ടിഗുവാൻ ഇനി ഏഴ് സീറ്റർ എസ്‌യുവി, അറിയാം കൂടുതൽ വിവരങ്ങൾ

ടിഗുവാൻ ഓൾസ്പേസ് എസ്‌യുവിയെകുറിച്ചുള്ള പ്രധാന വിവരങ്ങൾ വെളിപ്പെടുത്തി ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍. ഈ വർഷം പകുതിയോടെ വിപണിയിൽ എത്താനിരിക്കുന്ന എസ്‌യുവിയുടെ ഇന്ത്യൻ നിരത്തിലെ പരീക്ഷണം കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു.

ടിഗുവാൻ ഇനി ഏഴ് സീറ്റർ എസ്‌യുവി, അറിയാം കൂടുതൽ വിവരങ്ങൾ

നിലവിലുള്ള അഞ്ച് സീറ്റർ ടിഗുവാനെ ടിഗുവാൻ ഓൾസ്പേസ് മാറ്റിസ്ഥാപിക്കും. നിലവിൽ 28 മുതൽ 32 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ് ടിഗുവാന്റെ വിപുലീകൃത വീൽബേസ് പതിപ്പാണ് പുത്തൻ മോഡൽ. ഇതിന് നിലവിലെ മോഡലിനെക്കാൾ 109 mm നീളവുമുണ്ട്. പുതിയ ഓൾസ്പേസിനായുള്ള ബുക്കിംഗ് അംഗീകൃത ഡീലർമാർ ആരംഭിച്ചിട്ടുണ്ട്.

ടിഗുവാൻ ഇനി ഏഴ് സീറ്റർ എസ്‌യുവി, അറിയാം കൂടുതൽ വിവരങ്ങൾ

ഡി‌ആർ‌എല്ലുകളുള്ള എൽ‌ഇഡി ഹെഡ്‌ലൈറ്റുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, കീലെസ് എൻട്രി, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 3-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ബീജ് നിറമുള്ള ‘വിയന്ന' ലെതർ സീറ്റുകൾ എന്നിവ ഇന്ത്യൻ പതിപ്പ് ടിഗുവാൻ ഓൾസ്‌പെയ്‌സിന്റെ പ്രധാന സവിശേഷതകളാണ്.

ടിഗുവാൻ ഇനി ഏഴ് സീറ്റർ എസ്‌യുവി, അറിയാം കൂടുതൽ വിവരങ്ങൾ

ഏഴ് എയർബാഗുകൾ, ESP, എബിഎസ്, റിയർ പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകളാണ് എസ്‌യുവിയിൽ ഫോക്‌സ്‌വാഗണ്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടിഗുവാൻ ഇനി ഏഴ് സീറ്റർ എസ്‌യുവി, അറിയാം കൂടുതൽ വിവരങ്ങൾ

നിലവിലുള്ള അഞ്ച് സീറ്റർ ടിഗുവാന് 4,486 മില്ലീമീറ്റർ നീളവും 1,839 മില്ലീമീറ്റർ വീതിയും 1,672 മില്ലീമീറ്റർ ഉയരവും 2,677 മില്ലിമീറ്റർ വീൽബേസുമാണ് ഉള്ളത്. അന്താരാഷ്ട്ര വിപണിയിലുള്ള ടിഗുവാൻ ഓൾസ്പേസ് വലിപ്പമേറിയതാണ്.

ടിഗുവാൻ ഇനി ഏഴ് സീറ്റർ എസ്‌യുവി, അറിയാം കൂടുതൽ വിവരങ്ങൾ

ഏഴ് സീറ്റുകളുള്ള എസ്‌യുവിക്ക് 4,701 mm നീളവും 1,839 mm വീതിയും 1,674 mm ഉയരവും 2,787 mm വീൽബേസുമാണ് ഇപ്പോൾ കമ്പനി നൽകിയിരിക്കുന്നത്. വാഹനത്തിന്റെ അളവുകൾ വർധിപ്പിച്ചത് അധിക മൂന്നാം നിരയെ ഉൾക്കൊള്ളാൻ വേണ്ടിയായിരുന്നു.

ടിഗുവാൻ ഇനി ഏഴ് സീറ്റർ എസ്‌യുവി, അറിയാം കൂടുതൽ വിവരങ്ങൾ

എന്നിരുന്നാലും മൂന്നാം വരിയിൽ, ബൂട്ട് സ്പേസ് വെറും 230 ലിറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. നിലവിലുള്ള ടിഗുവാന്റെ 615 ലിറ്റർ ബൂട്ട് സ്ഥലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവായി വിലയിരുത്തപ്പെടും.

ടിഗുവാൻ ഇനി ഏഴ് സീറ്റർ എസ്‌യുവി, അറിയാം കൂടുതൽ വിവരങ്ങൾ

ബൂട്ട് സ്പേസ് വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന ടിഗുവാൻ ഓൾസ്പേസ് ഉപയോക്താക്കൾക്ക് പിൻ സീറ്റുകൾ മടക്കേണ്ടിവരും. ഇങ്ങനെ ചെയ്താൽ ബൂട്ട് സ്പേസ് 700 ലിറ്ററായി ഉയർത്താൻ സാധിക്കും.

ടിഗുവാൻ ഇനി ഏഴ് സീറ്റർ എസ്‌യുവി, അറിയാം കൂടുതൽ വിവരങ്ങൾ

ഏപ്രിൽ ഒന്നു മുതൽ ബി‌എസ്-VI മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഫോക്‌സ്‌വാഗൺ തങ്ങളുടെ എല്ലാ ഡീസൽ എഞ്ചിനുകളും നിർത്തലാക്കുമ്പോൾ ഇന്ത്യൻ പതിപ്പ് ടിഗുവാൻ ഓൾസ്‌പേസ് എസ്‌യുവി ഒരു പെട്രോൾ എഞ്ചിനിൽ മാത്രമാകും വിപണിയിൽ എത്തുക.

ടിഗുവാൻ ഇനി ഏഴ് സീറ്റർ എസ്‌യുവി, അറിയാം കൂടുതൽ വിവരങ്ങൾ

നിലവിലുള്ള അഞ്ച് സീറ്റർ ടിഗുവാനിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് പരമാവധി 143 bhp കരുത്താണ് ഉത്പാദിപ്പിക്കുന്നത്. ഇതിന് പകരം എത്തുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് 190 bhp പവറാകും സൃഷ്ടിക്കുക. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോ‌ക്‌സുമായി എഞ്ചിൻ ഘടിപ്പിക്കും. അത് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും.

ടിഗുവാൻ ഇനി ഏഴ് സീറ്റർ എസ്‌യുവി, അറിയാം കൂടുതൽ വിവരങ്ങൾ

ടിഗുവാൻ ഓൾസ്‌പെയ്‌സിലെ മറ്റൊരു സ്റ്റാൻഡേർഡ് സവിശേഷതയായിരിക്കും ഓൾ-വീൽ ഡ്രൈവ്. ഫോക്‌സ്‌വാഗന്റെ 4 മോഷൻ സിസ്റ്റമായിരിക്കും ഓൾ വീൽ ഡ്രൈവിന് കരുത്തേകും.

ടിഗുവാൻ ഇനി ഏഴ് സീറ്റർ എസ്‌യുവി, അറിയാം കൂടുതൽ വിവരങ്ങൾ

അന്താരാഷ്ട്ര വിപണികളിലെ എസ്‌യുവിയുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ടിഗുവാൻ ഓൾസ്‌പെയ്‌സ് വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് ഉയർന്ന തുക നൽകേണ്ടിവരും. സി‌ബി‌യു റൂട്ടിലൂടെ ഓൾ‌സ്പേസ് ഇന്ത്യയിൽ‌ ഇറക്കുമതി ചെയ്യുന്നതിനാലാണ് വാഹനത്തിന് ഉയർന്ന വില.

ടിഗുവാൻ ഇനി ഏഴ് സീറ്റർ എസ്‌യുവി, അറിയാം കൂടുതൽ വിവരങ്ങൾ

ഇറക്കുമതി തീരുവയോടെ എസ്‌യുവിയുടെ വില ഏകദേശം 35 മുതൽ 40 ലക്ഷം രൂപ വരെയായിരിക്കും. ഇത് ആഭ്യന്തര വിപണിയിലെ എതിരാളികളായ സ്കോഡ കോഡിയാക്, ഹോണ്ട സിആർ-വി, ഇസുസു MU-X, മഹീന്ദ്ര ആൾട്രൂറാസ് G4, ഫോർഡ് എൻ‌ഡോവർ, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയ മോഡലുകളേക്കാൾ വിലയേറിയതാക്കും.

More from DriveSpark

Article Published On: Tuesday, February 18, 2020, 17:16 [IST]
English summary
Volkswagen Tiguan AllSpace Details Revealed. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X