21C; 14 കോടിയോളം വിലമതിക്കുന്ന 3D പ്രിന്റഡ് ഹൈപ്പർകാർ അവതരിപ്പിച്ച് സിഞ്ചർ
അമേരിക്കൻ കാർ കമ്പനിയായ സിഞ്ചർ കഴിഞ്ഞ വർഷം ആദ്യം ഒരു ഹൈപ്പർകാർ പ്രഖ്യാപിച്ചെങ്കിലും കൊവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം അതിന്റെ വിശദാംശങ്ങളിലേക്ക് എത്തിച്ചേരാനായിരുന്നില്ല.

ഇപ്പോൾ സിഞ്ചറിന്റെ 21C റഡാറിൽ തിരിച്ചെത്തിയിരിക്കുകയാണ്, വാഹനം തികച്ചും ഫ്യൂച്ചറിസ്റ്റിക്കാണെന്ന് തോന്നുന്നു. ഹൈപ്പർകാറിന് ഒരു 3D പ്രിന്റഡ് ബോഡി ലഭിക്കുന്നു.

കാറിന്റെ ഓരോ ഘടകങ്ങളും കമ്പ്യൂട്ടേഷണൽ എഞ്ചിനീയർഡായി, പ്രിന്റ് ചെയ്യുകയും അസംബിൾ ചെയ്യുകയും ചെയ്യുന്നു. ഇത് വാഹനത്തിന്റെ കുറഞ്ഞ ഭാരത്തിലേക്ക് വഴിയൊരുക്കുന്നു.

എക്‌സ്‌ക്ലൂസീവ് പെർഫോമൻസ് വാഹനങ്ങളുടെ പരമ്പരയിലെ കമ്പനിയുടെ ആദ്യ മോഡലാണിത്. ഈ വാഹനങ്ങൾ നിർമ്മിക്കാൻ ഇൻ-ഹൗസായി കണ്ടുപിടിച്ച ഹ്യൂമൻ-AI ഉൽപാദന സംവിധാനം ഉപയോഗിക്കുന്ന വാഹന നിർമാതാക്കൾ സിഞ്ചർ 21C മനുഷ്യ-AI ക്രിയേറ്റിവിറ്റിയുടെ അഗ്രത്തിൽ സ്പർശിക്കുന്നുവെന്ന് അവകാശപ്പെടുന്നു.

ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ റദ്ദാക്കുന്നതിനുമുമ്പ് കഴിഞ്ഞ വർഷം മാർച്ചിൽ പ്രദർശിപ്പിച്ച ഈ ഹൈപ്പർകാറിന്റെ 80 യൂണിറ്റുകൾ മാത്രമേ കമ്പനി ഉത്പാദിപ്പിക്കൂ.

AI ഉപയോഗിച്ച് നിർമ്മിച്ച ഈ കാറിന്റെ ഓരോ ഘടകങ്ങളും ഭാരം കണക്കിലെടുത്ത് ഒപ്റ്റിമൈസ് ചെയ്തതാണ്. പുതുക്കിയ 2050 mm വീതിക്കൊപ്പം 1240 കിലോഗ്രാമിൽ താഴെ ഭാരമുള്ള ഈ ഹൈപ്പർകാർ 1250 bhp കരുത്ത് പുറപ്പെടുവികാൻ പ്രാപ്തമാണ്.

21C -ൽ മധ്യഭാഗത്തായി ഇരട്ട ടർബോകളുള്ള 2.88 ലിറ്റർ, ഫ്ലാറ്റ്-പ്ലെയിൻ ക്രാങ്ക് V8 യൂണിറ്റും 800V ഇലക്ട്രിക് ഡ്രൈവ്, റീജൻ സിസ്റ്റം എന്നിവയുണ്ട്. ഇ-മോട്ടറിന് രണ്ട് ഫ്രണ്ട് വീലും പ്രവർത്തിപ്പിക്കാൻ കഴിയും, കൂടാതെ റീജനറേറ്റീവ് ബ്രേക്കിംഗിലൂടെയും IC എഞ്ചിനിൽ ഘടിപ്പിച്ചിരിക്കുന്ന ഗിയർ ഡ്രൈവ് ഉപയോഗിക്കുന്ന മോട്ടോർ ജനറേറ്റർ യൂണിറ്റിലൂടെയും (MGU) ബാറ്ററികൾ ചാർജ് ചെയ്യാൻ കഴിയും.

മണിക്കൂറിൽ 452 കിലോമീറ്റർ പരമാവധി വേഗത ഹൈപ്പർകാറിനുണ്ട്, കൂടാതെ 1.9 സെക്കൻഡിനുള്ളിൽ ഇതിന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

റിപ്പോർട്ടുകൾ പ്രകാരം, ഓരോ സിഞ്ചർ 21C -യ്ക്കും ഏകദേശം 2 മില്യൺ ഡോളർ, അതായത് ഏകദേശം 14 കോടി രൂപ ചെലവാകും, 2023 -ൽ ഹൈപ്പർക്കാറിന്റെ ഡെലിവറികൾ ആരംഭിക്കും എന്ന് നിർമ്മാതാക്കൾ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








