മുന്നൂറോളം ബുക്കിംഗുകൾ സ്വന്തമാക്കി ഫോക്‌സ്‌വാഗൺ ടി-റോക്ക്

ഇന്ത്യൻ വിപണിയുടെ എസ്‌യുവി പ്രേമത്തിൽ വീണ് പുത്തൻ മോഡലുകളെ ആഭ്യന്തര വിപണിക്കായി ഒരുക്കുകയാണ് ജർമൻ വാഹന നിർമാതാക്കളായ അതിന്റെ ഭാഗമായുള്ള ആദ്യ വാഹനത്തെ കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

മുന്നൂറോളം ബുക്കിംഗുകൾ സ്വന്തമാക്കി ഫോക്‌സ്‌വാഗൺ ടി-റോക്ക്

ഫോക്‌സ്‌വാഗൺ ഇന്ത്യ ഇപ്പോൾ രാജ്യത്ത് തങ്ങളുടെ എസ്‌യുവി ലൈനപ്പ് വിപുലീകരിക്കാൻ ശ്രമിക്കുകയാണ്. കമ്പനി ഇതിനകം തന്നെ മൂന്ന് എസ്‌യുവികളെ രാജ്യത്തേക്ക് അവതരിപ്പിച്ചിട്ടുണ്ട്. ഇതനോടകം പുറത്തിറക്കിയ ടിഗുവാൻ ഓൾസ്‌പേസ്, ടി-റോക്ക്, അടുത്ത വർഷം എത്താനിരിക്കുന്ന ടൈഗൺ എന്നിവയാണ് ബ്രാൻഡിന്റെ പദ്ധതിയിലുള്ളത്. ഇവയ്ക്ക് ശേഷം ഒരു സബ് കോംപാക്‌ട് എസ്‌യുവിയെയും വരും വർഷത്തിൽ ആഭ്യന്തര വിപണിയിൽ എത്തിക്കും.

മുന്നൂറോളം ബുക്കിംഗുകൾ സ്വന്തമാക്കി ഫോക്‌സ്‌വാഗൺ ടി-റോക്ക്

രണ്ടാമത്തെ മോഡലായ ടി-റോക്ക് എസ്‌യുവിയെ ഫോക്‌സ്‌വാഗണ്‍ മാർച്ച് 18 ന് ആഭ്യന്തര വിപണിയിൽ പുറത്തിറക്കും. മോഡലിനായുള്ള ബുക്കിംഗ് കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിനോടകം റി-റോക്കിന് മുന്നൂറോളം ബുക്കിംഗുകൾ ലഭിച്ചെന്ന് ജർമ്മൻ ബ്രാൻഡ് സ്ഥിരീകരിച്ചു. ഇത് വാഹനത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നെന്ന സൂചനയാണ് നൽകുന്നത്.

മുന്നൂറോളം ബുക്കിംഗുകൾ സ്വന്തമാക്കി ഫോക്‌സ്‌വാഗൺ ടി-റോക്ക്

MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ടി-റോക്ക് എസ്‌യുവിയുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. വളരെ ധീരവും സ്റ്റൈലിഷുമായ എസ്‌യുവിയുടെ ലുക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും. പൂർണ എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പുകൾ, അലോയ് വീലുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, പിൻ പാർക്കിംഗ് ക്യാമറ, ലെതർ സീറ്റുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ ലഭ്യമാകും.

മുന്നൂറോളം ബുക്കിംഗുകൾ സ്വന്തമാക്കി ഫോക്‌സ്‌വാഗൺ ടി-റോക്ക്

യുവാക്കളെ ലക്ഷ്യമാക്കി എത്തുന്ന പുത്തൻ ടി-റോക്ക് പൂർണമായും ബിൽറ്റ് യൂണിറ്റ് (CBU) ആയാകും രാജ്യത്ത് എത്തുക. 2017 ൽ യൂറോപ്പിൽ അരങ്ങേറ്റം കുറിച്ച മോഡലിനെ മൂന്ന് വർഷങ്ങൾക്കു ശേഷമാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസൺ തുടങ്ങിയ മോഡലുകളുമായാണ് ഇന്ത്യൻ വിപണിയിലെ പുതിയ കോംപാക്‌ട് എസ്‌യുവി മത്സരിക്കുക.

മുന്നൂറോളം ബുക്കിംഗുകൾ സ്വന്തമാക്കി ഫോക്‌സ്‌വാഗൺ ടി-റോക്ക്

ടി-റോക്ക് പെട്രോൾ എഞ്ചിനിൽ മാത്രം എത്തുന്ന എസ്‌യുവിയായിരിക്കും. മാത്രമല്ല ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ മാത്രമായിരിക്കും വാഹനത്തിൽ വാഗ്‌ദാനം ചെയ്യുക. 1.5 ലിറ്റർ ടി‌എസ്‌ഐ ഇവോ യൂണിറ്റാണ് ടി-റോക്ക് കോംപാക്‌ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മുന്നൂറോളം ബുക്കിംഗുകൾ സ്വന്തമാക്കി ഫോക്‌സ്‌വാഗൺ ടി-റോക്ക്

ഇത് 147 bhp കരുത്തിൽ 240 Nm torque ഉത്പാദിപ്പിക്കും. പതിവ് ഡ്രൈവിംഗ് സാഹചര്യങ്ങളിൽ 4 സിലിണ്ടറുകളിൽ രണ്ടെണ്ണം നിർത്തലാക്കാൻ കാറിനെ അനുവദിക്കുന്ന ആക്റ്റ് അല്ലെങ്കിൽ ആക്റ്റീവ് സിലിണ്ടർ സാങ്കേതികവിദ്യയും എഞ്ചിൻ നൽകും.

മുന്നൂറോളം ബുക്കിംഗുകൾ സ്വന്തമാക്കി ഫോക്‌സ്‌വാഗൺ ടി-റോക്ക്

പൂർണ കരുത്ത് ആവശ്യമുള്ളപ്പോൾ അത് 4 സിലിണ്ടർ പ്രവർത്തനത്തിലേക്ക് പരിധികളില്ലാതെ മാറുന്നു. കൂടാതെ ഹൈവേ ഡ്രൈവിംഗ് സമയത്തോ അല്ലെങ്കിൽ ഓവർടേക്കിംഗ് വേണ്ട സമയത്തെ ദ്രുത ആക്സിലറേഷനോ പോലുള്ള സമയത്താകും അധിക വൈദ്യുതി നൽകുക.

മുന്നൂറോളം ബുക്കിംഗുകൾ സ്വന്തമാക്കി ഫോക്‌സ്‌വാഗൺ ടി-റോക്ക്

ടി-റോക്കിന് 205 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നു. കൂടാതെ 8.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും എസ്‌യുവിക്ക് സാധിക്കും. ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 20 ലക്ഷം രൂപയായിരിക്കും പുതിയ ഫോക്‌സ്‌വാഗൺ കോംപാക്‌ട് എസ്‌യുവിയുടെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Monday, March 9, 2020, 14:31 [IST]
English summary
Volkswagen T-Roc Cross 300 Bookings In India. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X