കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

ഇന്ന് ടാറ്റ മോട്ടോർസിന് ഇന്ത്യൻ വിപണിയിലുള്ളത് വേറിട്ടൊരു മുഖമാണ്. പണ്ടത്തെ ആളല്ല ടാറ്റയിപ്പോൾ എന്ന് സാരം. എല്ലാ മേഖലയിൽ നിന്നും മികച്ച പ്രതികണം ലഭിക്കുന്ന തങ്ങളുടെ മോഡലുകളെ ഏറെ പ്രായോഗികവും സുരക്ഷയുറ്റതുമാക്കിയാണ് ചീത്തപ്പേരുകൾ കമ്പനി മാറ്റിയെടുത്തത്.

കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

ടിയാഗൊ മുതൽ സഫാരി വരെയുള്ള ടാറ്റയുടെ എല്ലാ മോഡലുകളും ഒന്നിനൊന്നിന് ജനപ്രീതിയാർജിച്ച് വരിക കൂടിയാണ്. ഈ അടുത്തു തന്നെ ഹാരിയർ എസ്‌യുവി മോഡൽ നിരയിൽ ടാറ്റ പുതുതായി വികസിപ്പിച്ച 1.6 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ കൂടി അവതരിപ്പിക്കും.

കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

മൾട്ടി പോയിൻറ് ഫ്യൂവൽ ഇഞ്ചക്ഷൻ (MPFI) മോട്ടോറുകളേക്കാൾ ശക്തവും കാര്യക്ഷമവുമാണ് പുതിയ പെട്രോൾ എഞ്ചിൻ എന്നതാണ് ശ്രദ്ധയാകർഷിക്കുന്നത്. വാസ്തവത്തിൽ ഇതിന്റെ മലിനീകരണ നിലയും താരതമ്യേന കുറവായിരിക്കും എന്ന വസ്‌തുതയും എടുത്തു പറയേണ്ട ഘടകം തന്നെയാണ്.

MOST READ: ഒരുപടി മുന്നില്‍; മഹീന്ദ്രയെ പിന്തള്ളി കിയ നാലാം സ്ഥാനത്ത്

കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

പുതിയ 1.6 ലിറ്റർ ടർബോ-പെട്രോൾ ബ്രാൻഡിന്റെ ആദ്യത്തെ ഡയറക്ട്-ഇഞ്ചക്ഷൻ എഞ്ചിനാണ്. ഇത് 160 bhp പവറിനോട് അടുത്ത് കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കുമെന്നാണ് സൂചന. പുതിയ ടാറ്റ സഫാരിയിലും ഇതേ യൂണിറ്റ് വാഗ്ദാനം ചെയ്യാനാണ് കമ്പനിയുടെ പദ്ധതി.

കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

ടാറ്റ ഹാരിയർ എസ്‌യുവിക്ക് 1.5 ലിറ്റർ ടർബോ പെട്രോൾ ഡയറക്ട്-ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിനും ലഭിക്കുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. അതിന്റെ അവതരണ തീയതിയും എഞ്ചിൻ സവിശേഷതകളും ടാറ്റ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

MOST READ: C5 എയർക്രോസിന്റെ വില പ്രഖ്യാപനം ഏപ്രിൽ ഏഴിന്, വമ്പൻ പ്രതീക്ഷകളുമായി സിട്രൺ

കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

എന്നിരുന്നാലും അധികം വൈകാതെ തന്നെ എസ്‌യുവിയുടെ പെട്രോൾ, ടർബോ പെട്രോൾ പതിപ്പുകൾ നിരത്തിലെത്തി തുടങ്ങും. പിന്നീട് ഹാരിയറിൽ പെട്രോ ഹൈബ്രിഡ് എഞ്ചിനും ടാറ്റ വാഗ്ദാനം ചെയ്തേക്കാം.

കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

ഹൈബ്രിഡ് സമ്പ്രദായത്തിലൂടെ ഇന്ത്യയുടെ സ്വന്തം ബ്രാൻജിന് 2022-ൽ വരാനിരിക്കുന്ന CAFÉ II മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയും. ടാറ്റയുടെ മുഴുവൻ നിരയും ഭാവിയിൽ വൈദ്യുതപ്രവാഹമാകുമെന്ന് ടാറ്റ മോട്ടോർസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

MOST READ: തെരഞ്ഞെടുത്ത ബിഎസ് VI മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

ശ്രേണിയിൽ ബ്രാൻഡിന്റെ പുതിയ സിപ്‌ട്രോൺ ഇലക്ട്രിക് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ആൾട്രോസ് ഇവി, HBX മൈക്രോ എസ്‌യുവി ഇവി, സഫാരി ഇലക്‌ട്രിക് എന്നിവയും ഇതിൽ ഉൾപ്പെടും.

കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

വരാനിരിക്കുന്ന ടാറ്റ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സമീപഭാവിയിൽ തന്നെ വെളിപ്പെടുത്താൻ സാധ്യതയുണ്ട്. എന്തായാലും പുതിയ ടർബോ എഞ്ചിൻ ഓപ്ഷനോടെ എത്തുമ്പോൾ ഹാരിയർ, സഫാരി എസ്‌യുവികളെ തേടി കൂടുതൽ ഉപഭോക്താക്കൾ എത്തും.

Most Read Articles

Malayalam
English summary
Tata Will Introduce A 1.6 Litre Turbocharged Petrol Engine For Harrier And Safari. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X