ആഢംബര ഇലക്‌ട്രിക് നിര പിടിക്കാൻ Audi ഇന്ത്യ; പുതിയ e-Tron GT മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറക്കാനിരിക്കുന്ന ഇ-ട്രോൺ ജിടിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ച് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി. പുതിയ ഇലക്ട്രിക് 4-ഡോർ കൂപ്പെ 2021 ഒക്ടോബർ മാസത്തോടെ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

ആഢംബര ഇലക്‌ട്രിക് നിര പിടിക്കാൻ Audi ഇന്ത്യ; പുതിയ e-Tron GT മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചു

കൂപ്പെയുടെ പിൻ പ്രൊഫൈൽ വെളിപ്പെടുത്തുന്ന ഒരു ടീസർ ചിത്രവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ല വരുംമുമ്പേ ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് നിര കൈയിലെടുക്കാനുള്ള പരിപാടിയാണ് ഔഡിയുടെ അണിയറയിൽ ഒരുങ്ങുന്നത്.

ആഢംബര ഇലക്‌ട്രിക് നിര പിടിക്കാൻ Audi ഇന്ത്യ; പുതിയ e-Tron GT മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചു

അടുത്തിടെ ഇ-ട്രോൺ ഇവി പുറത്തിറക്കി നേടിയ മികച്ച വിജയം ആവർത്തിക്കാനാണ് ഔഡിയുടെ പുതിയ ഇ-ട്രോൺ ജിടി കൂപ്പെയും എത്തുന്നത്. പോർഷ ടെയ്‌കാനുമായി പുതിയ മോഡൽ പ്ലാറ്റ്ഫോം പങ്കിടുന്നുവെന്നതും ശ്രദ്ധേയമാണ്.

ആഢംബര ഇലക്‌ട്രിക് നിര പിടിക്കാൻ Audi ഇന്ത്യ; പുതിയ e-Tron GT മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചു

2021 ഔഡി ഇ-ട്രോൺ ജിടി 4-ഡോർ കൂപ്പെ S, RS എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ-ട്രോൺ ജിടി എസ്, ആർഎസ് എന്നിവ 85kWh ബാറ്ററി പായ്ക്ക് കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഇത് യഥാക്രമം 488 കിലോമീറ്റർ, 472 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചാകും വാഗ്ദാനം ചെയ്യുക.

ആഢംബര ഇലക്‌ട്രിക് നിര പിടിക്കാൻ Audi ഇന്ത്യ; പുതിയ e-Tron GT മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചു

e-Tron S ഇലക്ട്രിക് കൂപ്പെയിൽ മുൻവശത്തും പിൻഭാഗത്തും യഥാക്രമം 238 bhp, 435 bhp കരുത്തുള്ള ഇലക്ട്രിക് മോട്ടോറുകളുണ് Audi ഘടിപ്പിച്ചിരിക്കുന്നത്. പുതിയ പെർഫോമൻസ് അധിഷ്ഠിത ഇലക്ട്രിക് കൂപ്പെ പരമാവധി 245 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്‌തമാണ്. അതേസമയം 0-100 കിലോമീറ്റർ വേഗത 4.1 സെക്കൻഡുകൾക്കുള്ളിൽ വാഹനം കൈയ്യെത്തി പിടിക്കും.

ആഢംബര ഇലക്‌ട്രിക് നിര പിടിക്കാൻ Audi ഇന്ത്യ; പുതിയ e-Tron GT മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചു

ഇ-ട്രോൺ ജിടിയുടെ കൂടുതൽ ശക്തമായ പതിപ്പാണ് ആർഎസ് വേരിയന്റ്. ഇത് പരമാവധി 598 bhp കരുത്തിൽ 830 Nm torque നൽകുന്ന കൂടുതൽ കരുത്തുറ്റ പിൻ ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത്. ബൂസ്റ്റ് മോഡ് ഓണാക്കുമ്പോൾ പവർ 646 bhp വരെ ഉയരുകയും ചെയ്യും. പുതിയ ഔഡി ഇ-ട്രോൺ ജിടി ആർഎസ് വെറും 3.3 സെക്കൻഡുകൾക്കുള്ളി 100 കിലോമീറ്റർ വേഗത കൈവരിക്കുന്നു. 250 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത.

ആഢംബര ഇലക്‌ട്രിക് നിര പിടിക്കാൻ Audi ഇന്ത്യ; പുതിയ e-Tron GT മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചു

ഇലക്ട്രിക് കൂപ്പെയിൽ 2 സ്പീഡ് ഗിയർബോക്സ് ഉണ്ട്. ഇത് പിൻ ഇലക്ട്രിക് മോട്ടോറിലേക്കാണ് പവർ കൈമാറുന്നത്. ഉയർന്ന ഇന്ധനക്ഷമതയും അതിവേഗ പ്രകടനവും കൈവരിക്കുന്നതിന് ഗിയർബോക്‌സിന് ആദ്യ അനുപാതം, ദീർഘ അനുപാതം, രണ്ടാം ഗിയർ എന്നിവയുണ്ട്. ഔഡിയുടെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സംവിധാനത്തോടെയാണ് വാഹനം വിപണി കീഴടക്കാൻ എത്തുന്നത്.

ആഢംബര ഇലക്‌ട്രിക് നിര പിടിക്കാൻ Audi ഇന്ത്യ; പുതിയ e-Tron GT മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചു

സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ പുതിയ ഔഡി ഇ-ട്രോൺ ജിടിക്ക് കണക്റ്റിവിറ്റി ഫീച്ചറുകൾ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, കണക്റ്റഡ് കാർ ടെക്നോളജി, മൾട്ടിപ്പിൾ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം കമ്പനി വാഗ്‌ദാനം ചെയ്യും.

ആഢംബര ഇലക്‌ട്രിക് നിര പിടിക്കാൻ Audi ഇന്ത്യ; പുതിയ e-Tron GT മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചു

വൈവിധ്യമാർന്ന ഡ്രൈവർ സഹായ സുരക്ഷാ സംവിധാനങ്ങളും കൂപ്പെയിലെ മറ്റ് സവിശേഷതകളാണ്. രൂപകൽപ്പനയുടെ കാര്യത്തിൽ ആഢംബര ഇലക്‌ട്രിക് കാറിന് നാല് ഡോറുകളുള്ള കൂപ്പെ നിലപാടാണുള്ളതെന്ന് ആദ്യ കാഴിച്ചയിൽ തന്നെ മനസിലാക്കാം. ഇ-ട്രോൺ ജിടിയിൽ ഔഡിയുടെ സിംഗിൾ ഫ്രെയിം ഗ്രില്ലിന്റെ പുതിയ വ്യാഖ്യാനം ഉണ്ടെന്നതും ശ്രദ്ധേയമാണ്.

ആഢംബര ഇലക്‌ട്രിക് നിര പിടിക്കാൻ Audi ഇന്ത്യ; പുതിയ e-Tron GT മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചു

തീർന്നില്ല ഇതോടൊപ്പം ചരിഞ്ഞ മേൽക്കൂര, വൈഡ് ട്രാക്ക്, ബ്രോഡ് ഷോൾഡർ ലൈൻ, ലോ ബോണറ്റ് എന്നിവയാണ് വാഹനത്തിലെ മറ്റ് പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ. കമിംഗ് ആൻഡ് ലീവിംഗ് ഹോം ആനിമേഷനുകളോടെയുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളുമാണ് ഔഡി ഇലക്‌ട്രിക് കാറിലേക്ക് പരിചയപ്പെടുത്തുന്ന മറ്റൊരു ശ്രദ്ധേയ ഘടകം.

ആഢംബര ഇലക്‌ട്രിക് നിര പിടിക്കാൻ Audi ഇന്ത്യ; പുതിയ e-Tron GT മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചു

പുതിയ ഇ-ട്രോൺ ജിടി ഇലക്ട്രിക് കാറിന് 1.6 കോടി രൂപയോളം എക്സ്ഷോറൂം വില വരുമെന്നാണ് സൂചന. അതായത് ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഇലക്ട്രിക് വാഹനമായിരിക്കും ഇതെന്ന് സാരം. ടെസ്‌ല എത്തുന്നതിനു മുമ്പു തന്നെ ആഢംബര ഇവി വിഭാഗത്തിൽ തങ്ങളുടെ വൈവിധ്യം തെളിയിക്കുകയാണ് ജർമൻ ബ്രാൻഡ് പദ്ധതിയിട്ടിരിക്കുനനത്.

ആഢംബര ഇലക്‌ട്രിക് നിര പിടിക്കാൻ Audi ഇന്ത്യ; പുതിയ e-Tron GT മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചു

മാത്രമല്ല 2025 ഓടെ രാജ്യത്തെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ 15 ശതമാനം വിപണി വിഹിതമെങ്കിലും കൈപ്പിടിയിലാക്കാനും ഔഡിക്ക് ലക്ഷ്യമുണ്ട്. ഭാവിയിൽ A6, Q6 ഇ-ട്രോൺ വകഭേദങ്ങളിലും കമ്പനി നിലവിൽ പ്രവർത്തിച്ചുവരികയാണ്. എന്തായാലും വരാനിരിക്കുന്ന പുതിയ ഇ-ട്രോൺ ജിടി അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന പോർഷ ടെയ്‌കാനുമായാകും മാറ്റുരയ്ക്കുക.

ആഢംബര ഇലക്‌ട്രിക് നിര പിടിക്കാൻ Audi ഇന്ത്യ; പുതിയ e-Tron GT മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചു

അതോടൊപ്പം ടെസ്‌ലയുടെ വരും കാല മോഡലുകളും ഔഡി ഇവിക്ക് എതിരാളിയായേക്കാം. നിലവിൽ ഇന്ത്യയിൽ താങ്ങാനാവുന്ന ഇലക്‌ട്രിക് ശ്രേണിയിൽ ഡിമാന്റ് വർധിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം മെർസിഡീസിന്റേയും ഔഡിയുടെയും ആഢംബര ഇവി സെഗ്മെന്റിലേക്കുള്ള കടന്നുവരവും ഏറെ മത്സരം സൃഷ്‌ടിക്കുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Wednesday, September 8, 2021, 13:50 [IST]
English summary
Audi india officially started accepting booking for the new e tron gt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X