M340i എക്‌സ്‌ഡൈവിനെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി ബിഎംഡബ്ല്യു; അവതരണം ഉടന്‍

M340i മാര്‍ച്ച് 10-ന് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. രാജ്യത്ത് പ്രാദേശികമായി ഒത്തുചേരുന്ന ആദ്യത്തെ M പെര്‍ഫോമന്‍സ് മോഡലായി ഇത് മാറുകയും ചെയ്യും.

M340i എക്‌സ്‌ഡൈവിനെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി ബിഎംഡബ്ല്യു; അവതരണം ഉടന്‍

ലൈനപ്പിലെ ഏറ്റവും ശക്തമായ 3 സീരീസ് ആയിട്ടാകും മോഡല്‍ പുറത്തുവരികയെന്നും കമ്പനി അറിയിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അവതരണത്തിന് മുന്നോടിയായി മോഡലിനെ കമ്പനി തങ്ങളുടെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

M340i എക്‌സ്‌ഡൈവിനെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി ബിഎംഡബ്ല്യു; അവതരണം ഉടന്‍

ബിഎംഡബ്ല്യു M340i പെര്‍ഫോമന്‍സില്‍ 3.0 ലിറ്റര്‍ ഇന്‍-ലൈന്‍ ആറ് സിലിണ്ടര്‍, ട്വിന്‍-ടര്‍ബോ പെട്രോള്‍ എഞ്ചിനാകും ഇടംപിടിക്കുക. ഈ യൂണിറ്റ് 374 bhp കരുത്തും 500 Nm torque ഉം സൃഷ്ടിക്കും.

MOST READ: കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

M340i എക്‌സ്‌ഡൈവിനെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി ബിഎംഡബ്ല്യു; അവതരണം ഉടന്‍

ബിഎംഡബ്ല്യുവിന്റെ എക്സ്ഡ്രൈവ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തിന്റെ സഹായത്തോടെ നാല് ചക്രങ്ങളിലുടനീളം പവര്‍ അയയ്ക്കുന്ന 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും വാഹനത്തില്‍ ഉള്‍പ്പെടുത്തും. അന്താരാഷ്ട്രതലത്തില്‍, കാര്‍ ഒരു റിയര്‍-വീല്‍-ഡ്രൈവ് ഓപ്ഷനിലും ലഭ്യമാണ്.

M340i എക്‌സ്‌ഡൈവിനെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി ബിഎംഡബ്ല്യു; അവതരണം ഉടന്‍

കൂടുതല്‍ കരുത്തുറ്റ എഞ്ചിന് പുറമെ, പതിവ് മോഡലിനെ അപേക്ഷിച്ച് നിരവധി പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള അപ്ഡേറ്റുകളും കാറിന് ലഭിക്കും. ഈ അപ്ഡേറ്റുകളില്‍ M-സ്പെസിക് സസ്പെന്‍ഷന്‍ ടെക്നോളജി, M സ്പോര്‍ട്ട് ബ്രേക്കുകള്‍, M സ്പോര്‍ട്ട് ഡിഫറന്‍ഷ്യല്‍, M സ്പോര്‍ട്ട് എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു.

MOST READ: വിറ്റാര ബ്രെസയുടെ കുതിപ്പ് റെക്കോര്‍ഡ് വേഗത്തില്‍; വില്‍പ്പന ആറ് ലക്ഷം പിന്നിട്ടു

M340i എക്‌സ്‌ഡൈവിനെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി ബിഎംഡബ്ല്യു; അവതരണം ഉടന്‍

കാറിന്റെ മൊത്തത്തിലുള്ള ഡ്രൈവിംഗ് ഡൈനാമിക്‌സ് മെച്ചപ്പെടുത്തുന്നതിനാണ് ഈ M പെര്‍ഫോമന്‍സ് ഭാഗങ്ങള്‍ ലക്ഷ്യമിടുന്നത്. അകത്തളം സ്റ്റാന്‍ഡേര്‍ഡ് 3 സീരീസില്‍ കാണപ്പെടുന്ന അതേ സവിശേഷതകളായ ത്രീ-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എക്‌സ്റ്റെന്‍ഡഡ് സ്റ്റോറേജ്, ആംബിയന്റ് ലൈറ്റിംഗ്, റിയര്‍ വ്യൂ മിറര്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി നല്‍കും.

M340i എക്‌സ്‌ഡൈവിനെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി ബിഎംഡബ്ല്യു; അവതരണം ഉടന്‍

പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, റിമോട്ട് സര്‍വീസസ്, കോന്‍സിയര്‍ജ് സര്‍വീസസ്, ബിഎംഡബ്ല്യു ലൈവ് കോക്ക്പിറ്റ് പ്ലസ്, നാവിഗേഷന്‍ സിസ്റ്റവും 8.8 ഇഞ്ച് കണ്‍ട്രോള്‍ ഡിസ്പ്ലേയും എന്നിവയും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചര്‍ ലിസ്റ്റിലെ പട്ടികയില്‍ ഉള്‍പ്പെടും.

MOST READ: ഇന്ന് ബുക്ക് ചെയ്താൽ 2022 ഡെലിവറി ലഭിച്ചേക്കാം; പുതിയ മഹീന്ദ്ര ഥാറിനായി 10 മാസം വരെ കാത്തിരിക്കണം

M340i എക്‌സ്‌ഡൈവിനെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി ബിഎംഡബ്ല്യു; അവതരണം ഉടന്‍

ബിഎംഡബ്ല്യു M340i ഒരു മികച്ച കാറായി സ്ഥാനം പിടിക്കും. വില സംബന്ധിച്ച് സൂചനകളൊന്നും ലഭ്യമല്ലെങ്കിലും ഇതിന് 60 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നു.

M340i എക്‌സ്‌ഡൈവിനെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി ബിഎംഡബ്ല്യു; അവതരണം ഉടന്‍

നിലവില്‍, ഇന്ത്യയിലെ 3 സീരീസ് ലൈനപ്പില്‍ രണ്ട് പെട്രോള്‍ വേരിയന്റുകളില്‍ ലഭ്യമാണ്. റേഞ്ച് M പെര്‍ഫോമന്‍സ് മോഡലുകള്‍ ഇന്ത്യയില്‍ ക്രമേണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2021 ബിഎംഡബ്ല്യു M340i-ക്ക് പുറമേ, X3 M-ന് താഴെ പുതിയ X3 M40i എക്‌സ്‌ഡ്രൈവ് വേരിയന്റും ഇന്ത്യയില്‍ അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW M340i xDrive Going To Launch In Soon, Listed On Official Website. Read in Malayalam.
Story first published: Friday, March 5, 2021, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X