പുതിയ കളര്‍ ഓപ്ഷനില്‍ ഹെക്ടര്‍ പ്ലസ് ഡീലര്‍ഷിപ്പില്‍ എത്തി; ചിത്രങ്ങള്‍ പുറത്ത്
ഹെക്ടര്‍ പ്ലസിന്റെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് എംജി മോട്ടോര്‍സ്. 2020 ജൂലൈ ഒന്നിന് വാഹനം വിപണിയില്‍ എത്തുമെന്ന് കമ്പനി വെളിപ്പെടുത്തി കഴിഞ്ഞു.

എംജി ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ വാഹനമാണ് ഹെക്ടര്‍ പ്ലസ്. മോഡലിന്റെ ഉത്പാദനം അടുത്തിടെ കമ്പനി ആരംഭിക്കുകയും ചെയ്തു. ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് വാഹനത്തിന്റെ ഉത്പാദനം ആരംഭിച്ചത്.

ഇതിന് പിന്നാലെയാണ് വാഹനം ജൂലൈ ഒന്നിന് വിപണിയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഡീലര്‍ഷിപ്പില്‍ എത്തിയ വാഹനത്തിന്റെ ഏതാനും ചിത്രങ്ങളാണ് വാര്‍ത്തയാകുന്നത്.
MOST READ: നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

വാഹനത്തിന്റെ ടീസര്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പുതിയൊരു കളര്‍ ഓപ്ഷനിലായിരുന്നു അന്ന് മോഡലിനെ കമ്പനി വെളിപ്പെടുത്തിയത്. ഇപ്പോള്‍ പുറത്ത് വന്ന ചിത്രങ്ങളിലും പുതിയൊരു കളര്‍ ഓപ്ഷനാണ് കാണാന്‍ സാധിക്കുന്നത്.

ആറ് സീറ്റര്‍ ഓപ്ഷനില്‍ ആദ്യം വാഹനം വിപണിയില്‍ എത്തും. ഭാവിയില്‍ ഏഴ് സീറ്റര്‍ പതിപ്പും പുറത്തിറങ്ങും. വാഹനത്തിന്റ അനൗദ്യോഗിക ബുക്കിങ്ങും കമ്പനി ആരംഭിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.
MOST READ: എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.84 ലക്ഷം രൂപ

2020 ഓട്ടോ എക്സ്പോയിലാണ് ഹെക്ടര്‍ പ്ലസിനെ എംജി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. സീറ്റുകളുടെ എണ്ണം ഉയര്‍ത്തുന്നതും ചുരുക്കം ചില ഡിസൈന്‍ മാറ്റങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ ആദ്യ കാഴ്ചയില്‍ റെഗുലര്‍ ഹെക്ടറിന് സമമായിരിക്കും ഹെക്ടര്‍ പ്ലസ്.

മൂന്ന് നിര സീറ്റുകള്‍ ഒരുങ്ങുന്നതോടെ വാഹനത്തിന്റെ നീളത്തില്‍ 40 mm വളര്‍ച്ച സംഭവിച്ചിട്ടുണ്ട്. അതേസമയം, റെഗുലര്‍ ഹെക്ടറിനുള്ള 1,835 mm വീതിയും 1,760 mm ഉയരവും 2,750 mm വീല്‍ബേസുമാണ് ഹെക്ടര്‍ പ്ലസിനുള്ളത്.
MOST READ: മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ്; വാഗ്‌ദാനം കൂടുതൽ പെർഫോമെൻസും മികച്ച മൈലേജും

പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള മുന്‍വശത്തെ ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കി ബമ്പര്‍, ത്രികോണാകൃതിയിലുള്ള പുതിയ ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പ് ക്ലസ്റ്റര്‍ എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍.

പുതിയ ടെയില്‍ ലാമ്പുകള്‍, പുനര്‍നിര്‍മ്മിച്ച ബമ്പര്‍, പുതിയ ഡ്യുവല്‍ എക്സ്ഹോസ്റ്റ് ഡിസൈന്‍ എന്നിവയാണ് പിന്നിലെ സവിശേഷതകള്‍. ഹെക്ടറിനോട് സാമ്യമുള്ള അകത്തളം തന്നെയാകും ഹെക്ടര്‍ പ്ലസിനും ലഭിക്കുക.
MOST READ: എക്സ്ട്രീം 160R ടെസ്റ്റ് റൈഡ് രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഹീറോ; അവതരണം ഉടന്‍

പാനരോമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറു എയര്‍ബാഗുകള്‍ തുടങ്ങിയവയും വാഹനത്തിന്റെ സവിശേഷതകളാണ്.

ബിഎസ് VI നിലവാരത്തിലുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോളിനൊപ്പം 48 വാട്ട് കരുത്തുള്ള ഹൈബ്രിഡ് സിസ്റ്റമുള്ള എഞ്ചിന്‍, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ എന്നീ വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും.


Click it and Unblock the Notifications








