുന്നത്.

Most Read Articles

Malayalam
English summary
Maruti Maintains First Position In Passenger Vehicle Sales In FY20, Tata Motors Drops By 43 Percentage. Read in Malayalam.
Story first published: Wednesday, June 24, 2020, 13:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X