പുതുതലമുറ HR-V വൈകും; എസ്‌യുവിയുടെ രാജ്യാന്തര അരങ്ങേറ്റം അടുത്ത വർഷത്തേക്ക് മാറ്റി ഹോണ്ട
രാജ്യാന്തര വിപണിയിലെ എസ്‌യുവി നിരയിലെ ഹോണ്ടയുടെ വജ്രായുധമാണ് HR-V. പുതുതലമുറയിലേക്ക് കടന്ന മോഡലിനെ ഈ വർഷം തന്നെ വിൽപ്പനക്ക് എത്തിക്കാൻ ജാപ്പനീസ് ബ്രാൻഡ് തയാറായിരുന്നുവെങ്കിലും കൊറോണ വൈറസ് വ്യാപനം പദ്ധതിയെ ബാധിക്കുകയായിരുന്നു.

ഇന്ത്യൻ വിപണിയിൽ പുതിയ ഹോണ്ട സിറ്റി പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ കൊവിഡ്-19 ന്റെ സാഹചര്യത്തിൽ പുതുതലമുറ HR-V ഉൾപ്പെടെ ഏതാനും മോഡലുകളുടെ വിദേശ അരങ്ങേറ്റം വൈകുകയാണ്.

ആഗോളതലത്തിലെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ ഹോണ്ടയുടെ നിർണായക സ്വാധീനമാണ് ഈ പുതിയ HR-V. നിലവിലെ സാഹചര്യത്തിൽ 2021 മെയ് മാസത്തിൽ മാത്രമേ പുത്തൻ പതിപ്പിനെ ബ്രാൻഡ് വിൽപ്പനയ്ക്ക് എത്തുകയുള്ളൂ.
MOST READ: നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

അടിമുടി മാറ്റങ്ങളുമായി വിപണിയിൽ കളംനിറയാൻ ഒരുങ്ങുന്ന ഹോണ്ടയുടെ എസ്‌യുവിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ലങ്കിലും അതിന്റെ പ്ലാറ്റ്ഫോം പുതുതലമുറ ജാസുമായി പങ്കിടുമെന്നാണ് സൂചന.

കൂടാതെ 2021 HR-V-യിൽ 1.0 ലിറ്റർ ടർബോ പെട്രോളും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളും ലഭിക്കും.
MOST READ: മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ്; വാഗ്‌ദാനം കൂടുതൽ പെർഫോമെൻസും മികച്ച മൈലേജും

മുമ്പത്തെപ്പോലെ ഹോണ്ടയുടെ ആഗോള നിരയിൽ HR-V CR-V താഴെയായി സ്ഥാപിക്കും. പക്ഷേ അതിന്റെ വലിപ്പം വർധിക്കും എന്നതാണ് ശ്രദ്ധേയം. അതിന്റെ നീളം 4.4 മീറ്ററോളം വരുമെന്നാണ് സൂചന. ഇത് ശ്രേണിയിൽ താഴെയുള്ള ചെറിയ എസ്‌യുവി അവതരിപ്പിക്കാൻ ഹോണ്ടയെ അനുവദിക്കും.

വിപണിയെ ആശ്രയിച്ച് നിരവധി ഇടത്തരം എസ്‌യുവികൾ പുതിയ ഹോണ്ട HR-V-ക്ക് വെല്ലുവിളി ഉയർത്തും. ജീപ്പ് റെനെഗേഡ്, നിസാൻ കിക്‌സ് ഇ-പവർ, വരാനിരിക്കുന്ന ടൊയോട്ട കൊറോള ക്രോസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
MOST READ: നിവസ് കൂപ്പെയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഫോക്‌സ്‌വാഗണ്‍

നിലവിൽ പ്രചാരത്തിലുള്ള ഹോണ്ട HR-V ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പദ്ധതി പിന്നീട് റദ്ദാക്കുകയായിരുന്നു. മോഡലിനുണ്ടാകുന്ന ഉയർന്ന തോതിലുള്ള ഇറക്കുമതി ഉള്ളടക്കമുണ്ടായിരുന്നു ഇതിന്റ പിന്നിലുണ്ടായ കാരണം.

2020 ലെ ഹോണ്ടയുടെ ഏറ്റവും വലിയ പ്രതീക്ഷയായ പുതിയ അഞ്ചാം തലമുറ സിറ്റി വരും ആഴ്ചകളിൽ വില പ്രഖ്യാപനത്തോടൊപ്പം അരങ്ങേറ്റവും കുറിക്കും. ജാസ്, WR-V എന്നിവയുടെ ബിഎസ്-VI കംപ്ലയിന്റ് മോഡലുകൾ ചെറിയ രീതിയിലുള്ള മുഖംമിനുക്കിയാകും വിപണിയിൽ എത്തുക.


Click it and Unblock the Notifications








