അന്താരാഷ്ട്ര വിപണികളിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് ഏഥര്‍

അന്താരാഷ്ട്ര വിപണികളില്‍ ചുവടുവെയ്ക്കാനൊരുങ്ങി ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. വാഹന വ്യവസായ രംഗത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതായി അടുത്തിടെയാണ് കമ്പനി പ്രഖ്യാപിച്ചത്.

അന്താരാഷ്ട്ര വിപണികളിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് ഏഥര്‍

2021 മാര്‍ച്ച് മാസത്തോടെ രണ്ട് അന്താരാഷ്ട്ര വിപണികളിലേക്കുകൂടി പ്രവേശിക്കുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനകം തന്നെ ചില തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നും കമ്പനി വക്തവ് വ്യക്തമാക്കി.

അന്താരാഷ്ട്ര വിപണികളിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് ഏഥര്‍

എന്നാല്‍ കൊവിഡ്-19 വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വലിയ ഡിമാന്റ് ഉള്ളതുകൊണ്ടാണ് ഈ മേഖല തുടക്കത്തില്‍ തന്നെ തെരഞ്ഞെടുത്തതെന്നും കമ്പനി അറിയിച്ചു.

MOST READ: ഇലക്ട്രിക് അംബാസഡറിന്റെ അരങ്ങേറ്റം വൈകും; കൂടുതല്‍ വിരങ്ങള്‍ പുറത്ത്

അന്താരാഷ്ട്ര വിപണികളിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് ഏഥര്‍

ഈ രാജ്യങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജിങ്ങിനുള്ള വലിയ സൗകര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തെക്ക് കിഴക്കന്‍ ഏഷ്യയെ കൂടാതെ, യൂറോപ്പിലെയും ലാറ്റിന്‍ അമേരിക്കയിലെയും വിപണികളിലേക്ക് പ്രവേശിക്കാനും കമ്പനി ആഗ്രഹിക്കുന്നു.

അന്താരാഷ്ട്ര വിപണികളിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് ഏഥര്‍

അവിടങ്ങളിലും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ചുവരികയാണ്. ആവശ്യം നിറവേറ്റുന്നതിനായി പ്രാദേശിക അസംബ്ലി പ്ലാന്റുകള്‍ അന്താരാഷ്ട്ര വിപണികളില്‍ സ്ഥാപിക്കാനും ഇത് ലക്ഷ്യമിടുന്നു.

MOST READ: പുതുതലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ച് ഹോണ്ട

അന്താരാഷ്ട്ര വിപണികളിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് ഏഥര്‍

ഏഥറിന്റെ മറ്റ് വാര്‍ത്തകളിലേക്ക് വന്നാല്‍ 2020 ജനുവരിയില്‍ പുറത്തിറക്കിയ 450X -ന്റെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിലവില്‍ സ്‌കൂട്ടര്‍ ബംഗളൂരുവില്‍ വില്‍ക്കുന്നുണ്ട്.

അന്താരാഷ്ട്ര വിപണികളിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് ഏഥര്‍

വരും മാസങ്ങളില്‍ ഇന്ത്യയിലുടനീളം സാന്നിധ്യം വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. പൂനെ, മുംബൈ, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലേക്കും വില്‍പ്പന വ്യാപിപ്പിക്കാനാണ് കമ്പനി ശ്രദ്ധിക്കുന്നത്.

MOST READ: പുതുതലമുറ HR-V വൈകും; എസ്‌യുവിയുടെ രാജ്യാന്തര അരങ്ങേറ്റം അടുത്ത വർഷത്തേക്ക് മാറ്റി ഹോണ്ട

അന്താരാഷ്ട്ര വിപണികളിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് ഏഥര്‍

വിപണിശ്യംഖല വ്യാപിക്കുന്നതോടെ മോഡലുകളുടെ വില്‍പ്പന ഉയര്‍ത്താമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ബംഗളൂരുവില്‍ 99,000 രൂപയാണ് ഏഥര്‍ 450X എക്സ്ഷോറും വില. എന്നാല്‍ ഡല്‍ഹിയില്‍ 85,000 രൂപയുമാണ് വില.

അന്താരാഷ്ട്ര വിപണികളിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് ഏഥര്‍

ഇലക്ട്രിക്ക് വാഹന നയത്തില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നതിനാലാണ് ഡല്‍ഹിയില്‍ വില കുറവെന്ന് കമ്പനി അറിയിച്ചത്. പ്ലസ്, പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകളായിട്ടാണ് ഏഥര്‍ 450X വിപണിയില്‍ എത്തുന്നത്.

MOST READ: നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

അന്താരാഷ്ട്ര വിപണികളിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് ഏഥര്‍

ഒറ്റ ചാര്‍ജില്‍ 116 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ 450X കഴിയും എന്ന് സര്‍ട്ടിഫൈ ചെയ്തിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങില്‍ 85 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്. ഇക്കോ, പവര്‍ എന്നിവയ്ക്ക് പുറമേ വാര്‍പ്പ് എന്ന പുതിയ റൈഡിംഗ് മോഡും സ്‌കൂട്ടറിന് ലഭിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിപണികളിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് ഏഥര്‍

ഡ്യുവല്‍ ടോണ്‍ ബോഡി, ആന്‍ഡ്രോയിഡ് പിന്തുണയുള്ള ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, എല്‍ഇഡി ഹെഡ്‌ലാമ്പ്, മള്‍ട്ടിപ്പിള്‍ റൈഡിങ് മോഡ്സ്, പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം എന്നിവയാണ് സ്‌കൂട്ടറിലെ പ്രത്യേകതകള്‍.

അന്താരാഷ്ട്ര വിപണികളിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് ഏഥര്‍

12 ഇഞ്ചാണ് അലോയി വില്‍. ആവശ്യത്തിന് സ്റ്റോറേജ് സ്പേസും സ്‌കൂട്ടറില്‍ കമ്പനി നല്‍കിയിട്ടുണ്ട്. 26 Nm torque ഉത്പാദിപ്പിക്കുന്ന 3.3 KWh/6KW മോട്ടോറാണ് വാഹനത്തിന്റെ കരുത്ത്. 3.3 സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather Planning To Enter International Markets. Read in Malayalam.
Story first published: Wednesday, June 24, 2020, 8:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X