ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്പേസ് മാർച്ച് ആറിന് വിപണിയിൽ എത്തും

ടിഗുവാൻ ഓൾസ്പേസ് എസ്‌യുവിയെ മാർച്ച് ആറിന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ ഫോക്‌സ്‌വാഗണ്‍. വാഹനത്തിന്റെ വിലയും അവതരണവേളയിൽ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്പേസ് മാർച്ച് ആറിന് വിപണിയിൽ എത്തും

അടുത്തിടെ സമാപിച്ച ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഏഴ് സീറ്റർ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പേസ് ജർമ്മൻ കാർ നിർമ്മാതാക്കളുടെ ഇന്ത്യൻ നിരയിലെ അഞ്ച് സീറ്റർ ടിഗുവാനെ മാറ്റിസ്ഥാപിക്കും.

ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്പേസ് മാർച്ച് ആറിന് വിപണിയിൽ എത്തും

സ്റ്റാൻഡേർഡ് ടിഗുവാന്റെ വിപുലീകൃത വീൽബേസ് പതിപ്പാണ് പുത്തൻ മോഡൽ. ഇതിന് നിലവിലെ മോഡലിനെക്കാൾ 109 mm നീളവുമുണ്ട്. അഞ്ച് സീറ്റർ ടിഗുവാന് 4,486 മില്ലീമീറ്റർ നീളവും 1,839 മില്ലീമീറ്റർ വീതിയും 1,672 മില്ലീമീറ്റർ ഉയരവും 2,677 മില്ലിമീറ്റർ വീൽബേസുമാണ് ഉള്ളത്.

ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്പേസ് മാർച്ച് ആറിന് വിപണിയിൽ എത്തും

ഏഴ് സീറ്റുകളുള്ള ഓൾസ്പേസ് എസ്‌യുവിക്ക് 4,701 mm നീളവും 1,839 mm വീതിയും 1,674 mm ഉയരവും 2,787 mm വീൽബേസുമാണ് ഫോക്‌സ്‌വാഗണ്‍ ഇപ്പോൾ നൽകിയിരിക്കുന്നത്. വാഹനത്തിന്റെ അളവുകൾ വർധിപ്പിച്ചത് അധിക മൂന്നാം നിരയെ ഉൾക്കൊള്ളാൻ വേണ്ടിയാണ്.

ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്പേസ് മാർച്ച് ആറിന് വിപണിയിൽ എത്തും

എന്നാൽ മൂന്നാം വരിയിൽ, ബൂട്ട് സ്പേസ് വെറും 230 ലിറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ടിഗുവാന്റെ 615 ലിറ്റർ ബൂട്ട് സ്ഥലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവായാണ് കണക്കാക്കുന്നത്. ബൂട്ട് സ്പേസ് വർധിപ്പിണമെങ്കിൽ ഓൾസ്പേസ് ഉപഭോക്താക്കൾക് പിൻ സീറ്റുകൾ മടക്കേണ്ടിവരും. ഇങ്ങനെ ചെയ്താൽ ബൂട്ട് സ്പേസ് 700 ലിറ്ററായി ഉയർത്താൻ സാധിക്കുമെന്നത് സ്വാഗതാർഹമാണ്.

ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്പേസ് മാർച്ച് ആറിന് വിപണിയിൽ എത്തും

വരാനിരിക്കുന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഡീസൽ എഞ്ചിനുകൾ ഹ്രസ്വകാലത്തേക്ക് ഒഴിവാക്കാൻ ഫോക്‌സ്‌വാഗണ്‍ പദ്ധതിയിട്ടുണ്ട്. അതിനാൽ ഇന്ത്യൻ പതിപ്പ് ടിഗുവാൻ ഓൾസ്‌പേസ് എസ്‌യുവി ഒരു പെട്രോൾ എഞ്ചിനിൽ മാത്രമാകും വിപണിയിൽ എത്തുക.

ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്പേസ് മാർച്ച് ആറിന് വിപണിയിൽ എത്തും

നിലവിൽ വാഗ്ദാനം ചെയ്യുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിന് പകരം പുതിയ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായാകും ടിഗുവാൻ ഓൾസ്പേസ് വിപണിയിൽ ഇടംപിടിക്കുക. ഡീസൽ യൂണിറ്റ് പരമാവധി 143 bhp കരുത്താണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം പുതിയ ടർബോ യൂണിറ്റ് 190 bhp പവറാകും നൽകുക.

ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്പേസ് മാർച്ച് ആറിന് വിപണിയിൽ എത്തും

ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോ‌ക്‌സുമായി പുതിയ ടർബോ പെട്രോൾ എഞ്ചിൻ ജോടിയാക്കും. അത് സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യും. ടിഗുവാൻ ഓൾസ്‌പെയ്‌സ് എസ്‌യുവിയുടെ മറ്റൊരു സ്റ്റാൻഡേർഡ് സവിശേഷതയായിരിക്കും ഓൾ-വീൽ ഡ്രൈവ്. ഫോക്‌സ്‌വാഗന്റെ 4 മോഷൻ സിസ്റ്റമായിരിക്കും ഓൾ വീൽ ഡ്രൈവിന് കരുത്തേകുക.

ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്പേസ് മാർച്ച് ആറിന് വിപണിയിൽ എത്തും

എല്ലാ ഫീച്ചറുകളും ഒത്തുകൂടിയ ഒരു മികച്ച മോഡലായിരിക്കും ഓൾസ്പേസ് എന്ന് ഉറപ്പാണ്. ഡി‌ആർ‌എല്ലുകളുള്ള പൂർണ എൽഇഡി ഹെഡ്‌ലൈറ്റുകൾ, പനോരമിക് സൺറൂഫ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 3-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ബീജ് 'വിയന്ന' ലെതർ സീറ്റുകൾ, കീലെസ് എൻട്രി ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തും.

ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്പേസ് മാർച്ച് ആറിന് വിപണിയിൽ എത്തും

സുരക്ഷാ ഫീച്ചറുകളിൽ ഏഴ് എയർബാഗുകൾ, എബി‌എസ്, ഇ‌എസ്‌പി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ പാർക്കിംഗ് ക്യാമറ എന്നിവ ഉൾപ്പെടും.

ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്പേസ് മാർച്ച് ആറിന് വിപണിയിൽ എത്തും

പുതിയ ഓൾസ്പേസിനായുള്ള ബുക്കിംഗ് അംഗീകൃത ഡീലർമാർ ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു. നിലവിൽ 28 മുതൽ 32 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഏഴ് സീറ്റർ എസ്‌യുവി CBU വഴി ഇന്ത്യയിൽ എത്തുന്നതിനാൽ വില വർധിക്കും.

ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്പേസ് മാർച്ച് ആറിന് വിപണിയിൽ എത്തും

ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പേസിന് 35 മുതൽ 40 ലക്ഷം രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സ്‌കോഡയുടെ കൊഡിയാക് എസ്‌യുവിയുമായി ആഭ്യന്തര വിപണിയിൽ ഏറ്റുമുട്ടും.

More from DriveSpark

Article Published On: Saturday, February 22, 2020, 11:04 [IST]
English summary
Volkswagen Tiguan AllSpace SUV India launches on March six. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X