പുതുതലമുറ വെന്റോ ആദ്യമെത്തും പിന്നാലെ റാപ്പിഡും; അവതരണം അടുത്ത വർഷം

ഫോക്സ്‍വാഗൺ വെന്റോയ്ക്കും സ്കോഡ റാപ്പിഡിനും അടുത്ത വർഷത്തോടെ പുതുതലമുറ മോഡൽ ലഭിക്കും. രണ്ട് ബ്രാൻഡിന്റെയും മിഡ്-സൈസ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് പിന്നാലെയാകും പുതിയ സെഡാൻ മോഡലുകളും വിപണിയിൽ എത്തുക.

പുതുതലമുറ വെന്റോ ആദ്യമെത്തും പിന്നാലെ റാപ്പിഡും; അവതരണം അടുത്ത വർഷം

സ്‌കോഡ വിഷൻ ഇൻ കൺസെപ്റ്റ് എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് ഫോക്‌സ്‌വാഗൺ ടൈഗണിന് മുമ്പായി വിപണിയിലെത്തുമ്പോൾ പുതുതലമുറ വെന്റോയാകും ആദ്യം ഇന്ത്യയിൽ എത്തുക. അതിനു ശേഷമായിരിക്കും റാപ്പിഡ് എത്തുക.

പുതുതലമുറ വെന്റോ ആദ്യമെത്തും പിന്നാലെ റാപ്പിഡും; അവതരണം അടുത്ത വർഷം

നിലവിലെ മോഡലുകളെപ്പോലെ ഈ മിഡ്-സൈസ് സെഡാനുകളുടെ പകരക്കാർ അവയുടെ പ്ലാറ്റ്ഫോമും എഞ്ചിനും പങ്കിടും. എന്നിരുന്നാലും ഡിസൈനിലും കാഴ്ച്ചയിലും രണ്ട് കാറുകളും വളരെ വ്യത്യസ്തരാകും.

MOST READ: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വന്തം ബാറ്ററികള്‍ നിര്‍മ്മിക്കാനൊരുങ്ങി ഫോര്‍ഡ്

പുതുതലമുറ വെന്റോ ആദ്യമെത്തും പിന്നാലെ റാപ്പിഡും; അവതരണം അടുത്ത വർഷം

ബാഡ്ജ്-എഞ്ചിനീയറിംഗിന് വിധേയമാകുന്ന സെഡാൻ മോഡലുകൾ വളരെയധികം പ്രാദേശികവൽക്കരിച്ച് ഇന്ത്യയ്ക്ക് അനുയോജ്യമായ MQB-A0-IN പ്ലാറ്റ്ഫോമിൽ തന്നെയാണ് ഫോക്‌സ്‌വാഗണും സ്കോഡയും നിർമിക്കുക.

പുതുതലമുറ വെന്റോ ആദ്യമെത്തും പിന്നാലെ റാപ്പിഡും; അവതരണം അടുത്ത വർഷം

അതുപോലെ തന്നെ വെന്റോയും റാപ്പിഡും തമ്മിൽ മെക്കാനിക്കൽ ബിറ്റുകളും പങ്കിടും. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുകൾക്കൊപ്പം നിലവിലെ 1.0 ലിറ്റർ ടിഎസ്ഐ ടർബോ-പെട്രോൾ എഞ്ചിൻ തന്നെയാകും കമ്പനി മുന്നോട്ട് കൊണ്ടുപോവുക.

MOST READ: കാറുകളുടെ ഡിമാന്‍ഡ് ഡിസംബര്‍ വരെ തുടരുമെന്ന് മാരുതി സുസുക്കി

പുതുതലമുറ വെന്റോ ആദ്യമെത്തും പിന്നാലെ റാപ്പിഡും; അവതരണം അടുത്ത വർഷം

നിലവിലെ സ്കോഡ റാപ്പിഡ് 1.0 ടി‌എസ്‌ഐ, ഫോക്‌സ്‌വാഗൺ വെന്റോ 1.0 ടി‌എസ്‌ഐ കാറുകളുടെ ജനപ്രീതി വർധിച്ചുവരികയാണിപ്പോൾ. മികച്ച ഡ്രൈവിംഗ് അനുഭവവും വേഗതയുമാണ് ഇവയിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകങ്ങൾ.

പുതുതലമുറ വെന്റോ ആദ്യമെത്തും പിന്നാലെ റാപ്പിഡും; അവതരണം അടുത്ത വർഷം

സ്കോഡ, ഫോക്‌സ്‌വാഗൺ മിഡ്-സൈസ് എസ്‌യുവികൾക്ക് 1.5 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും പുതിയ വെന്റോ, റാപ്പിഡിൽ ഈ എഞ്ചിൻ വാഗ്ദാനം ചെയ്യാൻ സാധ്യതയില്ല.

MOST READ: ഇലക്ട്രിക് മിനി കൺട്രിമാൻ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു ഗ്രൂപ്പ്

പുതുതലമുറ വെന്റോ ആദ്യമെത്തും പിന്നാലെ റാപ്പിഡും; അവതരണം അടുത്ത വർഷം

രാജ്യത്ത് തങ്ങളുടെ കാറുകൾക്ക് മത്സരാധിഷ്ഠിതമായി വില നിർണയിക്കാൻ സ്കോഡ ഓട്ടോയുടെ സിഇഒ ബെർ‌ണാർഡ് മെയർ അവതരിപ്പിച്ച ഇന്ത്യ 2.0 പദ്ധതി പ്രകാരം പുതിയ മോഡലുകളുടെ 95 ശതമാനം പ്രാദേശികവൽക്കരണത്തിനായാണ് കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്.

പുതുതലമുറ വെന്റോ ആദ്യമെത്തും പിന്നാലെ റാപ്പിഡും; അവതരണം അടുത്ത വർഷം

ചെലവ് നിയന്ത്രിക്കാൻ സഹായിക്കുന്നത് പ്രധാനമായും പ്ലാറ്റ്ഫോമിന്റെയും എഞ്ചിനുകളുടെയും പങ്കിടലാണ്. ഇത് സമ്പദ്‌വ്യവസ്ഥയെ വളർത്തിയെടുക്കാൻ ഫോക്സ്‍വാഗണിനെയും സ്കോഡയെയും സഹായിക്കും.

Most Read Articles

Malayalam
English summary
Volkswagen Vento And Skoda Rapid To Get New Models By 2021. Read in Malayalam
Story first published: Monday, November 23, 2020, 13:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X