മാറ്റങ്ങളോടെ വിപണിയിലേക്ക്; അമേസ് ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡലിന്റെ ബ്രോഷർ പുറത്ത്, കൂടുതൽ അറിയാം

ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് സെഡാൻ ശ്രേണിയിലെ കിംഗ് മേക്കറായ മാരുതി സുസുക്കി ഡിസയറിനോട് മുട്ടിനിൽക്കാൻ ഇന്നേവരെ സാധിച്ച ഒരേയൊരു മോഡലാണ് ഹോണ്ട അമേസ്. രണ്ടാംതലമുറയിലേക്ക് ചേക്കേറിയതു മുതൽ നിറയെ ആരാധകരാണ് ഈ ജാപ്പനീസ് സുന്ദരനുള്ളത്.

മാറ്റങ്ങളോടെ വിപണിയിലേക്ക്; അമേസ് ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡലിന്റെ ബ്രോഷർ പുറത്ത്, കൂടുതൽ അറിയാം

2018-ൽ അവസാനം ലഭിച്ച പരിഷ്ക്കരണവുമായി മൂന്ന് കൊല്ലത്തോളം മോശമല്ലാത്ത വിൽപ്പന സ്വന്തമാക്കിയിരുന്ന അമേസിനെ ഒന്ന് മുഖംമിനുക്കി പുറത്തിറക്കാൻ തയാറെടുക്കുകയാണ് ഹോണ്ട. സെഡാന്റെ പുതിയ ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡൽ ഓഗസ്റ്റ് 17-ന് വിപണിയിലെത്തും.

മാറ്റങ്ങളോടെ വിപണിയിലേക്ക്; അമേസ് ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡലിന്റെ ബ്രോഷർ പുറത്ത്, കൂടുതൽ അറിയാം

കാലാതീതമായ പരിഷ്ക്കാരങ്ങളൊന്നും അമേസിന് നൽകിയില്ലെന്ന പരാതിയാണ് ഓഗസ്റ്റ് 17-ാം തീയതിയോടെ അവസാനിക്കുന്നത്. അവതരണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പുതുക്കിയ മോഡലിന്റെ ബ്രോഷർ ചിത്രങ്ങളും ഓൺലൈനിലൂടെ റഷ്‌ലൈൻ പുറത്തുവിട്ടിട്ടുണ്ട്.

മാറ്റങ്ങളോടെ വിപണിയിലേക്ക്; അമേസ് ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡലിന്റെ ബ്രോഷർ പുറത്ത്, കൂടുതൽ അറിയാം

അമേസിന് ഒരു നേരിയ ഫെയ്‌സ്‌ലിഫ്റ്റ് മാത്രമേ ലഭിക്കൂവെന്നത് ചിലപ്പോൾ നിരാശപ്പെടുത്തിയേക്കാം. അതിൽ കൂടുതലും കാഴ്ച്ചയിൽ മാത്രമായി പരിമിതപ്പെടുമെങ്കിലും മാറ്റങ്ങൾ വളരെ സ്വീകാര്യമാണ്. സെഗ്‌മെന്റിൽ മത്സരാധിഷ്ഠിതമായി തുടരുന്നതിന് പുതിയ പരിഷ്ക്കാരങ്ങൾ ഏറെ സഹായിച്ചേക്കും.

മാറ്റങ്ങളോടെ വിപണിയിലേക്ക്; അമേസ് ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡലിന്റെ ബ്രോഷർ പുറത്ത്, കൂടുതൽ അറിയാം

2021 അമേസിൽ ഒരു പുതുക്കിയ റേഡിയേറ്റർ ക്രോം ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകൾ, നവീകരിച്ച ഫ്രണ്ട് ബമ്പർ എന്നിവ ഉൾക്കൊള്ളും. മുൻ ബമ്പറിൽ ക്രോം ട്രിമ്മുകളാൽ ചുറ്റപ്പെട്ട പുതിയ എൽഇഡി ഫോഗ് ലാമ്പ് ഹൗസിംഗുകളും സ്ഥാപിച്ചിട്ടുണ്ട്.

മാറ്റങ്ങളോടെ വിപണിയിലേക്ക്; അമേസ് ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡലിന്റെ ബ്രോഷർ പുറത്ത്, കൂടുതൽ അറിയാം

ഗ്രില്ലിന്റെ കറുത്ത ഭാഗം പിയാനോ ഗ്ലോസ് ഫിനിഷും ഹണികോമ്പ് മെഷ് പാറ്റേണിനും പകരം സ്ലാറ്റ് ചെയ്ത പാറ്റേണാണ് ഹോണ്ട ഇത്തവണ ഉപയോഗിച്ചിരിക്കുന്നത്. സെൻട്രൽ എയർ ഇൻടേക്ക് ചെയ്യുന്ന ലോവർ ബമ്പറിലേക്കും ഗ്ലോസി ബ്ലാക്ക് ഫിനിഷ് വ്യാപിപ്പിച്ചിട്ടുണ്ട്. കാറിന്റെ വശക്കാഴ്ച്ചയിൽ ശ്രദ്ധേയമാകുന്നത് പുതിയ ഡിസൈനിലുള്ള അലോയ് വീലുകളാണ്.

മാറ്റങ്ങളോടെ വിപണിയിലേക്ക്; അമേസ് ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡലിന്റെ ബ്രോഷർ പുറത്ത്, കൂടുതൽ അറിയാം

നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കൂടുതൽ പ്രീമിയമായി കാണപ്പെടുന്നു. വശത്ത് പുതിയ ക്രോ ഡോർ ഹാൻഡിലുകളും സമ്മാനിച്ചിട്ടുണ്ട്. അമേസ് ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ കളർ ഓപ്ഷനുകളും ഉണ്ടാകും.

മാറ്റങ്ങളോടെ വിപണിയിലേക്ക്; അമേസ് ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡലിന്റെ ബ്രോഷർ പുറത്ത്, കൂടുതൽ അറിയാം

ഇതുവരെ സബ് -4 മീറ്റർ സെഡാൻ ഗോൾഡൻ ബ്രൗൺ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ലൂണാർ സിൽവർ, മെറ്റാലിക് റേഡിയന്റ് റെഡ്, മോഡേൺ സ്റ്റീൽ മെറ്റാലിക് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തിയിരുന്നത്.

മാറ്റങ്ങളോടെ വിപണിയിലേക്ക്; അമേസ് ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡലിന്റെ ബ്രോഷർ പുറത്ത്, കൂടുതൽ അറിയാം

സെഡാന്റെ പിന്നിലേക്ക് നോക്കിയാൽ ക്രോം ഗാർണിഷും ബമ്പറിൽ റിഫ്ലക്ടറുകളും സ്ഥാപിച്ചതാണ് പ്രധാന മാറ്റം. അകത്തളത്തിലും മാറ്റങ്ങൾ പ്രകടമാണ്. ക്യാബിനുള്ളിൽ കോണ്ടൂർഡ് സീറ്റുകളുള്ള പുതിയ ഫാബ്രിക് അപ്ഹോൾസ്റ്ററി, സാറ്റിൻ സിൽവർ ആക്‌സന്റുകളുള്ള പുതുക്കിയ ഡാഷ്‌ബോർഡ് ലേഔട്ട്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഉപയോഗിച്ച് അപ്‌ഡേറ്റുചെയ്‌ത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ലഭിക്കും.

മാറ്റങ്ങളോടെ വിപണിയിലേക്ക്; അമേസ് ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡലിന്റെ ബ്രോഷർ പുറത്ത്, കൂടുതൽ അറിയാം

അതേസമയം 7 ഇഞ്ച് മൾട്ടി-ഇൻഫോ ഡിസ്പ്ലേ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ എന്നിവയും അതിലേറെയും സംവിധാനങ്ങൾ അമേസിന്റെ നിലവിലെ മോഡലിൽ നിന്നും അതേപടി മുന്നോട്ട് കൊണ്ടുപോയിട്ടുമുണ്ട്.

മാറ്റങ്ങളോടെ വിപണിയിലേക്ക്; അമേസ് ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡലിന്റെ ബ്രോഷർ പുറത്ത്, കൂടുതൽ അറിയാം

മാർഗനിർദേങ്ങളോടുകൂടിയ പിൻ മൾട്ടി-വ്യൂ ക്യാമറയും ഫെയ്‌സ്‌ലിഫ്റ്റ് അമേസിൽ ഇടംപിടിക്കും. കൊസ്മെറ്റിക് പരിഷ്ക്കാരങ്ങളായതിനാൽ തന്നെ മെക്കാനിൽ മാറ്റങ്ങളൊന്നും ഹോണ്ട സമ്മാനിച്ചിട്ടില്ല. 1.2 ലിറ്റർ i-VTEC പെട്രോൾ, 1.5 ലിറ്റർ i-DTEC ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് കോംപാക്‌ട് സെഡാൻ തെരഞ്ഞെടുക്കാൻ സാധിക്കുക.

മാറ്റങ്ങളോടെ വിപണിയിലേക്ക്; അമേസ് ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡലിന്റെ ബ്രോഷർ പുറത്ത്, കൂടുതൽ അറിയാം

ഈ രണ്ട് യൂണിറ്റുകളും ഒരു 6-സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. പെട്രോൾ യൂണിറ്റ് 89 bhp കരുത്തും 110 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം ഓയിൽ ബർണർ 99 bhp പവറും 200 Nm torque ഉം വികസിപ്പിക്കും.

മാറ്റങ്ങളോടെ വിപണിയിലേക്ക്; അമേസ് ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡലിന്റെ ബ്രോഷർ പുറത്ത്, കൂടുതൽ അറിയാം

ഡീസൽ സിവിടി കോമ്പിനേഷനാണ് വാഹനത്തെ സവിശേഷമാക്കുന്ന ഏറ്റവും വലിയ പ്രത്യേകത. അതോടൊപ്പം സെഗ്‌മെന്റിലെ ആദ്യ ഇലക്ട്രിക് സൺറൂഫ് സവിശേഷതയും പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാപ്‌തമായിരിക്കും.

മാറ്റങ്ങളോടെ വിപണിയിലേക്ക്; അമേസ് ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡലിന്റെ ബ്രോഷർ പുറത്ത്, കൂടുതൽ അറിയാം

ആഭ്യന്തരവും അന്തർദേശീയവുമായ ആവശ്യങ്ങൾ നിറവേറ്റുന്ന അമേസ് ഇന്ത്യയിലാണ് പൂർണമായും നിർമിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പരിഷ്ക്കരിക്കുമ്പോൾ വിലയിലും അൽപം വ്യത്യാസമുണ്ടാകും. നിലവിൽ 6.32 ലക്ഷം മുതൽ 11.11 ലക്ഷം രൂപ വരെയാണ് അമേസിന്റെ എക്സ്ഷോറൂം വില.

മാറ്റങ്ങളോടെ വിപണിയിലേക്ക്; അമേസ് ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡലിന്റെ ബ്രോഷർ പുറത്ത്, കൂടുതൽ അറിയാം

ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ അരങ്ങേറ്റത്തിന് മുമ്പ് തന്നെ അമേസിന്റെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ഹോണ്ടയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ‘ഹോണ്ട ഫ്രം ഹോം' പ്ലാറ്റ്‌ഫോം മുഖേനയോ ഡീലർഷിപ്പുകളിലൂടെയോ 5,000 രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാം.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2021 honda amaze facelift official brochure leaked online ahead of august 18 launch
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X