എൻട്രി ലെവൽ കാറുകളിലെ താരങ്ങൾ ഇവർ; ജൂണിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മൂന്ന് മോഡലുകൾ

രാജ്യത്തെ വാഹന നിർമാതാക്കൾക്കളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയാണ് എൻട്രി ലെവൽ കാറുകളുടെ സെഗ്മെന്റ്. മൊത്തത്തിലുള്ള വിൽ‌പനയിൽ‌ പ്രധാന പങ്കും ഇവരാണ് വഹിക്കുന്നത്.

എൻട്രി ലെവൽ കാറുകളിലെ താരങ്ങൾ ഇവർ; ജൂണിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മൂന്ന് മോഡലുകൾ

എൻ‌ട്രി ലെവൽ‌ സെഗ്‌മെന്റിനായുള്ള വിൽ‌പന സമീപകാലത്തായി ഗണ്യമായി കുറഞ്ഞുവെങ്കിലും മാന്യമായ സംഭാവ ചെയ്യാൻ ഈ ഇത്തിരി കുഞ്ഞൻമാർക്ക് സാധിക്കുന്നുണ്ട്. ആദ്യമായി ഒരു കാർ വാങ്ങുന്ന കൂടുതൽ ഉപഭോക്താക്കളും എത്തുന്നതും ഇത്തരം മോഡലുകളെ തേടിയാണെന്നതും യാഥാർഥ്യമാണ്.

എൻട്രി ലെവൽ കാറുകളിലെ താരങ്ങൾ ഇവർ; ജൂണിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മൂന്ന് മോഡലുകൾ

ജൂണിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മോഡലുകൾ ഏതെല്ലാമാണെന്നാണ് പരിചയപ്പെടുത്തുന്നത്. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എൻട്രി ലെവൽ കാർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് മാരുതി സുസുക്കി ആൾട്ടോ 800 ആണ്.

എൻട്രി ലെവൽ കാറുകളിലെ താരങ്ങൾ ഇവർ; ജൂണിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മൂന്ന് മോഡലുകൾ

2021 ജൂണിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി ആൾട്ടോയുടെ 12,513 യൂണിറ്റുകൾ രാജ്യത്ത് വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 7,298 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. അതുവഴി കഴിഞ്ഞ മാസം വിൽപ്പനയിൽ 71 ശതമാനം വളർച്ചയും മോഡലിനായി രേഖപ്പെടുത്തുകയും ചെയ്‌തു.

എൻട്രി ലെവൽ കാറുകളിലെ താരങ്ങൾ ഇവർ; ജൂണിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മൂന്ന് മോഡലുകൾ

ഉപഭോക്തൃ വികാരങ്ങളിലെ പുരോഗതിയും കഴിഞ്ഞ മാസം ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതുമാണ് വിൽപ്പനയിലെ ഈ ഗണ്യമായ വളർച്ചയ്ക്ക് കാരണം. 796 സിസി ത്രീ സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

എൻട്രി ലെവൽ കാറുകളിലെ താരങ്ങൾ ഇവർ; ജൂണിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മൂന്ന് മോഡലുകൾ

6,000 rpm-ൽ 47 bhp പവറും 3,500 rpm-ൽ 69 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ് ഈ എഞ്ചിൻ. പെട്രോളിന് പുറമെ ഒരു സി‌എൻ‌ജി പതിപ്പും ആൾട്ടോയ്ക്കുണ്ട്. ഇത് 6,000 rpm-ൽ 40 bhp കരുത്തും 3,500 rpm-ൽ 60 Nm torque ഉം വികസിപ്പിക്കാനാണ് ഇത് ട്യൂൺ ചെയ്‌തിരിക്കുന്നത്.

എൻട്രി ലെവൽ കാറുകളിലെ താരങ്ങൾ ഇവർ; ജൂണിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മൂന്ന് മോഡലുകൾ

ഈ വിഭാഗത്തിലെ മറ്റൊരു ജനപ്രിയ മോഡലാണ് ടാറ്റ ടിയാഗോ. പോയ മാസം എൻട്രി ലെവൽ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ കാറാവാൻ ടിയാഗോയ്ക്ക് സാധിച്ചു. 2021 ജൂണിൽ 4,881 യൂണിറ്റ് വിൽപ്പനയാണ് മോഡലിനെ തേടിയെത്തിയത്.

എൻട്രി ലെവൽ കാറുകളിലെ താരങ്ങൾ ഇവർ; ജൂണിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മൂന്ന് മോഡലുകൾ

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിൽപ്പന 4,069 യൂണിറ്റായിരുന്നു. താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 20 ശതമാനം വളർച്ചയാണ് ടാറ്റ രേഖപ്പെടുത്തിയത്. 1.2 ലിറ്റർ റിവോട്രോൺ എഞ്ചിനാണ് ടിയാഗോയുടെ ഹൃദയം.

എൻട്രി ലെവൽ കാറുകളിലെ താരങ്ങൾ ഇവർ; ജൂണിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മൂന്ന് മോഡലുകൾ

6,000 rpm-ൽ 84 bhp കരുത്തും 3,300 rpm-ൽ 113 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു എഎംടി ഗിയർബോക്‌സുമായാണ് തെരഞ്ഞെടുക്കാനും സാധിക്കുന്നത്.

എൻട്രി ലെവൽ കാറുകളിലെ താരങ്ങൾ ഇവർ; ജൂണിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മൂന്ന് മോഡലുകൾ

2021 ജൂണിൽ 2,161 യൂണിറ്റ് വിൽപ്പനയുമായി റിനോ ക്വിഡ് മൂന്നാം സ്ഥാനത്തെത്തി. എന്നിരുന്നാലും ക്വിഡിന്റെ വിൽപ്പന കഴിഞ്ഞ മാസം 11 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,441 യൂണിറ്റായിരുന്നു വിൽപ്പന.

എൻട്രി ലെവൽ കാറുകളിലെ താരങ്ങൾ ഇവർ; ജൂണിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മൂന്ന് മോഡലുകൾ

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട റെനോ മോഡലായിരുന്നു ക്വിഡ്. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ഈ എസ്‌യുവി സ്റ്റൈൽ കുഞ്ഞൻ കാർ ലഭ്യമാണ്. 799 സിസി എഞ്ചിൻ 53 bhp കരുത്തിൽ 72 Nm torque സൃഷി‌ടിക്കും. 1.0 ലിറ്റർ വേരിയന്റ് 67 bhp പവറും 91 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

Most Read Articles

Malayalam
English summary
Best Selling Entry Level Cars In June 2021. Read in Malayalam
Story first published: Saturday, July 17, 2021, 14:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X