പരമാവധി വേഗത ഇനി 180 കിലോമീറ്റർ, പരിഷ്ക്കാരവുമായി വോൾവോ
തങ്ങളുടെ എല്ലാ കാറുകളുടെയും ഉയർന്ന വേഗത പരിമിതപ്പെടുത്തുകയാണെന്ന് അറിയിച്ച് വോൾവോ. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സ്വീഡിഷ് ബ്രാൻഡ് ഇക്കാര്യം അറിയിച്ചത്.

അപകടങ്ങൾ കുറക്കാനായി വോൾവോ കഴിഞ്ഞ വർഷം നടപ്പാക്കിയ ഒരു പ്രധാന പദ്ധതി പ്രകാരമാണ് ഈ തീരുമാനം. തങ്ങളുടെ ശ്രേണിയിലെ മുഴുവൻ മോഡലുകളുടയും പരമാവധി വേഗത ഇപ്പോൾ 180 കിലോമീറ്റർ ആണ്.

ടോപ്പ് സ്പീഡിലെ നിയന്ത്രണത്തിന് പുറമെ വാഹനങ്ങൾക്ക് ഇപ്പോൾ കെയർ കീ ലഭിക്കുമെന്നും വോൾവോ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ വേഗതയുടെ കാര്യത്തിൽ വോൾവോ ഡ്രൈവർമാർക്ക് കൂടുതൽ പരിമിതികൾ സജ്ജമാക്കാൻ ഇത് അനുവദിക്കുന്നു.
MOST READ: പുതിയ എഞ്ചിന്‍ കരുത്തില്‍ കുതിക്കാന്‍ ഇക്കോസ്‌പോര്‍ട്ട്; അവതരണം അടുത്ത വര്‍ഷം

കുടുംബാംഗങ്ങൾ അല്ലെങ്കിൽ അനുഭവപരിചയമില്ലാത്ത ഡ്രൈവർമാർ, ചെറുപ്പക്കാർ അല്ലെങ്കിൽ സുഹൃത്തുക്കൾക്ക് പോലും താക്കോൽ കൈമാറുമ്പോൾ ഇത് സഹായകമാകും.

വേഗ പരിമിതിയും കെയർ കീയും സുരക്ഷയോടുള്ള പ്രതിബദ്ധത ഉറപ്പാക്കുമെന്നും അതുവഴി ഈ വർഷം വ്യവസായത്തിൽ മേൽകൈ നേടാനാകുമെന്നും സ്വീഡിഷ് ബ്രാൻഡ് വിശ്വസിക്കുന്നു
MOST READ: പെട്രോൾ എഞ്ചിനിൽ തുടരാൻ ഹോണ്ട സിറ്റി, ഡീസൽ ഓപ്ഷൻ പുത്തൻ മോഡലിൽ മാത്രം

ഇക്കാര്യം വോൾവോ പരസ്യമാക്കിയതു മുതൽ വിഷയം വിവാദമായിട്ടുണ്ട്. എന്നിരുന്നാലും പുതിയ സാങ്കേതികവിദ്യയും വേഗത പരിധിയും നടപ്പിലാക്കുന്നതിൽ ബ്രാൻഡിന് ആത്മവിശ്വാസമുണ്ട്.

ഉയർന്ന വേഗത കൈവരിക്കുന്നതിലെ പ്രശ്നം വോൾവോ വിശദീകരിക്കുന്നുണ്ട്. മാരകമായ പരിക്കുകൾ ഒഴിവാക്കാൻ നിലവിലുള്ള ഇൻ-കാർ സുരക്ഷാ സാങ്കേതികവിദ്യകളും ഇൻഫ്രാസ്ട്രക്ചർ ഡിസൈനും പര്യാപ്തമല്ലെന്ന് അതിൽ പറയുന്നു.

പാശ്ചാത്യ രാജ്യങ്ങളിൽ കർശന വേഗത പരിധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും പ്രതിവർഷം ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്പീഡ് ടിക്കറ്റ് ലഭിക്കുന്നുണ്ടെന്ന് ഗോഥെൻബർഗ് ആസ്ഥാനമായുള്ള കമ്പനി ചൂണ്ടിക്കാണിക്കുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളെന്ന ഖ്യാതിയാണ് വോൾവോയ്ക്ക് ഉള്ളതെന്ന് ശ്രദ്ധേയമാണ്.

ഗീലിയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡ് ആളുകൾക്ക് കൂടിയ വേഗതയിൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലെന്നും അഭിപ്രായപ്പെട്ടു. ഇതിനു പുറമെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും വോൾവോ പറഞ്ഞു.


Click it and Unblock the Notifications








