വില 1.16 കോടി രൂപ, ഇന്ത്യയിലെ ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് പുതിയ iX അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിലെ ആഢംബര ഇലക്ട്രിക് വാഹന നിരയിലേക്ക് തങ്ങളുടെ ആദ്യ മോഡലിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു. iX ഇലക്‌ട്രിക് എസ്‌യുവിയുമായാണ് ജർമൻ ബ്രാൻഡിന് കടന്നുവരവ് തന്നെ.

വില 1.16 കോടി രൂപ, ഇന്ത്യയിലെ ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് പുതിയ iX അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

ഇന്ത്യയിൽ പൂർണ ഇലക്ട്രിക് എസ്‌യുവികൾ വിൽക്കുന്ന മെർസിഡീസ് ബെൻസ്, ഔഡി, ജാഗ്വർ തുടങ്ങിയ ആഢംബര വാഹന നിർമാതാക്കളുമായി മാറ്റുരയ്ക്കുന്ന iX ഇവിയെ 1.16 കോടി രൂപയുടെ എക്‌സ്‌ഷോറൂം വിലയ്ക്കാണ് ബിഎംഡബ്ല്യു ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

വില 1.16 കോടി രൂപ, ഇന്ത്യയിലെ ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് പുതിയ iX അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

താത്പര്യമുള്ള ഉപഭോക്താക്കൾക്ക് രാജ്യത്തെ എല്ലാ ബിഎംഡബ്ല്യു ഡീലർഷിപ്പുകളിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും iX ഇലക്ട്രിക് എസ്‌യുവി ഇന്നു മുതൽ ബുക്ക് ചെയ്യാനാവും. മെർസിഡീസ് EQC, ജാഗ്വർ ഐ-പേസ്, ഔഡി ഇ-ട്രോൺ എന്നിവയ്‌ക്കെതിരെയാണ് ഈ ജർമൻ വാഹനം മാറ്റുരയ്ക്കുന്നത്.

വില 1.16 കോടി രൂപ, ഇന്ത്യയിലെ ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് പുതിയ iX അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

വാഹനത്തിന്റെ നിർമാണ പ്രക്രിയയിൽ ഫോസിൽ ഇന്ധനം ഉപയോഗിച്ചിട്ടില്ലെന്നും അപൂർവമായ ലോഹങ്ങൾ ഖനനം ചെയ്തിട്ടില്ലെന്നും താരതമ്യേന ഉയർന്ന തോതിലുള്ള പ്ലാസ്റ്റിക് മുതൽ തുകൽ വരെയുള്ള റീസൈക്കിൾ മെറ്റീരിയലുകൾ കാറിലുണ്ടെന്നും ബിഎംഡബ്ല്യു പറയുന്നു.

വില 1.16 കോടി രൂപ, ഇന്ത്യയിലെ ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് പുതിയ iX അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

എന്നാൽ ബിഎംഡബ്ല്യു വാഹനങ്ങൾ പൊതുവെ ചെയ്യുന്നതുപോലെ മികച്ചതും സുരക്ഷിതവുമായ ഡ്രൈവിംഗ് തുടരുന്ന ഒരു കാർ എന്ന വാഗ്ദാനവുമുണ്ട്. ഇന്ത്യൻ വിപണിയിൽ ഒരൊറ്റ xDrive40 വേരിയന്റിലാണ് ബിഎംഡബ്ല്യു പുതിയ iX ഇലക്‌ട്രിക് എസ്‌യുവി വിൽപ്പനയ്ക്ക് എത്തിക്കുന്നത്. 2022 ഏപ്രിൽ മുതൽ വാഹനത്തിനായുള്ള ഡെലിവറികൾ ഉണ്ടാകുമെന്നും കമ്പനി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

വില 1.16 കോടി രൂപ, ഇന്ത്യയിലെ ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് പുതിയ iX അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

2021 ബിഎംഡബ്ല്യു iX ബ്രാൻഡിന്റെ പുതിയ പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്. അത് അലുമിനിയം സ്പേസ്-ഫ്രെയിമും നൂതനവുമാണ്. ഭാരം കുറയ്ക്കുമ്പോൾ ഉയർന്ന ടോർഷണൽ കാഠിന്യത്തിനുള്ള കാർബൺ കേജും എസ്‌യുവിക്ക് നൽകിയിട്ടുണ്ട്. കൂടാതെ യൂറോ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഇലക്ട്രിക് എസ്‌യുവിക്ക് 5 സ്റ്റാർ സുരക്ഷാ റേറ്റിംഗും ലഭിച്ചതും ശ്രദ്ധേയമാകും.

വില 1.16 കോടി രൂപ, ഇന്ത്യയിലെ ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് പുതിയ iX അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

കാഴ്ച്ചയുടെ കാര്യത്തിൽ, ഇലക്ട്രിക് എസ്‌യുവി പുതിയ ബി‌എം‌ഡബ്ല്യു മോഡലുകളുടെ സിഗ്നേച്ചർ ഡിസൈൻ ഭാഷ്യവുമായാണ് വരുന്നത്. എന്നാൽ ഇവി വ്യക്തിത്വം നൽകുന്ന ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിംഗ് ഘടകങ്ങളോടൊപ്പമാണ് നിരത്തിലെത്തുകയെന്നും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

വില 1.16 കോടി രൂപ, ഇന്ത്യയിലെ ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് പുതിയ iX അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

റഡാറുകൾ, ക്യാമറകൾ, സെൻസറുകൾ എന്നിവയുൾപ്പെടെയുള്ള ഇന്റലിജന്റ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ ഉൾക്കൊള്ളുന്ന സിഗ്നേച്ചർ കിഡ്നി ഗ്രിൽ ഡിസൈനും ഈ പുതിയ ഇലക്‌ട്രിക് കാറിലുണ്ട്.

വില 1.16 കോടി രൂപ, ഇന്ത്യയിലെ ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് പുതിയ iX അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് (AWD) ഫംഗ്‌ഷൻ വാഗ്ദാനം ചെയ്യുന്നതിനായി രണ്ട് ഇലക്ട്രിക് മോട്ടോറുകൾ, ഓരോ ആക്‌സിലിലും ഒന്ന് ഉപയോഗിക്കുന്ന ബ്രാൻഡിന്റെ അഞ്ചാം തലമുറ ഓൾ-ഇലക്‌ട്രിക് പവർട്രെയിനും പുതിയ ബിഎംഡബ്ല്യു iX ഇവിയുടെ പ്രധാന സവിശേഷതയാണ്.

വില 1.16 കോടി രൂപ, ഇന്ത്യയിലെ ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് പുതിയ iX അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

ബി‌എം‌ഡബ്ല്യു iX xDrive40 വേരിയന്റിന് 76.6 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് 240 kW അല്ലെങ്കിൽ സംയുക്തമായി 322 bhp കരുത്തിൽ 630 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. WLTP സൈക്കിൾ അനുസരിച്ച് ഒറ്റ ചാർജിൽ 425 കിലോമീറ്റർ റേഞ്ച് എസ്‌യുവി വാഗ്ദാനം ചെയ്യുമെന്നും ജർമൻ ആഢംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്.

വില 1.16 കോടി രൂപ, ഇന്ത്യയിലെ ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് പുതിയ iX അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

ആഗോളതലത്തിൽ ബിഎംഡബ്ല്യു ഇലക്‌ട്രിക് എസ്‌യുവിയുടെ ഒരു ടോപ്പ് എൻഡ് iX xDrive50 വേരിയന്റും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് 375 kW അല്ലെങ്കിൽ 503 bhp കരുത്തിന്റെ സംയോജിത ഔട്ട്‌പുട്ടുമാണ് വികസിപ്പിക്കുന്നത്. എന്നിരുന്നാലും കമ്പനി നിലവിൽ ഈ പതിപ്പിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പദ്ധതിയൊന്നും ഇട്ടിട്ടില്ല.

വില 1.16 കോടി രൂപ, ഇന്ത്യയിലെ ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് പുതിയ iX അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

പുതിയ ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവിയുടെ ക്യാബിൻ തികച്ചും അത്യാധുനികമാണെന്ന് ആദ്യ കാഴ്ച്ചയിൽ മനസിലാകും. കൂടാതെ സോഫ്റ്റ് ടച്ച് മെറ്റീരിയലിൽ പൊതിഞ്ഞ ഒരു മിനിമലിസ്റ്റ് ഡിസൈനും ആകർഷണം വർധിപ്പിക്കുന്നുണ്ട്. ഗിയർ സെലക്‌ടിനായി ഒരു റോക്കർ സ്വിച്ചും ബ്രാൻഡ് ഉപയോഗിച്ചിട്ടുണ്ട്.

വില 1.16 കോടി രൂപ, ഇന്ത്യയിലെ ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് പുതിയ iX അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

അതേസമയം ബിഎംഡബ്ല്യുവിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവും iX ഇലക്‌ട്രിക്കിലുണ്ട്. പുതിയ ഷഡ്ഭുജാകൃതിയിലുള്ള സ്റ്റിയറിംഗ് വീൽ അവതരിപ്പിക്കുന്ന ബിഎംഡബ്ല്യുവിൽ നിന്നുള്ള ആദ്യത്തെ വാഹനം കൂടിയാണ് iX. ഇത് ആക്‌സസ് എളുപ്പം മെച്ചപ്പെടുത്തുകയും ഡ്രൈവർക്ക് വിവര ഡിസ്‌പ്ലേയുടെ മികച്ച കാഴ്ച്ച നൽകുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.

വില 1.16 കോടി രൂപ, ഇന്ത്യയിലെ ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് പുതിയ iX അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

ബിഎംഡബ്ല്യു കർവി ഡിസ്പ്ലേ തികച്ചും മനോഹരമാണ്. 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും 12.3 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയും തമ്മിൽ തടസമില്ലാതെ സംയോജിപ്പിച്ചിരിക്കുകയാണ്. എന്നാൽ പ്രീമിയം ഫീൽ കൂടുതൽ ഉയർത്തുന്നത് സെൻട്രൽ കൺസോളിലെയും ഡോറുകളിലെയും ക്രിസ്റ്റൽ ഘടകങ്ങളാണെന്ന് നിസംശയം പറയാം.

വില 1.16 കോടി രൂപ, ഇന്ത്യയിലെ ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് പുതിയ iX അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

വുഡ് ഫിനിഷിനൊപ്പം വിവിധ ഫംഗ്‌ഷനുകൾക്കുള്ള ബട്ടണുകൾ ക്രിസ്റ്റലിലാണ് നിർമ്മിച്ചിരിക്കുന്നത്. സീറ്റ് അഡ്ജസ്റ്റ്മെന്റ് ബട്ടണുകൾ ഇപ്പോൾ iX എസ്‌യുവിലെ ഡോർ പാനലുകളിലേക്ക് മാറ്റിയിട്ടുണ്ട്. കാറിന്റെ പ്രധാന കമാൻഡ് സെന്ററായി പ്രവർത്തിക്കുന്ന ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമായി സ്പ്ലിറ്റ് സ്‌ക്രീനുകളുള്ള വലിയ ഡിസ്‌പ്ലേ ഏരിയയും എസ്‌യുവിയിൽ ഉണ്ട്.

Most Read Articles

Malayalam
English summary
Bmw launched all new ix electric luxury suv in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X