ID4 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ഫോക്സ്‍വാഗൺ

ഫോക്സ്‍വാഗൺ ID4 -നെക്കുറിച്ച് വളരെയധികം ഊഹാപോഹങ്ങൾ നിലനിൽക്കുന്നു, എന്നാൽ ജർമ്മൻ വാഹന നിർമ്മാതാക്കൾ ഇതിനെല്ലാം ഉടൻ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ആദ്യപടി എന്നവണ്ണം ID4 -ന്റെ ടീസർ ഇമേജ് ഫോക്സ്‍വാഗൺ പുറത്തിറക്കി.

ID4 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ഫോക്സ്‍വാഗൺ

വാഹനത്തിന്റെ സ്റ്റൈലിഷ്, അർബൻ രൂപകൽപ്പനയേക്കുറിച്ച് ഈ ചിത്രങ്ങൾ ഒരു വ്യക്തമായ ധാരണ നൽകുന്നു. വാസ്തവത്തിൽ, സമതുലിതമായ രൂപകൽപ്പന അതിനെ വളരെ ഡൈനാമിക്ക് ആക്കുന്നു. വാഹനം ഇന്ത്യൻ വിപണിയിൽ കൊണ്ടുവരുന്നത് ഫോക്സ്‍വാഗൺ പരിഗണിക്കുമെന്ന് ഞങ്ങൾ ശരിക്കും പ്രതീക്ഷിക്കുന്നു. വളരെയധികം സാങ്കേതിക മികവുള്ള ഒരു വ്യക്യസ്ത മോഡലായിരിക്കാം.

ID4 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ഫോക്സ്‍വാഗൺ

ID.4 -ന്റെ ഔട്ട്‌ലൈൻ ഒരു സാധാരണ ക്രോസ്ഓവറിന് സമാനമാണ്, പക്ഷേ ടീസർ ഇമേജുകളിലൂടെ കടന്നുപോകുമ്പോൾ രൂപം വളരെ ഫ്ലഷ് ആയി കാണപ്പെടുന്നു. തീർച്ചയായും വാഹനത്തിൽ ഗ്രില്ല് കാണുന്നില്ല, പകരം വളരെ നേർത്ത ഒരു ഘടകം ലഭിക്കുന്നു, അത് നീട്ടിയ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.

MOST READ: മൂടിക്കെട്ടലുകള്‍ ഇല്ലാതെ പരീക്ഷണയോട്ടത്തിനിറങ്ങി പുതുതലമുറ ഹ്യുണ്ടായി i20

ID4 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ഫോക്സ്‍വാഗൺ

ഈ മെലിഞ്ഞ ഭാഗത്ത് പ്രവർത്തിക്കുന്ന വളരെ മെലിഞ്ഞ ഡിആർഎൽ സ്ട്രിപ്പ് കിയ സെൽറ്റോസിനെ ഓർമ്മപ്പെടുത്തും. വാസ്തവത്തിൽ, ഹെഡ്‌ലൈറ്റ് അസം‌ബ്ലെസുകളെ ചുറ്റിപ്പറ്റിയുള്ള ഡി‌ആർ‌എല്ലുകളാണ് അതിന്റെ ആകർഷണം വർധിപ്പിക്കുന്നത്.

ID4 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ഫോക്സ്‍വാഗൺ

കൂടാതെ ഈ ഡിസൈൻ ശൈലി ഉൽ‌പാദന മോഡലിൽ മാറാതെയിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മുൻ പ്രൊഫൈലിലും തുടരുന്ന ബമ്പറിലും ഹൂഡിലും ഷാർപ്പ് ക്യാരക്ടർ ലൈനുകളും നൽകിയിരിക്കുന്നു. മാത്രമല്ല, ചരിഞ്ഞ റൂഫ്, കർവി ബെൽറ്റ്ലൈൻ, ഫ്ലെയർഡ് വീൽ ആർച്ചുകൾ എന്നിവ ഇതിന് ഒരു സ്പോർട്ടി നിലപാട് നൽകുന്നു, ഇത് അർബൻ ക്രോസ്ഓവറിന് ആകർഷണം വർധിപ്പിക്കുന്നു.

MOST READ: എസ്‌യുവി വേണ്ട കുഞ്ഞൻ ഹാച്ച്ബാക്ക് മതി; പരിചയപ്പെടാം ഹോണ്ടയുടെ ആദ്യ ഇലക്‌ട്രിക് കാർ

ID4 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ഫോക്സ്‍വാഗൺ

സ്‌പോർടി തീം പിന്നിലും അതുപോലെ തന്നെ തുടരുന്നു കൂടാതെ ഫോക്സ്‍വാഗൺ എസ്‌യുവികളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വളരെ സവിശേഷമായ ഡിസൈൻ ശൈലിയും നൽകുന്നു. റൂഫ് സൗന്ദര്യാത്മകമായി ടാപ്പിംഗ് റിയർ വിൻഡ്‌സ്ക്രീനിലേക്ക് പതിപ്പിച്ചിരിക്കുന്നു. ബൂട്ട് ലിഡ്, റിയർ ബമ്പർ എന്നിവ ഏതാണ്ട് തുല്യ അനുപാതത്തിലുമാണ് ഒരുക്കിയിരിക്കുന്നത്.

ID4 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ഫോക്സ്‍വാഗൺ

മാത്രമല്ല റാപ്റൗണ്ടും ആകർഷകവുമായ ടെയിൽ ലൈറ്റുകൾ വാഹനത്തെ കൂടുതൽ സ്റ്റൈലിഷാക്കുന്നു. റിയർ വിൻഡ്‌സ്ക്രീനിന് മുകളിലുള്ള ഒരു വലിയ സ്‌പോയ്‌ലറും ഇതിന് ലഭിക്കുന്നു. ഇത് സെക്‌സിയായി കാണപ്പെടുന്നതിന് പുറമെ, എയറോഡൈനാമിക് ഡ്രാഗ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഒരു ഇലക്ട്രിക് വാഹനത്തിൽ ഇത് പ്രധാനമാണ്.

MOST READ: കോമ്പസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ വന്‍ ഓഫറുകളുമായി ജീപ്പ്

ID4 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ഫോക്സ്‍വാഗൺ

ഫോക്സ്‍വാഗൺ ID4 ഒരു പൂർണ്ണ-ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് (AWD) ക്രോസ്ഓവർ ആയിരിക്കും, കൂടാതെ അളവനുസരിച്ച് ഫോക്സ്‍വാഗൺ ടിഗുവാനേക്കാൾ അല്പം നീളവും കൂടുതലായിരിക്കും. പൂർണ്ണ-ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ഫോക്‌സ്‌വാഗണിന്റെ MEB മോഡുലാർ പ്ലാറ്റ്‌ഫോം ഇതിന് അടിവരയിടും.

ഇത് വരാനിരിക്കുന്ന സോഡ എൻ‌യാക് മോഡലിനും അടിസ്ഥാനമാവും. ഫോക്‌സ്‌വാഗൺ ID4 പവർ ചെയ്യുന്നത് രണ്ട് ആക്‌സിലുകളിലെയും രണ്ട് ഇലക്ട്രിക് മോട്ടോറുകളായിരിക്കും. ഏകദേശം 198 bhp ഔട്ട്‌പുട്ട് ലഭിക്കും, കൂടാതെ WLTP സൈക്കിൾ അനുസരിച്ച് ഒറ്റ ചാർജിൽ 500 കിലോമീറ്റർ മൈലേജ് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Volkswagen Teased ID4 Electric Crossover Before Launch. Read in Malayalam.
Story first published: Friday, August 28, 2020, 15:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X