ഇന്ത്യൻ എസ്‌യുവി നിരയിൽ സാന്നിധ്യമാവാൻ ഫോക്‌സ്‌വാഗൺ; ആദ്യ ചുവട് ടൈഗണിലൂടെ

ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ വാഹന പ്രദര്‍ശന പരിപാടിയായ ഓട്ടോ എക്സ്പോയുടെ പതിനഞ്ചാം പതിപ്പിന് തുടക്കമാകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ പുതിയ ടൈഗൺ എസ്‌യുവി പുറത്തിറക്കി ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ.

ഇന്ത്യൻ എസ്‌യുവി നിരയിൽ സാന്നിധ്യമാവാൻ ഫോക്‌സ്‌വാഗൺ; ആദ്യ ചുവട് ടൈഗണിലൂടെ

2020 ഫെബ്രുവരി ഏഴ് മുതൽ 12 വരെ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തെ പരസ്യമായി അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് പുതിയ മിനി എസ്‌യുവിയെ ഫോക്‌സ്‌വാഗൺ വെളിപ്പെടുത്തിയത്.

ഇന്ത്യൻ എസ്‌യുവി നിരയിൽ സാന്നിധ്യമാവാൻ ഫോക്‌സ്‌വാഗൺ; ആദ്യ ചുവട് ടൈഗണിലൂടെ

ഫോക്‌സ്‌വാഗണിന്റെ പുതിയ MQB AO IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യൻ വിപണിക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത പുതിയ ടൈഗൺ എസ്‌യുവി. ഈ വർഷം അവസാനത്തോടെ ആഭ്യന്തര വിപണിയിൽ വിൽപ്പനയ്‌ക്കെത്താൻ പോകുന്ന എസ്‌യുവിയുടെ പ്രൊഡക്ഷൻ റെഡി പതിപ്പാണ് ടൈഗൺ.

ഇന്ത്യൻ എസ്‌യുവി നിരയിൽ സാന്നിധ്യമാവാൻ ഫോക്‌സ്‌വാഗൺ; ആദ്യ ചുവട് ടൈഗണിലൂടെ

അന്താരാഷ്ട്ര വിപണിയിൽ ഫോക്സ്‍വാഗൺ ടി-ക്രോസ് എന്ന പേരിൽ ടൈഗൺ ഇതിനോടകം തന്നെ ലഭ്യമാണ്. എന്നിരുന്നാലും, വർദ്ധിച്ച നീളം, വീൽബേസ്, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ഉൾപ്പെടെ വലിയ അളവുകളിലാണ് ഇന്ത്യൻ പതിപ്പ് ടൈഗൺ വിപണിയിലെത്തുക. യൂറോപ്യൻ പതിപ്പ് ടി-ക്രോസുമായി താരതമ്യപ്പെടുത്തുമ്പോൾ ഫോക്‌സ്‌വാഗൺ ടൈഗൺ 100 mm നീളമുള്ള വീൽബേസുമായി വരുന്നു. അതേസമയം വാഹനത്തിന് 205 mm ഗ്രൗണ്ട് ക്ലിയറൻസാണ് കമ്പനി നൽകിയിരിക്കുന്നത്.

ഇന്ത്യൻ എസ്‌യുവി നിരയിൽ സാന്നിധ്യമാവാൻ ഫോക്‌സ്‌വാഗൺ; ആദ്യ ചുവട് ടൈഗണിലൂടെ

ഫോക്‌സ്‌വാഗൺ ടൈഗണിലെ വർദ്ധിച്ച നീളവും വീൽബേസും ക്യാബിനുള്ളിൽ കൂടുതൽ സ്ഥലസൗകര്യങ്ങളിലേക്ക് വിവർത്തനം ചെയ്യുന്നു. അല്പം വലിപ്പമുള്ള ബൂട്ട് ശേഷിയും നമുക്ക് പ്രതീക്ഷിക്കാം. വിപുലീകൃത ലഗേജ് ഇടത്തിനായി 60:40 അനുപാതത്തിൽ പിൻ സീറ്റ് വിഭജിക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.

ഇന്ത്യൻ എസ്‌യുവി നിരയിൽ സാന്നിധ്യമാവാൻ ഫോക്‌സ്‌വാഗൺ; ആദ്യ ചുവട് ടൈഗണിലൂടെ

അളവുകൾക്ക് പുറമെ ഇന്ത്യൻ വിപണിയിൽ ടൈഗൺ എസ്‌യുവിയുടെ രൂപകൽപ്പനയിലും ഫോക്‌സ്‌വാഗൺ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ മിഡ്-സൈസ് എസ്‌യുവി കൂടുതൽ കോണീയ രൂപത്തിൽ, സ്ലീക്ക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽ, പിന്നിൽ എൽഇഡി ടെയിൽ‌ ലൈറ്റുകൾ, എൽഇഡി ലൈറ്റ് ബീം എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ എസ്‌യുവി നിരയിൽ സാന്നിധ്യമാവാൻ ഫോക്‌സ്‌വാഗൺ; ആദ്യ ചുവട് ടൈഗണിലൂടെ

അകത്തളത്തിലേക്ക് നോക്കിയാൽ മികച്ച ഫീച്ചറുകൾക്കൊപ്പം എസ്‌യുവി നിരവധി ഉപകരണങ്ങളുമായി വരും. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം വാഹനത്തിൽ ഇടംപിടിക്കുന്നു.

ഇന്ത്യൻ എസ്‌യുവി നിരയിൽ സാന്നിധ്യമാവാൻ ഫോക്‌സ്‌വാഗൺ; ആദ്യ ചുവട് ടൈഗണിലൂടെ

ക്രോമിനോടുള്ള ഇന്ത്യയുടെ അഭിനിവേശവും മനസിലാക്കിയ ഫോക്‌സ്‌വാഗൺ ഫ്രണ്ട് ഗ്രിൽ, ഫോഗ് ലാമ്പുകൾ, മറ്റ് ചുറ്റുപാടുകൾ എന്നിവയുൾപ്പെടെ എല്ലായിടത്തും ക്രോം ആക്‌സന്റുകളാൽ ആവരണം ചെയ്തിരിക്കുന്നു.

ഇന്ത്യൻ എസ്‌യുവി നിരയിൽ സാന്നിധ്യമാവാൻ ഫോക്‌സ്‌വാഗൺ; ആദ്യ ചുവട് ടൈഗണിലൂടെ

ബ്രാൻഡിന്റെ ‘ഇന്ത്യ 2.0' പദ്ധതിയുടെ ഭാഗമായി രാജ്യത്ത് അവതരിപ്പിക്കുന്ന ആദ്യത്തെ ഉൽപ്പന്നങ്ങളിലൊന്നാണ് ഫോക്‌സ്‌വാഗൺ ടൈഗൺ മിഡ് സൈസ് എസ്‌യുവി. ഭാവിയിൽ സ്കോഡയിൽ നിന്നുള്ള എസ്‌യുവി ഓഫറുകൾ ഉൾപ്പെടെ ബ്രാൻഡിൽ നിന്നുള്ള എല്ലാ എസ്‌യുവികളും MQB AO IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ഇന്ത്യൻ എസ്‌യുവി നിരയിൽ സാന്നിധ്യമാവാൻ ഫോക്‌സ്‌വാഗൺ; ആദ്യ ചുവട് ടൈഗണിലൂടെ

അവതരിപ്പിച്ചു കഴിഞ്ഞാൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് പ്രവേശിക്കുന്ന ബ്രാൻഡിന്റെ ആദ്യത്തെ ഉൽപ്പന്നം കൂടിയായിരിക്കും ടൈഗൺ. നിലവിൽ വളരെ ഉയർന്ന ഡിമാൻഡും മത്സരവും ഉള്ള വാഹന വിഭാഗങ്ങളിലൊന്നാണിത്. 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് പുതിയ വാഹനത്തിൽ ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്യുക. ഇത് പരമാവധി 130 bhp കരുത്താകും ഉത്പാദിപ്പിക്കുക.

ഇന്ത്യൻ എസ്‌യുവി നിരയിൽ സാന്നിധ്യമാവാൻ ഫോക്‌സ്‌വാഗൺ; ആദ്യ ചുവട് ടൈഗണിലൂടെ

പുതിയ വാഹനങ്ങളുടെ നിര അവതരിപ്പിക്കുന്നതിനു പുറമെ ഇന്ത്യൻ വിപണിയിൽ ബ്രാൻഡിന്റെ സാന്നിധ്യം വികസിപ്പിക്കുന്നതിനും ഫോക്‌സ്‌വാഗൺ പ്രവർത്തിക്കുന്നുണ്ട്. സമീപഭാവിയിൽ ഇന്ത്യയിലുടനീളം നിരവധി പുതിയ ടച്ച്‌പോയിന്റുകൾ, സെയിൽസ്, സർവീസ് കേന്ദ്രങ്ങളും കമ്പനി ആരംഭിക്കും.

ഇന്ത്യൻ എസ്‌യുവി നിരയിൽ സാന്നിധ്യമാവാൻ ഫോക്‌സ്‌വാഗൺ; ആദ്യ ചുവട് ടൈഗണിലൂടെ

ആഭ്യന്തര വിപണിയിൽ എത്തുന്നതോടെ കിയ സെൽറ്റോസ്, പുതിയ ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയർ എന്നീ ശക്തരായ എതിരാളികളെയാകും ഫോക്‌സ്‌വാഗൺ ടൈഗണിന് നേരിടേണ്ടി വരിക.

More from DriveSpark

Article Published On: Tuesday, February 4, 2020, 18:54 [IST]
English summary
Volkswagen Taigun SUV Unveiled Ahead Of Auto Expo 2020. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X