ഇന്ത്യയിലെ 1,900 വോൾവോ കാറുകൾ തിരിച്ചുവിളിക്കുന്നു

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB) സിസ്റ്റത്തിലെ തകരാറുമായി ബന്ധപ്പെട്ട് വോൾവോ ഇന്ത്യ തങ്ങളുടെ 1,891 യൂണിറ്റ് മോഡലുകൾക്ക് തിരിച്ചുവിളിച്ചു. ഏഴ് ലക്ഷത്തിലധികം വോൾവോ കാറുകൾ ആഗോളമായി തിരിച്ചുവിളിക്കുന്നതിന്റെ ഭാഗമാണ് ഈ തിരിച്ചുവിളിക്കൽ.

ഇന്ത്യയിലെ 1,900 കാറുകൾ വോൾവോ തിരിച്ചുവിളിക്കുന്നു

MY 2019, 2020 V90 ക്രോസ് കൺട്രി എസ്റ്റേറ്റ്, S90 സെഡാൻ, XC40, XC60, XC90 എന്നീ എസ്‌യുവി മോഡലുകളെയാണ് ഇത് ബാധിച്ചിരിക്കുന്നതെന്നാണ് വോൾവോയുടെ നിഗമനം.

ഇന്ത്യയിലെ 1,900 കാറുകൾ വോൾവോ തിരിച്ചുവിളിക്കുന്നു

കാൽനട യാത്രക്കാർ, സൈക്ലിസ്റ്റുകൾ, സ്റ്റേഷണറി വാഹനങ്ങൾ എന്നിവ പോലുള്ളവയും റോഡിൽ മുന്നിലുള്ള തടസങ്ങളെ വേർതിരിച്ചറിയാൻ ഒരു കൂട്ടം സെൻസറുകളെ AEB സിസ്റ്റം ഉപയോഗിക്കുന്നു. ഒപ്പം ഡ്രൈവറിന്റെ നിർദേശമില്ലാതെ തടസങ്ങളോട് വളരെ അടുക്കുമ്പോൾ ബ്രേക്ക് യാന്ത്രികമായി പ്രയോഗിക്കുകയും അങ്ങനെ അപകടങ്ങൾ തടയാൻ സഹായിക്കുകയുമാണ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ കടമ.

ഇന്ത്യയിലെ 1,900 കാറുകൾ വോൾവോ തിരിച്ചുവിളിക്കുന്നു

ഉയർന്ന താപനിലയുള്ള സാഹചര്യങ്ങളിൽ തടസങ്ങൾ കണ്ടെത്തുമ്പോൾ സിസ്റ്റം യാന്ത്രികമായി ബ്രേക്കുകൾ പ്രയോഗിക്കുന്നില്ല എന്നതാണ് തിരിച്ചുവിളിച്ച ഈ കാറുകളിൽ വോൾവോ കണ്ടെത്തിയ പ്രശ്‌നം. പ്രത്യക്ഷത്തിൽ ഈ പ്രശ്‌നത്തിനുള്ള പരിഹാരം ലളിതമായ ഒരു സോഫ്റ്റ്‌വെയർ നവീകരണമാണ്. മാത്രമല്ല തകരാറുകൾ മറ്റേതെങ്കിലും വിധത്തിൽ കാറുകളുടെ ഡ്രൈവിബിലിറ്റിയെ തടസപ്പെടുത്തുന്നതുമില്ല.

ഇന്ത്യയിലെ 1,900 കാറുകൾ വോൾവോ തിരിച്ചുവിളിക്കുന്നു

കൊവിഡ്-19 ഭീഷണിയും സർക്കാർ പുറപ്പെടുവിച്ച കർഫ്യൂകളും പല ഇന്ത്യൻ സംസ്ഥാനങ്ങളിലും നിലനിൽക്കുന്നതിനാൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിനായി കാറുകൾ വർക്ക് ഷോപ്പുകളിലേക്ക് എത്തിക്കാൻ കൂടുതൽ സമയമെടുക്കും. വൈറസ് പടരാതിരിക്കാനുള്ള നടപടിയായി വോൾവോ കാർ ഇന്ത്യ 2020 മാർച്ച് 17 ന് 'വർക്ക് ഫ്രം ഹോം' തന്ത്രം പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിലെ 1,900 കാറുകൾ വോൾവോ തിരിച്ചുവിളിക്കുന്നു

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന വോൾവോ കാറുകളിൽ ഒന്നാണ് XC40. തങ്ങളുടെ മോഡലുകളെയെല്ലാം രാജ്യത്ത് ഉടൻ പ്രാബല്യത്തിൽ വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ് സ്വീഡിഷ് ബ്രാൻഡ്.

ഇന്ത്യയിലെ 1,900 കാറുകൾ വോൾവോ തിരിച്ചുവിളിക്കുന്നു

കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ തങ്ങളുടെ ആദ്യ ബിഎസ്-VI മോഡലായ XC40 എസ്‌യുവിയെ വോൾവോ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരുന്നു. 39.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ഇന്ത്യയിലെ 1,900 കാറുകൾ വോൾവോ തിരിച്ചുവിളിക്കുന്നു

വാഹനത്തിന്റെ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ബിഎസ്-VI കരുത്തില്‍ വിപണിയില്‍ എത്തിയത്. ഇത് 190 bhp പവറിൽ 300 Nm torque ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

ഇന്ത്യയിലെ 1,900 കാറുകൾ വോൾവോ തിരിച്ചുവിളിക്കുന്നു

അതോടൊപ്പം XC60-യുടെ ബിഎസ്-VI പതിപ്പും വരും ദിവസങ്ങളിൽ വിപണിയിൽ ഇടംപിടിക്കും. അതിന്റെ ഭാഗമായി എസ്‌യുവിയുടെ പരീക്ഷണയോട്ടവും കമ്പനി നടത്തിയിരുന്നു. XC40-യിൽ നിന്നും വ്യത്യസ്‌തമായി കാറിന്റെ ഡീസൽ മോഡലിനെയാണ് വോൾവോ പുതിയ മലിനീകരണ മാനദണ്ഡങ്ങളിലേക്ക് പരിഷ്ക്കരിക്കുന്നത്.

ഇന്ത്യയിലെ 1,900 കാറുകൾ വോൾവോ തിരിച്ചുവിളിക്കുന്നു

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തിലാണ് വാഹനം വിപണിയില്‍ എത്തുക. ഈ എഞ്ചിന്‍ 235 bhp കരുത്തും 480 Nm torque ഉം സൃഷ്‌ടിക്കാൻ പ്രാപ്‌തിയുള്ളവയാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷൻ മാത്രമേ വാഹനത്തിൽ ലഭ്യമാകൂ.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo recalls 1891 models in India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X