കെടിഎം, ഹസ്ഖ്‌വര്‍ണ മോട്ടോർസൈക്കിളുകൾക്ക് മൂന്ന് മാസം വരെ കാത്തിരിപ്പ്

ആഗോള മഹാമാരി വാഹന വിപണിയിൽ നിരവധി കുഴപ്പങ്ങളും അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണ്. പൊതുഗതാഗതത്തിന് പകരമായി മിതമായ നിരക്കിലുള്ള വാഹനങ്ങൾക്ക് ഹ്രസ്വകാലത്തേക്ക് ആവശ്യക്കാർ വർദ്ധിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു.

കെടിഎം, ഹസ്ഖ്‌വര്‍ണ മോട്ടോർസൈക്കിളുകൾക്ക് മൂന്ന് മാസം വരെ കാത്തിരിപ്പ്

എന്നിരുന്നാലും, ഘടകങ്ങളുടെ വിതരണം, ഉൽ‌പാദന പ്രക്രിയയുടെ ഭാഗിക പുനരാരംഭം എന്നിവ കാരണം വരും കാലങ്ങളിൽ വലിയ വിതരണ പ്രശ്നങ്ങളും ഉണ്ടാകാൻ പോകുന്നു.

കെടിഎം, ഹസ്ഖ്‌വര്‍ണ മോട്ടോർസൈക്കിളുകൾക്ക് മൂന്ന് മാസം വരെ കാത്തിരിപ്പ്

അത്തരമൊരു അനിശ്ചിതാവസ്ഥയിൽ, ഉപയോക്താക്കൾക്ക് വലിയ കാത്തിരിപ്പ് കാലയളവ് സഹിക്കേണ്ടി വരുന്നതിൽ അതിശയിക്കാനില്ല. കെടിഎം, ഹസ്ഖ്‌വര്‍ണ മോട്ടോർസൈക്കിളുകൾക്ക് ഇത് തീർച്ചയായും ബാധകമാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

MOST READ: ഇപ്പോൾ വാങ്ങൂ, പണം പിന്നീട്, ആദ്യ 2 മാസം ഇഎംഐ വേണ്ട; പദ്ധതിയുമായി മാരുതി

കെടിഎം, ഹസ്ഖ്‌വര്‍ണ മോട്ടോർസൈക്കിളുകൾക്ക് മൂന്ന് മാസം വരെ കാത്തിരിപ്പ്

രാജ്യമെമ്പാടും ഡീലർഷിപ്പുകൾ തുറക്കുമ്പോൾ, എല്ലായിടത്തും നിലവിലുള്ള സ്റ്റോക്കിന്റെ മിച്ചം ചിലത് ഉണ്ടായിരിക്കും. നിലവിലെ സ്റ്റോക്ക് വിറ്റഴിച്ചു കഴിഞ്ഞാൽ ഈ കാത്തിരിപ്പ് കാലയളവ് ആരംഭിക്കും.

കെടിഎം, ഹസ്ഖ്‌വര്‍ണ മോട്ടോർസൈക്കിളുകൾക്ക് മൂന്ന് മാസം വരെ കാത്തിരിപ്പ്

ദൈർഘ്യം മോഡലിൽ നിന്ന് മോഡലിലേക്ക് വ്യത്യാസപ്പെടും. നിർമ്മാതാക്കളുടെ വാഹന നിരയിലെ ഏറ്റവും ചെറിയ ഡ്യൂക്ക്, RC 125 മോഡലകൾക്ക് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് കാലയളവ് ലഭിക്കാൻ സാധ്യതയുണ്ട്.

MOST READ: ഉപഭോക്ത സുരക്ഷയ്ക്കായി ഷീൽഡ് പ്ലസ് പ്രോഗ്രാം അവതരിപ്പിച്ച് എംജി

കെടിഎം, ഹസ്ഖ്‌വര്‍ണ മോട്ടോർസൈക്കിളുകൾക്ക് മൂന്ന് മാസം വരെ കാത്തിരിപ്പ്

ഡ്യൂക്ക് 200, RC 200 എന്നീ ഉയഡന്ന ശേഷിയുള്ള വാഹനങ്ങൾക്ക് ഏകദേശം 45 ദിവസത്തെ കാത്തിരിപ്പ് കാലയളവ് പ്രതീക്ഷിക്കാം. അതേസമയം, ഡ്യൂക്ക് 250, 390 ഡ്യൂക്ക്, RC 390, പുതുതായി പുറത്തിറക്കിയ 390 അഡ്വഞ്ചർ എന്നിവയുൾപ്പെടെ എല്ലാ 390 മോഡലുകൾക്കും രണ്ട് മാസത്തെ കാത്തിരിപ്പുണ്ടാവും.

കെടിഎം, ഹസ്ഖ്‌വര്‍ണ മോട്ടോർസൈക്കിളുകൾക്ക് മൂന്ന് മാസം വരെ കാത്തിരിപ്പ്

അടുത്തിടെ പുറത്തിറക്കിയ പുതിയ ഹസ്ഖ്‌വര്‍ണകളെയും ഒഴിവാക്കിയിട്ടില്ല. കഫെ-റേസർ ശൈലിയിലുള്ള വിറ്റ്‌പിലൻ 250 -ക്ക് 45 ദിവസത്തെ കാലയളവ് ഉണ്ടായിരിക്കും. സ്‌ക്രാംബ്ലർ-സ്റ്റൈൽ സ്വാർട്ട്പിലൻ 250 -യുടെ സുഖസൗകര്യങ്ങളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ മൂന്ന് മാസം നീണ്ട കാത്തിരിപ്പ് കാലയളവുണ്ടായിരിക്കും.

MOST READ: വിപണിയിൽ എത്തും മുമ്പ് സ്‌കോഡ കരോക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കെടിഎം, ഹസ്ഖ്‌വര്‍ണ മോട്ടോർസൈക്കിളുകൾക്ക് മൂന്ന് മാസം വരെ കാത്തിരിപ്പ്

മുകളിൽ സൂചിപ്പിച്ചതുപോലെ, കാലതാമസത്തിനുള്ള കാരണങ്ങൾ നിരവധിയാണ്. ഉൽ‌പാദനത്തിന്റെ കുറവും വിതരണ പ്രശ്നങ്ങളും തീർച്ചയായും ഇതിൽ ഒരു പങ്കുവഹിക്കും. അതോടൊപ്പം കയറ്റുമതി പ്രശ്നങ്ങളും പരിഗണിക്കേണ്ടതുണ്ട്.

കെടിഎം, ഹസ്ഖ്‌വര്‍ണ മോട്ടോർസൈക്കിളുകൾക്ക് മൂന്ന് മാസം വരെ കാത്തിരിപ്പ്

കെ‌ടി‌എം സാധാരണയായി പ്രതിമാസം 5,000 ബൈക്കുകൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും ഇപ്പോൾ ഷഡൗൺ കാരണം ഒരു വലിയ ബാക്ക്‌ലോഗ് ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ പ്രവർത്തനങ്ങൾ സാവധാനം പുനരാരംഭിച്ചുവെങ്കിലും പൂർണ്ണ ശേഷി ഉൽപാദനവുമായി പ്ലാന്റ് എങ്ങുമെത്തുന്നില്ല.

MOST READ: ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

കെടിഎം, ഹസ്ഖ്‌വര്‍ണ മോട്ടോർസൈക്കിളുകൾക്ക് മൂന്ന് മാസം വരെ കാത്തിരിപ്പ്

സമീപഭാവിയിൽ, എക്‌സ്‌പോർട്ട് ബാക്ക്‌ലോഗ് നീക്കുന്നതിൽ കുറച്ച് ശ്രദ്ധ കേന്ദ്രീകരിക്കും. യൂറോപ്പിൽ വീണ്ടും സ്ഥിതികൾ മെച്ചപ്പെടുന്നതു മുതൽ, ഓസ്ട്രിയയിലെ കെടിഎമ്മിന്റെ സ്വന്തം പ്ലാന്റും പ്രവർത്തിക്കുന്നു.

More from DriveSpark

Article Published On: Friday, May 22, 2020, 18:57 [IST]
English summary
Waiting period of KTM and Husqvarna motorcycles to rise up. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X