പുതുതലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ച് ഹോണ്ട

അഞ്ചാം തലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ചതായി നിര്‍മ്മാതാക്കളായ ഹോണ്ട. 2020 ജൂലൈയില്‍ അഞ്ചാം തലമുറ വില്‍പ്പനയ്ക്ക് എത്തും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാഹനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.

പുതുതലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ച് ഹോണ്ട

ഉത്തര്‍പ്രദേശിലെ ഹോണ്ടയുടെ ഗ്രേറ്റര്‍ നോയിഡ പ്ലാന്റിലാണ് കാര്‍ നിര്‍മ്മിക്കുന്നത്. ഹോണ്ട പുതുതായി വികസിപ്പിച്ച പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിറ്റി. ഈ പ്ലാറ്റ്ഫോം ഭാരം കുറഞ്ഞതും സുരക്ഷിതവുമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതുതലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ച് ഹോണ്ട

പുതിയ മോഡലിനായുള്ള പ്രീ-ബുക്കിങ് ഏതാനും ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തുടക്ക പതിപ്പിന് 11 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 16 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

MOST READ: ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഡ്രം പതിപ്പും വില്‍പ്പനയ്ക്ക് എത്തി

പുതുതലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ച് ഹോണ്ട

ശ്രേണിയിലെ തന്നെ ഏറ്റവും വിശാലമായ മോഡലായിരിക്കും പുതിയ സിറ്റിയെന്നും കമ്പനി അവകാശപ്പെടുന്നു. വലിപ്പത്തിന്റെ കാര്യത്തില്‍ നിലവിലെ മോഡലിനെക്കാള്‍ കേമനാണ് അഞ്ചാം തലമുറ സിറ്റി.

പുതുതലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ച് ഹോണ്ട

4,549 mm നീളവും 1,748 mm വീതിയും 1,489 mm ഉയരവും 2,600 mm വീല്‍ബേസും ഉണ്ട്. അളവുകളുടെ വര്‍ദ്ധനവ് ക്യാബിനുള്ളില്‍ കൂടുതല്‍ ഇടം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: ക്രെറ്റയെ അടിസ്ഥാനമാക്കി എത്തുന്ന ഏഴ് സീറ്റർ എസ്‌യുവിക്ക് പേരിട്ട് ഹ്യുണ്ടായി

പുതുതലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ച് ഹോണ്ട

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, ത്രീ സ്പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, 16 ഇഞ്ച് ഡ്യുവല്‍ കട്ട് അലോയി വീലുകള്‍, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍ എന്നിവ പുതിയ പതിപ്പിലെ സവിശേഷതകളാണ്.

പുതുതലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ച് ഹോണ്ട

അലക്സാ റിമോട്ട് ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കാറായിരിക്കും പുതിയ സിറ്റിയെന്ന് കഴിഞ്ഞ ദിവസം ഹോണ്ട സ്ഥിരീകരിക്കുകയും ചെയ്തു. പുതിയ പതിപ്പ് വിപണിയില്‍ എത്തുമ്പോള്‍ പഴയ പതിപ്പിനെ പിന്‍വലിച്ചേക്കുമെന്നും സൂചനകളുണ്ട്.

MOST READ: നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

പുതുതലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ച് ഹോണ്ട

ബിഎസ് VI -ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് നിലവിലെ പതിപ്പിന്റെ കരുത്ത്. ഈ എഞ്ചിന്‍ 118 bhp കരുത്തും 145 Nm torque ഉം ഉല്‍പാദിപ്പിക്കുന്നു. മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്സാണ് ലഭിക്കുന്നത്.

പുതുതലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ച് ഹോണ്ട

അതേസമയം അഞ്ചാം തലമുറ സിറ്റിയില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ബിഎസ് VI -ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാകും പുതിയ സിറ്റി നിരത്തിലെത്തുക.

MOST READ: നിവസ് കൂപ്പെയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഫോക്‌സ്‌വാഗണ്‍

പുതുതലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ച് ഹോണ്ട

പെട്രോള്‍ എഞ്ചിന്‍ 121 bhp കരുത്തും 155 Nm torque ഉം സൃഷ്ടിക്കും. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മോഡലാകട്ടെ 99 bhp കരുത്തും 200 Nm torque ഉം സൃഷ്ടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആറ് സ്പീഡ് മാനുവല്‍, സിവിടി ആയിരിക്കും ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

More from DriveSpark

Article Published On: Tuesday, June 23, 2020, 15:53 [IST]
English summary
Honda Starts Production Of New-Gen City. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X