പുത്തൻ വെന്റോയുമായി ഫോക്‌സ്‌വാഗണ്‍; രേഖാചിത്രങ്ങൾ പുറത്ത്

മെയ്‌ഡ് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര വിപണിയിൽ മൂന്ന് പുതിയ കോംപാക്‌ട് കാറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍.

പുത്തൻ വെന്റോയുമായി ഫോക്‌സ്‌വാഗണ്‍; രേഖാചിത്രങ്ങൾ പുറത്ത്

അഞ്ചാം തലമുറയിൽ പെട്ട പോളോ ഹാച്ച്ബാക്ക്, അമിയോ സബ്-4 മീറ്റർ സെഡാൻ, വെന്റോ കോംപാക്‌ട് സെഡാൻ എന്നിവയാണ് കമ്പനിയുടെ ലൈനപ്പിൽ പുതുതായി എത്തുന്ന മോഡലുകൾ. ഇവയെല്ലാം ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഉള്ള കാറുകളാകും ഇവ.

പുത്തൻ വെന്റോയുമായി ഫോക്‌സ്‌വാഗണ്‍; രേഖാചിത്രങ്ങൾ പുറത്ത്

അതേസമയം 2021 മോഡൽ ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ രേഖാചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. ഇത് അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന. പ്രാദേശികവൽക്കരിച്ച MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ വെന്റോ. കൂടാതെ റഷ്യൻ പതിപ്പ് മോഡലിൽ നിന്ന് സ്റ്റൈലിംഗ് സൂചനകൾ കടമെടുത്താകും വാഹനത്തിന്റെ നിർമാണം കമ്പനി പൂർത്തിയാക്കുക.

പുത്തൻ വെന്റോയുമായി ഫോക്‌സ്‌വാഗണ്‍; രേഖാചിത്രങ്ങൾ പുറത്ത്

നിലവിലെ തലമുറയിൽ പെട്ട വെന്റോയിൽ നിന്ന് വ്യത്യസ്തമായി വരാനിരിക്കുന്ന മോഡലിന് ഒരു നോച്ച്ബാക്കിന്റെ സവിശേഷതകൾ ഉണ്ടായിരിക്കും.2021 വെന്റോ അന്താരാഷ്ട്ര വിപണിയിലുള്ള ജെറ്റയിൽ നിന്ന് ധാരാളം സ്റ്റൈലിംഗ് സൂചനകൾ കടമെടുക്കുന്നു. വാഹനത്തിന്റെ ഗ്രില്ലിൽ നേർത്ത ക്രോം സ്ട്രിപ്പുകൾ നൽകിയിരിക്കുന്നു. അത് ഹെഡ്‌ലാമ്പുകളുമായി സംയോജിപ്പിച്ചിരിക്കുന്നത് കാറിന് മികച്ച ലുക്കാണ് സമ്മാനിക്കുന്നത്.

പുത്തൻ വെന്റോയുമായി ഫോക്‌സ്‌വാഗണ്‍; രേഖാചിത്രങ്ങൾ പുറത്ത്

അതേസമയം ബമ്പറിലെ ആക്രമണാത്മക എയർഡാമുകൾ സ്‌പോർട്ടി ആയി കാണപ്പെടുന്നു. വെന്റോയുടെ ഗ്ലാസ് ഏരിയയും പുനർരൂപകൽപ്പന ചെയ്‌തു. പിന്നിലേക്ക് നീങ്ങുമ്പോൾ പുതിയ വെന്റോയിൽ സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ പ്രധാന ആകർഷണമാണ്. അതേസമയം നമ്പർ പ്ലേറ്റ് ഹൗസിംഗ് ബമ്പറിലേക്ക് മാറ്റി.

പുത്തൻ വെന്റോയുമായി ഫോക്‌സ്‌വാഗണ്‍; രേഖാചിത്രങ്ങൾ പുറത്ത്

അകത്തളവും പൂർണമായമായ മാറ്റങ്ങളിലേക്ക് നീങ്ങും. അടുത്തിടെ വിപണിയിൽ പുറത്തിറക്കിയ മാർക്ക് 8 ഗോൾഫിന് സമാനമായ ഡാഷ്‌ബോർഡായിരിക്കും വെന്റോയ്ക്ക് നൽകുക. സെൻട്രൽ കൺസോളിൽ ഫ്ലോട്ടിംഗ് ഇൻഫോടെയിൻമെന്റ് സ്ക്രീനും, അതിന് താഴെയായി ചെറിയ എസി വെന്റുകളും ക്ലൈമറ്റ് കൺട്രോൾ നോബുകളും ഉൾപ്പെടുത്തിയിരിക്കുന്നത്.

പുത്തൻ വെന്റോയുമായി ഫോക്‌സ്‌വാഗണ്‍; രേഖാചിത്രങ്ങൾ പുറത്ത്

സ്റ്റിയറിംഗ് വീൽ ടൈഗൺ എസ്‌യുവിയുടെ യൂണിറ്റിന് സമാനമായി കാണപ്പെടുന്നു. ഇന്റീരിയറിലെ പ്രധാന ആകർഷണമാണ് വെന്റോയുടെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ.

പുത്തൻ വെന്റോയുമായി ഫോക്‌സ്‌വാഗണ്‍; രേഖാചിത്രങ്ങൾ പുറത്ത്

2021 വെന്റോയിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റുചെയ്ത കാർ ടെക്നോളജി, ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവ വാഹനത്തിൽ പ്രതീക്ഷിക്കുന്ന സുരക്ഷാ സവിശേഷതകളാണ്.

പുത്തൻ വെന്റോയുമായി ഫോക്‌സ്‌വാഗണ്‍; രേഖാചിത്രങ്ങൾ പുറത്ത്

പുതിയ ഇന്ത്യൻ പതിപ്പ് വെന്റോ ബിഎസ്-VI കംപ്ലയിന്റ് 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനാകും വാഗ്ദാനം ചെയ്യുക. ഇത് 115 bhp പവറും 200 Nm torque ഉം വികസിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ, ഡ്യുവൽ ക്ലച്ച് ഡിഎസ്‌ജി ഓട്ടോമാറ്റിക് എന്നിവയും ഗിയർബോക്സ് ഓപ്ഷനിൽ ഉണ്ടാകും.

പുത്തൻ വെന്റോയുമായി ഫോക്‌സ്‌വാഗണ്‍; രേഖാചിത്രങ്ങൾ പുറത്ത്

വെന്റോയിലെ കരുത്തുറ്റ 1.5 ലിറ്റർ ടി‌എസ്‌ഐ EVO എഞ്ചിനും സെഡാനിൽ നൽകിയേക്കും. ഇത് 130 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കും.

പുത്തൻ വെന്റോയുമായി ഫോക്‌സ്‌വാഗണ്‍; രേഖാചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന വെന്റോ 2021 അവസാനത്തോടെ ഷോറൂമുകളിൽ എത്തും. നിലവിലെ മോഡലിന് 8.77 ലക്ഷം രൂപയാണ് പ്രാരംഭ വില. ഇതിൽ നിന്നും ഉയർന്ന വില വാഹനത്തിന് നൽകേണ്ടി വരും. സ്‌കോഡ റാപ്പിഡ്, 2020 ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് എന്നീ മോഡലുകളായിരിക്കും ഈ വിഭാഗത്തിൽ ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ എതിരാളികൾ.

Most Read Articles

Malayalam
English summary
Volkswagen Vento 2021 Official Sketches Revealed. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X