ക്രെറ്റയെ അടിസ്ഥാനമാക്കി എത്തുന്ന ഏഴ് സീറ്റർ എസ്‌യുവിക്ക് പേരിട്ട് ഹ്യുണ്ടായി

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ക്രെറ്റയെ അടിസ്ഥാനമാക്കി പുതിയ ഏഴ് സീറ്റർ എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ്. പുതിയ മോഡലിന് അൽകാസർ എന്ന് പേരിട്ടതായാണ് സൂചന.

ക്രെറ്റയെ അടിസ്ഥാനമാക്കി എത്തുന്ന ഏഴ് സീറ്റർ എസ്‌യുവിക്ക് പേരിട്ട് ഹ്യുണ്ടായി

അതിന്റെ ഭാഗമായി ഹ്യുണ്ടായി അൽകാസറിന്റെ പേരിനായി രാജ്യത്ത് വ്യാപാരമുദ്രാ അപേക്ഷ നൽകി. ഇന്റർനെറ്റിലൂടെ മോട്ടോർബീം പുറത്തുവിട്ട ഒരു രേഖയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ നെയിംപ്ലേറ്റ് ഒരു എസ്‌യുവിക്കായി ഉപയോഗിക്കുമെന്നും സ്ഥിരീകരിക്കുന്നു.

ക്രെറ്റയെ അടിസ്ഥാനമാക്കി എത്തുന്ന ഏഴ് സീറ്റർ എസ്‌യുവിക്ക് പേരിട്ട് ഹ്യുണ്ടായി

ഈ പേര് തന്നെയാകും ക്രെറ്റയുടെ വിപുലികൃത പതിപ്പിന് ഹ്യുണ്ടായി നൽകുക. പുതിയ ഏഴ് സീറ്റർ എസ്‌യുവി അടുത്തിടെ ദക്ഷിണ കൊറിയയിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു. വിപണിയിൽ എത്തിക്കഴിഞ്ഞാൽ മഹീന്ദ്ര XUV500, ടാറ്റ ഗ്രാവിറ്റാസ്, എംജി ഹെക്ടർ പ്ലസ് എന്നീ മോഡലുകൾക്ക് ശക്തനായ എതിരാളിയായിരിക്കും അൽകാസർ.

MOST READ: കിഗർ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു, പരീക്ഷണയോട്ടം പുനരാരംഭിച്ച് റെനോ

ക്രെറ്റയെ അടിസ്ഥാനമാക്കി എത്തുന്ന ഏഴ് സീറ്റർ എസ്‌യുവിക്ക് പേരിട്ട് ഹ്യുണ്ടായി

ഹ്യുണ്ടായി അൽകാസർ ഏഴ് സീറ്റർ ക്രെറ്റയെക്കാൾ നീളവും വിശാലവുമാകുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. അതോടൊപ്പം മോഡലിന് ചെറിയ ഡിസൈൻ മാറ്റങ്ങളും ലഭിക്കും എന്നത് സ്വാഗതാർഹമാണ്.

ക്രെറ്റയെ അടിസ്ഥാനമാക്കി എത്തുന്ന ഏഴ് സീറ്റർ എസ്‌യുവിക്ക് പേരിട്ട് ഹ്യുണ്ടായി

അന്താരാഷ്ട്ര വിപണിയിലുള്ള കമ്പനിയുടെ പാലിസേഡ് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ക്രോം ഉൾപ്പെടുത്തലുകളുള്ള പുതിയ റേഡിയേറ്റർ ഗ്രിൽ ലഭിക്കും.

MOST READ: പുതിയ കളര്‍ ഓപ്ഷനില്‍ ഹെക്ടര്‍ പ്ലസ് ഡീലര്‍ഷിപ്പില്‍ എത്തി; ചിത്രങ്ങള്‍ പുറത്ത്

ക്രെറ്റയെ അടിസ്ഥാനമാക്കി എത്തുന്ന ഏഴ് സീറ്റർ എസ്‌യുവിക്ക് പേരിട്ട് ഹ്യുണ്ടായി

അതേസമയം ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പ് അസംബ്ലിയും അഞ്ച് സീറ്റർ ക്രെറ്റയ്ക്ക് സമാനമായിരിക്കും. എയർ വെന്റുകൾ വലുതും സ്‌കിഡ് പ്ലേറ്റ് ചെറുതും ആയിരിക്കും എന്നതും ഒരു പ്രധാന മാറ്റമായിരിക്കും. കൂടാതെ ചെറിയ സി-പില്ലർ, പുതിയ സൈഡ് സിൽസ്, പുതുതായി രൂപകൽപ്പന ചെയ്ത മേൽക്കൂര റെയിലുകൾ, മേൽക്കൂര ലൈനുകൾ എന്നിവ അതിന്റെ വശങ്ങളിൽ അലങ്കരിക്കും.

ക്രെറ്റയെ അടിസ്ഥാനമാക്കി എത്തുന്ന ഏഴ് സീറ്റർ എസ്‌യുവിക്ക് പേരിട്ട് ഹ്യുണ്ടായി

ഏഴ് സീറ്റർ അൽകാസറിന് വലിയ സെറ്റിലുള്ള അലോയ് വീലുകളും ഹ്യുണ്ടായി സമ്മാനിക്കും. ഇതിന് അധികമായി മൂന്നാം നിര സീറ്റുകൾ ഉണ്ടാകും. ഇന്റീരിയറിനെ കുറിച്ച് കാര്യമായ സൂചനകൾ ഒന്നുമില്ല. എന്നിരുന്നാലും ഇത് ക്രെറ്റയുമായി അതിന്റെ മിക്ക സവിശേഷതകളും പങ്കിടാൻ സാധ്യതയുണ്ട്.

MOST READ: എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.84 ലക്ഷം രൂപ

ക്രെറ്റയെ അടിസ്ഥാനമാക്കി എത്തുന്ന ഏഴ് സീറ്റർ എസ്‌യുവിക്ക് പേരിട്ട് ഹ്യുണ്ടായി

ജനപ്രിയമായ ഹ്യുണ്ടായി ക്രെറ്റയ്ക്ക് സമാനമായ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാകും അൽകാസറിനും കമ്പനി നൽകുക. അതിൽ 1.5 ലിറ്റർ U2 CRDi ഡീസൽ, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.4 ലിറ്റർ GDi ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ഉൾപ്പെടും.

ക്രെറ്റയെ അടിസ്ഥാനമാക്കി എത്തുന്ന ഏഴ് സീറ്റർ എസ്‌യുവിക്ക് പേരിട്ട് ഹ്യുണ്ടായി

പെട്രോൾ ക്രെറ്റയ്ക്ക് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഐവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഉണ്ടായിരിക്കാം. ഡീസൽ മോഡലിന് ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോർഖ് കൺവെർട്ടർ ഗിയർബോക്സ് ഓപ്ഷൻ ലഭ്യമാകും. ടർബോ-പെട്രോൾ വേരിയന്റുകൾക്കായി ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്‌സ് ഹ്യുണ്ടായി കരുതിവെച്ചിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Upcoming 7 Seater Creta Could be Called Hyundai Alcazar. Read in Malayalam
Story first published: Tuesday, June 23, 2020, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X